കാർത്തിയും ജ്യോതികയും; ജീത്തു ജോസഫിന്റെ തമ്പി; ട്രെയിലർ
കാർത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലർ എത്തി. കുട്ടിക്കാലത്ത് ഒളിച്ചോടിയ മകൻ പതിനഞ്ചു വർഷത്തിനു ശേഷം കുടുംബത്തിൽ തിരിച്ചെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. സസ്പൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ

കാർത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലർ എത്തി. കുട്ടിക്കാലത്ത് ഒളിച്ചോടിയ മകൻ പതിനഞ്ചു വർഷത്തിനു ശേഷം കുടുംബത്തിൽ തിരിച്ചെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. സസ്പൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ അരോറ, രെൺസിൽഡിസിൽവ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ്. പാപനാശത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.
സത്യരാജ്, നിഖില വിമൽ, ഇളവരസ്, ബാല, ആൻസൺ, ഹരീഷ് പേരടി എന്നിവർ മറ്റുതാരങ്ങളാകുന്നു. സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ആർ.ഡി. രാജശേഖർ. കൈതിക്കു ശേഷം കാർത്തി നായകനാകുന്ന ചിത്രം ഡിസംബർ റിലീസ് ആയി തിയറ്ററുകളിലെത്തും.