ജനപ്രീതിയും നിരൂപകശ്രദ്ധയും നേടിയ േടക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന് ആക്‌ഷൻ നിർവഹിക്കാൻ ഹോളിവുഡ് ആക്‌ഷൻ കൊറിയോഗ്രഫർ ലീ വിറ്റാക്കർ. ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം ലീ വിറ്റാക്കർ ആക്‌ഷൻ നിർവഹിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രമാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രീതിയും നിരൂപകശ്രദ്ധയും നേടിയ േടക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന് ആക്‌ഷൻ നിർവഹിക്കാൻ ഹോളിവുഡ് ആക്‌ഷൻ കൊറിയോഗ്രഫർ ലീ വിറ്റാക്കർ. ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം ലീ വിറ്റാക്കർ ആക്‌ഷൻ നിർവഹിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രമാകും മാലിക്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. 

ADVERTISEMENT

സംവിധായകന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫ് അമേരിക്കയിൽ വച്ച് ലീ വിറ്റാക്കർ കാണാനിടയായിരുന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച ലീ വിറ്റാക്കർ മഹേഷ് നാരായണന്റെ അടുത്ത ചിത്രത്തിന് ആക്‌ഷൻ ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഇതാദ്യമായാണ് ലീ വിറ്റാക്കർ ഒരു മലയാള സിനിമയുമായി സഹകരിക്കുന്നത്. നേരത്തെ എം.ടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി നിർമിക്കാൻ നിശ്ചയിച്ചിരുന്ന മഹാഭാരതം സിനിമയ്ക്ക് ലീ വിറ്റാക്കർ ആക്‌ഷൻ ചെയ്യുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. 

ADVERTISEMENT

25 കോടി ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം വിഷുവിന് പ്രദർശനത്തിനെത്തും. ഫഹദ് ഫാസിലിനൊപ്പം ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. ഒരിടവേളയ്ക്കു ശേഷം ജലജ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മാലിക്. 

ADVERTISEMENT

കമൽഹാസൻ നായകനായെത്തിയ വിശ്വരൂപം എന്ന ചിത്രമാണ് ലീ വിറ്റാക്കർ ആദ്യമായി ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച ഇന്ത്യൻ സിനിമ. അതിനു ശേഷം ആരംഭം, ലിംഗ, ബാഹുബലി, പത്ത് എൺട്രതുക്കുള്ളൈ, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ലീ പ്രവർത്തിച്ചു. ക്യാപ്റ്റൻ മാർവൽ, എക്സ് മെൻ അപ്പോകാലിപ്സ്, ജുറാസിക് പാർക്ക്–3 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ലീ സഹകരിച്ചിട്ടുണ്ട്.