ചങ്ങനാശേരിയില്‍ ആമിർ ഖാൻ; അമ്പരന്ന് നാട്ടുകാര്‍; വിഡിയോ
കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരി ടൗണിലുണ്ടായിരുന്നവര്‍ കണ്‍മുന്നിലൂടെ നടന്നുനീങ്ങുന്ന താരത്തെ കണ്ട് അമ്പരന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍. വിശ്വസിക്കാനാകാതെ പലരും അമ്പരന്നുനിന്നു. ചിലര്‍ മൊബൈലില്‍ വിഡിയോ പകര്‍ത്തി. സംഗതി സത്യമാണ്. ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമീർ ഖാനെയും സംഘത്തെയും

കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരി ടൗണിലുണ്ടായിരുന്നവര്‍ കണ്‍മുന്നിലൂടെ നടന്നുനീങ്ങുന്ന താരത്തെ കണ്ട് അമ്പരന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍. വിശ്വസിക്കാനാകാതെ പലരും അമ്പരന്നുനിന്നു. ചിലര്‍ മൊബൈലില്‍ വിഡിയോ പകര്‍ത്തി.
സംഗതി സത്യമാണ്. ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമിർ ഖാനെയും സംഘത്തെയും നാട്ടുകാര്‍ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിവാരങ്ങള്‍ക്കുമൊപ്പമായിരുന്നു ആമിര്‍. ടൗണിലൂടെ ടീ ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് നടന്നുനീങ്ങുകയായിരുന്നു ആമിര്‍. തിരിച്ചറിഞ്ഞവരില്‍ ചിലര്‍ ഒപ്പം നടന്നു. ചിലര്‍ ആമിര്‍ ജീ എന്ന് നീട്ടിവിളിച്ചു.
എല്ലാവരെയും കൈവീശി കാണിച്ച്, ചിരിച്ച് ആമിര്‍ നടന്നു. മുന്നിലൂടെ പോയത് ആമിറാണെന്ന് അറിഞ്ഞ് പലരും ഓടിയെത്തിയപ്പോഴേക്ക് താരവും സംഘവും വാഹനത്തില്‍ കയറിപ്പോയി. കൊല്ലം ചടയമംഗലത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട എത്തിയതാണ് താരമെന്നാണ് സൂചന. അതിനിടയിലുള്ള യാത്രയിലോ മറ്റോ വാഹനത്തിൽനിന്ന് ഇറങ്ങി ചങ്ങനാശ്ശേരിയിൽ നടന്നതാകാമെന്ന് കരുതുന്നു.
ഫോറസ്റ്റ് ഗംപ് സിനിമയുടെ റീമേക്കായ ലാൽ സിങ് ഛദ്ദയ്ക്കു വേണ്ടിയാണ് ആമിറിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. ആദ്യമെത്തിയത് മൂന്നാറിലാണ്. അവിടെ നിന്നുമായിരുന്നു കൊല്ലത്തേയ്ക്കുള്ള വരവ്. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്. താരങ്ങളില്‍ ആമിർ മാത്രമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്.