രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടിയ ‘ചോല’ കേരളത്തിലെ തിയറ്റുകളിലും നിറഞ്ഞോടുകയാണ്. സിനിമ കണ്ടിറങ്ങുന്നവർ എല്ലാവരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. ജോജുവിനും, നിമിഷയ്ക്കുമൊപ്പം മത്സരിച്ചഭിനയിച്ച ആ പയ്യൻ ആരാണ്.? പല നിരൂപകും "ചോലയിലെ ആ പയ്യൻ" എന്ന് പേരറിയാതെ പറയുമ്പോഴും ചാലക്കുടിയിലെ ഒരു മൊബൈൽ

രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടിയ ‘ചോല’ കേരളത്തിലെ തിയറ്റുകളിലും നിറഞ്ഞോടുകയാണ്. സിനിമ കണ്ടിറങ്ങുന്നവർ എല്ലാവരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. ജോജുവിനും, നിമിഷയ്ക്കുമൊപ്പം മത്സരിച്ചഭിനയിച്ച ആ പയ്യൻ ആരാണ്.? പല നിരൂപകും "ചോലയിലെ ആ പയ്യൻ" എന്ന് പേരറിയാതെ പറയുമ്പോഴും ചാലക്കുടിയിലെ ഒരു മൊബൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടിയ ‘ചോല’ കേരളത്തിലെ തിയറ്റുകളിലും നിറഞ്ഞോടുകയാണ്. സിനിമ കണ്ടിറങ്ങുന്നവർ എല്ലാവരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. ജോജുവിനും, നിമിഷയ്ക്കുമൊപ്പം മത്സരിച്ചഭിനയിച്ച ആ പയ്യൻ ആരാണ്.? പല നിരൂപകും "ചോലയിലെ ആ പയ്യൻ" എന്ന് പേരറിയാതെ പറയുമ്പോഴും ചാലക്കുടിയിലെ ഒരു മൊബൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടിയ ‘ചോല’ കേരളത്തിലെ തിയറ്റുകളിലും നിറഞ്ഞോടുകയാണ്. സിനിമ കണ്ടിറങ്ങുന്നവർ എല്ലാവരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. ജോജുവിനും, നിമിഷയ്ക്കുമൊപ്പം മത്സരിച്ചഭിനയിച്ച ആ പയ്യൻ ആരാണ്.? പല നിരൂപകും "ചോലയിലെ ആ പയ്യൻ" എന്ന് പേരറിയാതെ പറയുമ്പോഴും ചാലക്കുടിയിലെ ഒരു മൊബൈൽ ഷോപ്പിലിരുന്ന് 'ആ പയ്യൻ പറയുന്നു " : ഞാൻ അഖിൽ വിശ്വനാഥ് ' ''ചിലർക്ക് അഖിൽ വിശ്വാനന്ദ്, ചിലർ അഖിൽ വിശ്വംഭരൻ - അച്ഛന്റെ പേര് മാറ്റിപ്പറയരുത് ... ഞാൻ അഖിൽ വിശ്വനാഥ്..!!

 

ADVERTISEMENT

മമ്മൂട്ടി-മോഹൻലാൽ സിനിമകൾ കണ്ട് സിനിമാ മോഹം തലക്ക് പിടിച്ച അഖിൽ തന്റെ ശരീര-ശബ്ദ ഭാഷകൊണ്ട്  ചോലയിൽ നടത്തുന്ന പ്രകടനം ഇപ്പോൾ കേരള പ്രേക്ഷകർക്കിടയിലും ശ്രദ്ധ, നേടിയിരിക്കുകയാണ്. 3 കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമയിൽ, ജോജുവിനും, നിമിഷ യ്ക്കും ശേഷമുള്ള ആ മൂന്നാമൻ മനോരമാ ഓൺലൈനിനോട് :

 

ചോലയിലെത്തിയത് ?

 

ADVERTISEMENT

സ്കൂൾ നാടകങ്ങളിൽ പങ്കെടുത്ത പരിചയം മാത്രമാണ് കൈമുതൽ..ഒപ്പം കുട്ടിക്കാലത്ത് ചെയ്ത ഷോർട്ട് ഫിലിമും .! ചോലയിലേക്കുള്ള ഓഡിഷനെക്കുറിച്ചറിയച്ചതും, പഴയ നാടക ഗുരുക്കന്മാർ തന്നെ!! തുടർച്ചയായ രണ്ട് ഓഡിഷനു ശേഷം എറണാകുളം പ്രസ് ക്ലബിലെ പ്രസ് മീറ്റിന് എന്നെയും വിളിച്ചു. അവിടെ വച്ച് കഥാപാത്രങ്ങളെ അനൗൺസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ പറയുന്നത് കേട്ട് ശരിക്കും ഞെട്ടി! അതെ, ഞാൻ ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത്രേ !!

 

ചോലക്ക് മുൻപും, ശേഷവും

 

ADVERTISEMENT

തൃശൂർ കൊടകരയിൽ കോടാലി, എന്ന് പറയുന്ന സ്ഥലത്താണ് വീട്. അവിടെ ഒരു മൊബൈൽ ഷോപ്പിൽ ചെറിയൊരു ജോലിയുണ്ട്. സിനിമയിൽ അഭിനയിച്ച കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവച്ചെങ്കിലും, ഇത്രയും വലിയൊരു കഥാപാത്രം ആയിരിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. സിനിമയിലൊക്കെ ആയെങ്കിലും ഇന്നും അവർക്ക് 'ചങ്ക് ഫ്രണ്ട് ' തന്നാണ്. സിനിമാ റിലീസിന് ശേഷവും, മൊബൈൽ ഷോപ്പിൽ ജോലി തുടരുന്നു.. ഒപ്പം പ്രമോഷൻ പ്രവർത്തനങ്ങളിലും, സജീവം.

 

ജോജു ,നിമിഷ....

 

ഇത്രയും വലിയ ആർട്ടിസ്റ്റ്കൾ .. ജോജുവിന്റെ 'രാജാധിരാജ'യിലെ അയ്യപ്പൻ " മനസ്സിൽ കൊണ്ട് നടക്കുന്ന ഞാൻ ആദ്യമായി നേരിൽ കണ്ടപ്പോൾ 'സംസാരിക്കാൻ തന്നെ ടെൻഷനായിരുന്നു .. 'ഒന്നും നോക്കണ്ടാ.. നീ കൂളായിട്ട് ചെയ്തോ.. ജോജുവിന്റെ വമ്പൻ സപ്പോർട്ട്..! സെറ്റിൽ എപ്പോഴും തമാശയും കുട്ടിക്കളിയുമായി നിമിഷ.അതീവ വൈകാരിക തലത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നതെങ്കിലും " ആക്‌ഷൻ '' പറയുന്നത് വരെ, പൊട്ടിച്ചിരിയും, തമാശകളുമായിരിക്കും നിമിഷയുടെ വക.. ഇതൊക്കെ കണ്ട് ഉണ്ടായിരുന്ന 'ടെൻഷൻ ' പാടെ ഇല്ലാണ്ടായി...ന്ന്  പറയാം.!!

 

വെനീസ് ചലച്ചിത്രമേള

 

ജീവിതത്തിൽ നടക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ ..!  'വെനീസ്' ഫെസ്റ്റ് വമ്പൻ അനുഭവമായിരുന്നു...!! ഈ യാത്രക്ക് ഒരാഴ്ച മുൻപാണ് പാസ്പോർട്ട് കിട്ടിയത്‌. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് റിലീസ് കാത്തിരിക്കുമ്പോഴാണ്, സംവിധായകൻ സനൽ കുമാറിന്റെ അസിസ്റ്റന്റ് ചാന്ദ്നിയുടെ കോൾ..!! പാസ്പോർട്ടുമായി എറണാകുളത്തെത്തണം.. അവിടെ വീണ്ടും കുറെ പേപ്പർ വർക്കുകൾ.ഒടുവിലാണറിയുന്നത് 'വെനീസ് ചലച്ചിത്രമേളയെന്നൊക്കെ..!! അവിടെയും ട്വിസ്റ്റ്..! പുതിയ ഷർട്ടും ജീൻസുമൊക്കെയായി അവിടെ ചെന്നപ്പോഴാണറിയുന്നത്, ജോജുചേട്ടൻ മുണ്ടാണുടുക്കുന്നതെന്ന്..!! 

 

രണ്ട് മുണ്ട് കക്ഷിയുടെ കയ്യിലുണ്ട്. അതിലൊന്ന് എനിക്കും തന്നു. കറുത്ത നിറമുള്ള മുണ്ടും ,ഷർട്ടുമണിഞ്ഞ് മലയാളി തനിമയിൽ, ടീം ചോലക്കൊപ്പം നെഞ്ചും വിരിച്ച് റെഡ് കാർപ്പറ്റിൽ....!! സത്യത്തിൽ അതൊന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല..!!

 

ചോലയിലെ സാഹസിക രംഗങ്ങൾ

 

തൊടുപുഴ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കൊച്ചി.. ഇവിടെയൊക്കെ ആയിരുന്നു ഷൂട്ടിങ്... വെള്ളച്ചാട്ടത്തിലെ, പാറക്കൂട്ടങ്ങളിലൂടെ തെന്നിയിറങ്ങുന്ന രംഗങ്ങളൊക്കെ, രണ്ടും കൽപിച്ച് ചെയ്യുകയായിരുന്നു. സിനിമാ തുടങ്ങും മുൻപേ ടീം മെംബേഴ്സിന്  ഇൻഷുറൻസ് എടുത്തിട്ടുണ്ടായിരുന്നു. കാട്ടിലും,വെളളത്തിലും ഒക്കെ പരിചയക്കുറവുളള എനിക്ക് ചോലയിലെ കഥാപാത്രം തന്ന ധൈര്യം മറ്റൊരാളാക്കി മാറ്റുകയായിരുന്നു. അതെ, സിനിമയിലും, ജീവിതത്തിലും ഇന്ന് ഒരു പുതിയ മനുഷ്യനാണ്. സിനിമയിൽ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുന്ന പുതിയ നടൻ.!!