ആമിർ ഖാൻ കാപ്പിൽ ബീച്ചിൽ, വന്നവർക്കെല്ലാം കൈ കൊടുത്ത് താരം; വിഡിയോ
പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്.

പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.
ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.
കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.
1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്‍റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.