ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന ആക്‌ഷന്‍ താരമായിരുന്നു സുനിൽ ഷെട്ടി. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. സ്വന്തം അച്ഛനു വേണ്ടിയായിരുന്നു അദ്ദേഹം സിനിമയിൽ നിന്നും മാറിനിന്നത്. ദർബാർ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ തന്റെ അച്ഛനെക്കുറിച്ചും സുനിലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന ആക്‌ഷന്‍ താരമായിരുന്നു സുനിൽ ഷെട്ടി. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. സ്വന്തം അച്ഛനു വേണ്ടിയായിരുന്നു അദ്ദേഹം സിനിമയിൽ നിന്നും മാറിനിന്നത്.

Sunil Shetty Starts CRYING On Stage As Rajinikanth Speaks Abt His Father Veerapa Is Heart Touching
ADVERTISEMENT

ദർബാർ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ തന്റെ അച്ഛനെക്കുറിച്ചും സുനിലിന്റെ സ്നേഹത്തെക്കുറിച്ചും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞപ്പോൾ വേദിയിലുണ്ടായിരുന്ന ഏവരുടെയും കണ്ണുകൾ നിറഞ്ഞു. രജനിയുടെ വാക്കുകൾ കേട്ട സുനിൽ ഷെട്ടിയും വിങ്ങിപ്പൊട്ടുകയായിരുന്നു. വികാരനിർഭരനായ സുനിൽ ഷെട്ടിയെ സംവിധായകൻ മുരുകദോസ് ആശ്വസിപ്പിക്കുകയുണ്ടായി.

Rajinikanth Speaking AMAZING Marathi At DARBAR Trailer Launch

2014ൽ വർഷത്തിൽ അഞ്ചും ആറും സിനിമകൾ ചെയ്യുന്ന സമയത്താണ് അച്ഛൻ വീരപ്പ ഷെട്ടിക്ക് സ്ട്രോക്ക് വരുന്നത്. തലച്ചോറിലേക്കുള്ള രക്തത്തിന്റെ പ്രവർത്തനം നിലച്ചതോടെ വീരപ്പ ഷെട്ടിയുടെ ശരീരവും പകുതി തളർന്നുപോയി. അതോടെ സുനില്‍ ഷെട്ടി സിനിമ മതിയാക്കി തന്റെ ജീവിതം അച്ഛനു വേണ്ടി സമർപ്പിക്കുകയായിരുന്നു.

ADVERTISEMENT

സ്വന്തം വീട്ടിലെ ഒരു മുറി ആശുപത്രിയിലെ ഐസിയു സജ്ജീകരണങ്ങൾ എല്ലാം ഉള്ള മുറിയാക്കി മാറ്റി. മൂന്നുവർഷം അദ്ദേഹം തളർന്നുകിടക്കുന്ന അച്ഛന് എല്ലാമെല്ലാമായി ഒപ്പം നിന്നു. ഇതിനിടയിൽ 2015ലും 16ലും അദ്ദേഹം ഒരു സിനിമ പോലും ചെയ്തില്ല. 2015ൽ നേരത്തെ കരാർ ഒപ്പിട്ടിരുന്ന ചിത്രം ഉണ്ടായിരുന്നു. 2017 ൽ വീരപ്പ ഷെട്ടി അന്തരിച്ചു.

എന്നാൽ അച്ഛന്റെ വേർപാടിൽ സുനിൽ ഷെട്ടി തകർന്നുപോയിരുന്നു. വീരപ്പ ഷെട്ടിയുടെ മരണത്തിനു േശഷം അദ്ദേഹം ഒരു ചിത്രത്തിൽ അഭിനയിച്ചു. കഴിഞ്ഞ വർഷവും രണ്ട് ചിത്രങ്ങളിൽ അതിഥിവേഷങ്ങളിൽ എത്തിയതല്ലാതെ മുഴുനീള കഥാപാത്രങ്ങളൊന്നും ചെയ്തില്ല.

ADVERTISEMENT

മാനസികമായും സുനിൽ ഷെട്ടി തളർന്നുപോയിരുന്നു. അച്ഛനുമായി അത്രത്തോളം സ്നേഹബന്ധവും കരുതലും കാത്തുസൂക്ഷിച്ചിരുന്ന നടനായിരുന്നു സുനിൽ ഷെട്ടി. നാല് വർഷം അച്ഛനു വേണ്ടി ജീവിതം മാറ്റിവച്ച സുനിൽ ഷെട്ടിയെ രജനികാന്തും അഭിനന്ദിക്കുകയുണ്ടായി. 

മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാര്‍ സിനിമയിൽ രജനിയുടെ വില്ലനായാണ് സുനിൽ ഷെട്ടി എത്തുന്നത്. മോഹൻലാൽ–പ്രിയദർശൻ ചിത്രം മരക്കാറിലും സുനിൽ ഷെട്ടി അഭിനയിക്കുന്നുണ്ട്.