മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ ഇനി എത്തുന്നത് ജയകൃഷ്ണനായിട്ടാണ്. മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. അതിഗംഭീര മേക്കോവറാണ് ചിത്രത്തിനായി ഉണ്ണി നടത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ഉണ്ണിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ ഇനി എത്തുന്നത് ജയകൃഷ്ണനായിട്ടാണ്. മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. അതിഗംഭീര മേക്കോവറാണ് ചിത്രത്തിനായി ഉണ്ണി നടത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ഉണ്ണിയുടെ കുറിപ്പ് ഇങ്ങനെ:

ADVERTISEMENT

നമസ്കാരം,ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു.

ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.

ADVERTISEMENT

ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.

‘മേപ്പടിയാൻ’ എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.

ADVERTISEMENT

എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം.

ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ‘മേപ്പടിയാൻ’ എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.