ആമേൻ ഉണ്ടായതു പഞ്ചവടിപ്പാലത്തിൽ നിന്നും: ലിജോ ജോസ് പെല്ലിശേരി
കുറച്ചു നാൾ മുൻപു കൊച്ചി നഗരത്തിലെ ഒരു കോളജിലെ പരിപാടിക്കിടയിൽ കെ.ജി.ജോർജിനോട് പൂർണ്ണ ആരോഗ്യവാനായാൽ ഏതു തരം സിനിമയായിരിക്കും ചെയ്യുക എന്നൊരാൾ ചോദിച്ചിരുന്നു. നാളത്തെ സിനിമയെന്നായിരുന്നു ജോർജ് നൽകിയ മറുപടി. കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കെ.ജി.ജോർജിന്റെ
കുറച്ചു നാൾ മുൻപു കൊച്ചി നഗരത്തിലെ ഒരു കോളജിലെ പരിപാടിക്കിടയിൽ കെ.ജി.ജോർജിനോട് പൂർണ്ണ ആരോഗ്യവാനായാൽ ഏതു തരം സിനിമയായിരിക്കും ചെയ്യുക എന്നൊരാൾ ചോദിച്ചിരുന്നു. നാളത്തെ സിനിമയെന്നായിരുന്നു ജോർജ് നൽകിയ മറുപടി. കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കെ.ജി.ജോർജിന്റെ
കുറച്ചു നാൾ മുൻപു കൊച്ചി നഗരത്തിലെ ഒരു കോളജിലെ പരിപാടിക്കിടയിൽ കെ.ജി.ജോർജിനോട് പൂർണ്ണ ആരോഗ്യവാനായാൽ ഏതു തരം സിനിമയായിരിക്കും ചെയ്യുക എന്നൊരാൾ ചോദിച്ചിരുന്നു. നാളത്തെ സിനിമയെന്നായിരുന്നു ജോർജ് നൽകിയ മറുപടി. കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കെ.ജി.ജോർജിന്റെ
കുറച്ചു നാൾ മുൻപു കൊച്ചി നഗരത്തിലെ ഒരു കോളജിലെ പരിപാടിക്കിടയിൽ കെ.ജി.ജോർജിനോട് പൂർണ്ണ ആരോഗ്യവാനായാൽ ഏതു തരം സിനിമയായിരിക്കും ചെയ്യുക എന്നൊരാൾ ചോദിച്ചിരുന്നു. നാളത്തെ സിനിമയെന്നായിരുന്നു ജോർജ് നൽകിയ മറുപടി.
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കെ.ജി.ജോർജിന്റെ പാതയിലൂടെയാണു സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും സഞ്ചരിക്കുന്നതെന്നു തിരക്കഥാകൃത്ത് ജോൺ പോൾ പറയുന്നു. ജോർജ് ലിജോ ജോസ് പെല്ലിശേരിക്കു ഗുരുതുല്യനാണ്. ജല്ലിക്കട്ട് ഷൂട്ടിങ് പൂർത്തിയാക്കി ലിജോ അദ്ദേഹത്തെ കാണിച്ചിരുന്നു.
ഇരുവരും തമ്മിൽ കണ്ടപ്പോൾ ലിജോയ്ക്കു പറയാനുണ്ടായിരുന്നതു ആ ഇഷ്ടത്തിനു പുറകിലെ കഥകളായിരുന്നു. ചലച്ചിത്ര മലയാളവും വെസ്റ്റ് ഫോർഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തിയ ‘നാളെയുടെ സിനിമ’ സംവാദം സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. ജോൺപോൾ മോഡറ്റേറായിരുന്നു. സംവാദത്തിലെ പ്രസ്കത ഭാഗങ്ങൾ.
വ്യത്യസ്തത മുഖമുദ്ര
ജോർജ് സാറിന്റെ ഒരോ സിനിമയും തീർത്തും വ്യത്യസ്തമാണ്. ആർട് സിനിമ, കൊമേഴ്സ്യൽ സിനിമ എന്ന വേർതിരിവ് ഇല്ലാതെയാണു അദ്ദേഹം സിനിമയെ സമീപിച്ചിരുന്നതെന്നാണു ഞാൻ മനസ്സിലാക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകർഷിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. ജോഷി സാറും ജോർജ് സാറും ഒരേ കാലത്തു സിനിമ ചെയ്തവരാണ്. അതാണു മലയാള സിനിമയുടെ സുവർണ കാലഘട്ടം. പിന്നീട് സിനിമ താഴേക്കു പോയെങ്കിലും ഇപ്പോൾ മലയാള സിനിമ തിരിച്ചു വരവിന്റെ പാതയിലാണ്. 2 പേരുടെയും ശൈലികളിലെ നല്ല എലിമെന്റുകൾ എടുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
സിനിമകളിൽ ഏറെ പ്രിയപ്പെട്ടത്?
യവനിക. ത്രില്ലർ സിനിമകൾ പൊതുവേ ഇഷ്ടമാണ്. യവനിക ഒറ്റ നോട്ടത്തിൽ മർഡർ മിസ്റ്ററിയായി തോന്നാമെങ്കിലും ആഴത്തിൽ ഒട്ടേറെ തലങ്ങളുളള സിനിമയാണത്. നാടക കമ്പനിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ കഥ എനിക്കേറെ ഇഷ്ടപ്പെട്ടിരുന്നു. പിതാവിനു (ജോസ് പെല്ലിശേരി) നാടക കമ്പനിയുണ്ടായിരുന്നതിനാൽ ആ ജീവിത പരിസരം എനിക്ക് ഏറെ പരിചിതമായിരുന്നു. ആദാമിന്റെ വാരിയെല്ല്, കോലങ്ങൾ എന്നിവയെല്ലാം ഇഷ്ടമാണ്.
പഞ്ചവടിപ്പാലം
ആമേൻ എന്ന സിനിമ ഉണ്ടായതു തന്നെ പഞ്ചവടിപ്പാലത്തിൽ നിന്നാണ്. പാലത്തിനു പകരം പള്ളിയാണ് ആമേനിൽ ഉപയോഗിച്ചിരിക്കുന്നത്. പള്ളിക്കു ചുറ്റുമാണു മറ്റെല്ലാം. പഞ്ചവടിപ്പാലം ഇപ്പോഴും പ്രസക്തമാണ്. നമ്മുടെ മുന്നിൽ പാലാരിവട്ടത്തു തന്നെ അതിന്റെ ഉദാഹരണമുണ്ട്. നാളത്തെ സിനിമകളാണു ജോർജ് സാർ എടുത്തിരുന്നതെന്നതിൽ സംശയമില്ല.
പ്രേക്ഷകരുടെ ഇഷ്ടം
പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത് അതു കൊടുക്കുന്ന ആളല്ല സംവിധായകനാണെന്നാണു പറയാൻ ശ്രമിക്കുന്നത്. അവരുടെ ആസ്വാദനത്തിൽ മാറ്റം കൊണ്ടു വരാനാണു സംവിധായകൻ എന്ന നിലയിൽ ശ്രമിക്കുന്നത്.
എല്ലാ ദിവസവും ചായ കുടിക്കുന്നവർക്കു ചായ ഇഷ്ടമാകും. എന്നാൽ വലപ്പോഴും ഒരു ബൂസ്റ്റോ ബോൺവിറ്റയോ കുടിക്കുന്നതിൽ തെറ്റില്ല. സിനിമ 100 ദിവസം ഒാടിക്കാനാണു നിർമിക്കുന്നതെന്നു തോന്നിയിട്ടില്ല. സിനിമ ഒരു പ്രത്യേക കാലയളവിലേക്ക് ഉള്ളതല്ല. അത് എന്നും ഇവിടെ തന്നെ കാണും. പ്രേക്ഷകനു ലഭ്യമാകണമെന്നും മാത്രം. ആളുകൾക്കു കാണാം, വിയോജിക്കാം.
കഥകൾ
വായന പൊതുവേ കുറവാണ്. ഇപ്പോൾ കൂടുതൽ സിനിമകൾ കാണുന്ന കൂട്ടത്തിലാണ്. എന്നാൽ കൂട്ടുകാർ നിർദേശിക്കുന്ന രചനകൾ വായിക്കാറുണ്ട്. ശക്തമായ സാഹിത്യ രചനകളാണു മലയാളത്തിലുളളത്. കഥകളില്ലെന്ന് എന്തു കൊണ്ടാണു ആളുകൾ പറയുന്നതെന്നു മനസ്സിലാകുന്നില്ല. നമ്മൾക്കു ചുറ്റും ആവശ്യം പോലെ കഥകളുണ്ട്. അവ കണ്ടെത്തുക എന്നതാണു പ്രധാനം. മലയാള സിനിമ സാഹിത്യത്തോടു വീണ്ടും കൂടുതലായി അടുത്തു തുടങ്ങിയെന്നാണു തോന്നുന്നത്.