കാർത്തിയുടെ ‘കൂട്ടുകാരൻ’ ഈ പാലാക്കാരൻ
‘തമ്പി’യിൽ തമ്പിയായി പാലാക്കാരനും. കാർത്തിയുടെ തമിഴ് ചിത്രമായ ‘തമ്പി’യിൽ കാർത്തിയുടെ സുഹൃത്തായാണു പാലാ മീനച്ചിൽ സ്വദേശി ജിജോ അപ്രേം മികച്ച വേഷം കൈകാര്യം ചെയ്തത്. ഗോവയുടെ സമസ്ത സൗന്ദര്യവും നിറയുന്ന ഫ്രെയിമുകളിൽ ആടിപ്പാടിയാണു കാർത്തിക്കൊപ്പം ഈ പാലാക്കാരനും രംഗത്തെത്തുന്നത്. പ്രമുഖ സംവിധായകൻ ജിത്തു

‘തമ്പി’യിൽ തമ്പിയായി പാലാക്കാരനും. കാർത്തിയുടെ തമിഴ് ചിത്രമായ ‘തമ്പി’യിൽ കാർത്തിയുടെ സുഹൃത്തായാണു പാലാ മീനച്ചിൽ സ്വദേശി ജിജോ അപ്രേം മികച്ച വേഷം കൈകാര്യം ചെയ്തത്. ഗോവയുടെ സമസ്ത സൗന്ദര്യവും നിറയുന്ന ഫ്രെയിമുകളിൽ ആടിപ്പാടിയാണു കാർത്തിക്കൊപ്പം ഈ പാലാക്കാരനും രംഗത്തെത്തുന്നത്. പ്രമുഖ സംവിധായകൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത തമ്പിയിൽ സത്യരാജ്, ജ്യോതിക, നിഖില വിമൽ എന്നിവരാണു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സൂപ്പർ ഹിറ്റായി തമിഴിലും തെലുങ്കിലും മുന്നേറുന്ന ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രത്തിന്റെ രണ്ടു സുഹൃത്തുക്കളിൽ ഒരാളാണു ജിജോ. രമേശ് തിലകാണ് മറ്റൊരു സുഹൃത്തിനെ അവതരിപ്പിക്കുന്നത്.
∙ കാർത്തി എന്ന നടൻ
10 ദിവസത്തെ ഗോവൻ ഷൂട്ടിനിടയിൽ ശരിക്കും ഒരു സുഹൃത്ത് തന്നെയായിരുന്നു കാർത്തി എന്നു ജിജോ പറയുന്നു. ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തി വളരെ പേടിയോടെയാണു കാർത്തിയെ കണ്ടത്. പേരു ചോദിച്ചു, ചിരിച്ചു. 5 മിനിറ്റിനുള്ളിൽ ഷൂട്ട്. ഏറെ നാളായി പരിചയമുള്ളവരെപ്പോലെയാണു പിന്നീട് കാർത്തിയുടെ ഇടപെടൽ എന്ന് ജിജോ ഓർക്കുന്നു. ശരിക്കും ഷൂട്ടിങ് ആയിരുന്നില്ല. 10 ദിവസത്തെ ഗോവൻ ട്രിപ്പായിരുന്നു ഷൂട്ടിങ്. വ്യത്യസ്ത വേഷങ്ങളിൽ പാർട്ടി ഗെറ്റപ്പിൽ കാർത്തിക്കൊപ്പം ഗോവയിൽ അടിച്ചു പൊളിക്കുന്നു. അതായിരുന്നു അനുഭവമെന്നും ജിജോ.
സിനിമയേയും സംഗീതത്തേയും കുറിച്ചാണ് കാർത്തി സംസാരിച്ചു കൊണ്ടിരുന്നത്. ഓരോ ഷോട്ടും എങ്ങനെ നന്നാക്കാം എന്നതു മാത്രമാണു ചിന്ത. പഴയ കാലത്തെക്കുറിച്ചും ചേട്ടൻ സൂര്യയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെക്കുറിച്ചും സംസാരിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇളയരാജയുടെ സംഗീതത്തെക്കുറിച്ചാണ് പിന്നീട് കൂടുതൽ സംസാരിക്കുന്നത്. സിംപിൾ ആയ സൂപ്പർ സ്റ്റാർ– അതൊരു ഭംഗി വാക്കല്ലെന്നും ജിജോയുടെ അഭിപ്രായം.
∙ എല്ലാം പെർഫെക്ട്
സംവിധായകൻ ജിത്തു ജോസഫിന്റെ സെറ്റിൽ എല്ലാം പെർഫെക്ട് ആയിരിക്കുമെന്നും ജിജോ. വലിയ ടീം വർക്കാണ്. കൃത്യമായ പ്ലാനിങ് ഓരോ നിമിഷവും ഉണ്ട്. ഒരു ടെൻഷനുമില്ലാതെയാണു സെറ്റ് മുഴുവൻ പ്രവർത്തിക്കുന്നത്. കാർത്തി തന്നെ ഇതു പറഞ്ഞിട്ടുണ്ട്. ജിത്തു ജോസഫിന്റെ സുഹൃത്ത് വഴിയാണു തമ്പിയിലേക്ക് വിളി വന്നത്.
∙ പാലാക്കാരൻ
പാലാ മീനച്ചിൽ കളപ്പുരയ്ക്കൽ അപ്രേം ചെറിയാന്റെയും തങ്കമ്മയുടെയും മകനായ ജിജോ ഡിഗ്രി പഠനത്തിനു ശേഷമാണു സിനിമയുടെ വഴിയിലേക്ക് ഇറങ്ങുന്നത്. 10 വർഷത്തോളമായി സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. മലയാളത്തിൽ ഒരു സോപ്പുപെട്ടിക്കഥ, തമിഴിൽ മാനസി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡ്രോൺ ടെക്നീഷ്യനായും പ്രവർത്തിച്ചിട്ടുണ്ട്.