ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സർവകലാശാലയില്‍ നേരിട്ടെത്തി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണച്ചിരിക്കുന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാരിക്കാന്‍ ബിജെപി നേതാക്കൾ പ്രചാരണം തുടങ്ങി. രാജ്യത്തെ

ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സർവകലാശാലയില്‍ നേരിട്ടെത്തി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണച്ചിരിക്കുന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാരിക്കാന്‍ ബിജെപി നേതാക്കൾ പ്രചാരണം തുടങ്ങി. രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സർവകലാശാലയില്‍ നേരിട്ടെത്തി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണച്ചിരിക്കുന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാരിക്കാന്‍ ബിജെപി നേതാക്കൾ പ്രചാരണം തുടങ്ങി. രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ദീപിക പദുകോൺ  ജെഎൻയു സർവകലാശാലയില്‍ നേരിട്ടെത്തി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണച്ചിരിക്കുന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാരിക്കാന്‍ ബിജെപി നേതാക്കൾ പ്രചാരണം തുടങ്ങി. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‍കരിക്കണമെന്ന് ബി.ജെ.പി നേതാവ് തേജേന്ദര്‍ പാല്‍സിങ് ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു. 

 

ADVERTISEMENT

ദീപികയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. സൂപ്പർ സ്റ്റാരുകൾ വരെ ഫാസിസ്റ്റുകളുടെ പാദസേവകരാകുമ്പോഴാണ് ദീപിക തെരുവിലിറങ്ങിയതെന്ന് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.

 

'ദീപികയുടെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും. ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്. 'ചപാക് ' എന്തായാലും സാമ്പത്തികവിജയം നേടും.പ്രമേയത്തിന്റെ പ്രത്യേകത മൂലം ആ ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും വാരിക്കൂട്ടും. നായികയുടെ പ്രകടനം ഉറപ്പായിട്ടും പ്രശംസിക്കപ്പെടും. സ്വപ്നതുല്യമായ നാളുകളാണ് ദീപികയ്ക്ക് വരാനിരിക്കുന്നത്. അതിൽ അഭിരമിച്ച് ജീവിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. പക്ഷേ ദീപിക ചിന്തിച്ചത് മറ്റൊരു രീതിയിലാണ്.ഇന്ത്യയിലെ ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചുകൊണ്ട് അവർ തെരുവിലിറങ്ങി. ബോളിവുഡിലെ പല പ്രമുഖരും ഇതുവരെ ശബ്ദിച്ചിട്ടുപോലുമില്ല. സൂപ്പർ താരങ്ങൾ വരെ ഫാസിസ്റ്റുകളുടെ പാദസേവ ചെയ്യുന്നതിൽ വ്യാപൃതരാണ്'. സന്ദീപ് കുറിക്കുന്നു. 

 

ADVERTISEMENT

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:

 

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ഛപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും. ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്. ജനപ്രീതി വളരെയേറെയുള്ള ഒരു അതിജീവനഗാഥ. ലക്ഷ്മി എന്ന പെൺകുട്ടി അത്രയേറെ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.

 

ADVERTISEMENT

'ഛപാക് ' എന്തായാലും സാമ്പത്തികവിജയം നേടും.പ്രമേയത്തിന്റെ പ്രത്യേകത മൂലം ആ ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും വാരിക്കൂട്ടും. നായികയുടെ പ്രകടനം ഉറപ്പായിട്ടും പ്രശംസിക്കപ്പെടും. 

 

സ്വപ്നതുല്യമായ നാളുകളാണ് ദീപികയ്ക്ക് വരാനിരിക്കുന്നത്. അതിൽ അഭിരമിച്ച് ജീവിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്...

 

പക്ഷേ ദീപിക ചിന്തിച്ചത് മറ്റൊരു രീതിയിലാണ്.ഇന്ത്യയിലെ ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചുകൊണ്ട് അവർ തെരുവിലിറങ്ങി. ബോളിവുഡിലെ പല പ്രമുഖരും ഇതുവരെ ശബ്ദിച്ചിട്ടുപോലുമില്ല. സൂപ്പർ താരങ്ങൾ വരെ ഫാസിസ്റ്റുകളുടെ പാദസേവ ചെയ്യുന്നതിൽ വ്യാപൃതരാണ്. ചിലർ അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു.

 

അവർക്കിടയിൽ നിന്നാണ് ഒരു ദീപിക ഉദയം ചെയ്തത്. ബാഡ്മിന്റണിലൂടെ ഇന്ത്യയെ വാനോളമുയർത്തിയ പ്രകാശ് പദുക്കോണിന്റെ മകൾ പ്രകാശം ചൊരിയുക തന്നെയാണ്...

 

പതിവുപോലെ ദീപികയുടെ സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം എത്തിയിട്ടുണ്ട്.ഇതിനുമുമ്പ് ഇവർ ബഹിഷ്കരിച്ചത് 'പദ്മാവത് ' എന്ന സിനിമയാണ്. ആ ചിത്രം ബോക്സ് ഒാഫീസിൽ വൻ വിജയമാണ് കൊയ്തത് ! ചപാക്കും ഇവർ ബ്ലോക്ബസ്റ്ററാക്കുമെന്ന് തോന്നുന്നു !

 

'പദ്മാവത് ' റിലീസായ സമയത്ത് ദീപികയുടെ ശിരസ്സ് ഛേദിക്കണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ആ ഹീനകൃത്യം നടപ്പിലാക്കുന്നവർക്ക് കോടികൾ പാരിതോഷികം പ്രഖ്യാപിച്ച ആളുകളുണ്ട്.ദീപികയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചവരുണ്ട്. ഇത്രയൊക്കെ ചെയ്തിട്ട് ദീപിക തോറ്റുപോയോ? അവരെ നിശബ്ദയാക്കാൻ സാധിച്ചുവോ ഈ ഗുണ്ടകൾക്ക്?

 

രാജ്യം ഉറ്റുനോക്കുന്ന ഘട്ടത്തിൽ ദീപിക ശ്രദ്ധേയമായ ഇടപെടൽ നടത്തി. ആളുകൾ അനീതിയ്ക്കെതിരെ പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തുറന്നുപറഞ്ഞു.

 

ഈ തീരുമാനത്തിന്റെ പേരിൽ പല സഹപ്രവർത്തകരും ദീപികയുമായി ഇടഞ്ഞിട്ടുണ്ടാവും. കുറേ പ്രൊജക്റ്റുകളിൽ നിന്ന് ദീപികയെ തഴഞ്ഞേക്കാം. മർദ്ദിച്ചും കൊന്നുതള്ളിയും ഇരുമ്പഴികൾക്കുള്ളിൽ പൂട്ടിയും വിജയം വരിക്കാൻ ദാഹിച്ചുനില്ക്കുന്ന ഫാസിസ്റ്റുകൾ ദീപികയുടെ രക്തത്തിനുവേണ്ടി ഉറഞ്ഞുതുള്ളിയേക്കാം. അവരെ രാജ്യദ്രോഹിയാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടാവും. ദീപികയുടെ സിനിമകളിലെ ഗ്ലാമർ വേഷങ്ങൾ ഉയർത്തിക്കാട്ടി കപടസദാചാരം വിളമ്പുന്നവരെയും പ്രതീക്ഷിക്കാം

 

ഇതൊന്നും ദീപികയെ പിന്തിരിപ്പിച്ചില്ല !! വെറുതെ സിനിമ ബഹിഷ്കരിക്കാനൊന്നും നിൽക്കണ്ട മിത്രങ്ങളേ. പണി പാളും. ഇത് ആളു വേറെയാണ് !