ദീപികയോട് ദേഷ്യം; ഛപാകിന് ഐഎംഡിബിയിൽ റേറ്റിങ് കുറച്ച് പകവീട്ടൽ
ദീപിക കേന്ദ്ര കഥാപാത്രമായെത്തുന്ന ഛപക് ചിത്രം ബഹിഷ്‌കരിക്കാനും ബിജെപി അനുകൂല സംഘടനകളും പ്രവർത്തകരും ആഹ്വാനം ചെയ്തിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രതിഷേധക്കാർക്കൊപ്പം കൂടിയതിന്റെ പേരിലായിരുന്നു നടിയുടെ നേരെ ആക്രമണം. ഇപ്പോഴിതാ ഐഎംഡിബി സൈറ്റിൽ സിനിമയുടെ റേറ്റിങ് കുറച്ചാണ് നടിക്കു നേരെ ആക്രമണം

ദീപിക കേന്ദ്ര കഥാപാത്രമായെത്തുന്ന ഛപക് ചിത്രം ബഹിഷ്‌കരിക്കാനും ബിജെപി അനുകൂല സംഘടനകളും പ്രവർത്തകരും ആഹ്വാനം ചെയ്തിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രതിഷേധക്കാർക്കൊപ്പം കൂടിയതിന്റെ പേരിലായിരുന്നു നടിയുടെ നേരെ ആക്രമണം. ഇപ്പോഴിതാ ഐഎംഡിബി സൈറ്റിൽ സിനിമയുടെ റേറ്റിങ് കുറച്ചാണ് നടിക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
‘ദീപികയുടെ ബോംബ് പടം’ എന്ന ടൈറ്റിലിൽ പല അക്കൗണ്ടുകളിലായി വ്യാജ റിവ്യു എഴുതിക്കൂട്ടുകയാണ് ഒരുകൂട്ടം ആളുകൾ. ചിത്രത്തിന്റെ റേറ്റിങിനായി വോട്ട് ചെയ്ത 11,144 ആളുകളിൽ 6,328 പേരും നൽകിയത് റേറ്റിങ് ഒന്നാണ്. 3,496 പേർ റേറ്റിങ് പത്തു നൽകി. ഇതൊക്കെ കണക്കുകൂട്ടി സൈറ്റ് നൽകിയ ആകെ റേറ്റിങ് 4.6 ആണ്.
ഛപാകിനൊപ്പം റിലീസ് ചെയ്ത അജയ് ദേവ്ഗണിന്റെ താനാജിയുടെ റേറ്റിങ് 8.8 ആണ്.
അതേസമയം കലക്‌ഷനിലും ഛപാക് പിന്നിലാണ്. 35 കോടി മുടക്കിയെടുത്ത ചിത്രം ഇതുവരെ 32 കോടി നേടിക്കഴിഞ്ഞു. സൂപ്പർതാരങ്ങളൊന്നുമില്ലാതെ ഇങ്ങനെയൊരു പ്രമേയം ഏറ്റെടുക്കാൻ ധൈര്യം കാണിച്ച ദീപികയ്ക്കും സംവിധായിക മേഘ്നയ്ക്കും ആശംസകളേകി സിനിമാപ്രേമികളും രംഗത്തുണ്ട്.
അജയ് ദേവ്ഗൺ ചിത്രം താനാജി ഇതുവരെ 75 കോടി നേടി. 150 കോടിയാണ് സിനിമയുടെ ബജറ്റ്.