മലയാളമോ, അതേതു ഭാഷ!; വലിയ പെരുന്നാൾ നായിക അഭിമുഖം
‘ഫിൽറ്റർ കോപ്പി’ എന്ന ഹിറ്റ് വെബ്സീരിസിലൂടെ താരമായ ഹിമികയ്ക്ക് മലയാളം എന്നൊരു ഭാഷയുണ്ടെന്നേ അറിയില്ലായിരുന്നു. എന്നാൽ വലിയപെരുന്നാൾ സിനിമയിലെ നായികയായി അഭിനയിച്ചു തിരിച്ചുപോകുമ്പോൾ താൻ ‘കുറച്ചു കുറച്ചു മലയാളം പറയാൻ’ തുടങ്ങിയെന്നു പറയുന്നു കൊൽക്കത്ത സ്വദേശി കൂടിയായ ഹിമിക ബോസ്. ആദ്യ മലയാള

‘ഫിൽറ്റർ കോപ്പി’ എന്ന ഹിറ്റ് വെബ്സീരിസിലൂടെ താരമായ ഹിമികയ്ക്ക് മലയാളം എന്നൊരു ഭാഷയുണ്ടെന്നേ അറിയില്ലായിരുന്നു. എന്നാൽ വലിയപെരുന്നാൾ സിനിമയിലെ നായികയായി അഭിനയിച്ചു തിരിച്ചുപോകുമ്പോൾ താൻ ‘കുറച്ചു കുറച്ചു മലയാളം പറയാൻ’ തുടങ്ങിയെന്നു പറയുന്നു കൊൽക്കത്ത സ്വദേശി കൂടിയായ ഹിമിക ബോസ്. ആദ്യ മലയാള സിനിമയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഹിമിക സംസാരിക്കുന്നു.
മലയാളത്തിലേക്കുള്ള വരവ്
മുൻകൂട്ടി തീരുമാനിച്ചുള്ള വരവായിരുന്നില്ല മലയാള സിനിമയിലേക്ക്. മുംബൈയിലെ ഒരു സുഹൃത്താണ് ഈ കഥാപാത്രം ചെയ്യാമോ എന്നു ചോദിക്കുന്നത്. കേന്ദ്ര കഥാപാത്രമാണെന്നും ഡാൻസിന് പ്രാധാന്യമുണ്ടെന്നും അറിഞ്ഞതോടെ പിന്നൊന്നും നോക്കിയില്ല. ഞാൻ കേരളത്തിലേക്ക് ആദ്യമായി വരുന്നതു തന്നെ ഈ സിനിമയുടെ ഷൂട്ടിങ്ങിനാണ്.
ആദ്യമായി ഒരു പ്രാദേശിക ഭാഷയിൽ
വലിയപെരുന്നാളിൽ അഭിനയിക്കാൻ വരുമ്പോൾ ഭാഷ തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഇതിനു മുൻപ് മലയാളം എന്ന ഭാഷയെക്കുറിച്ചു കേട്ടിട്ടു പോലുമില്ല. എല്ലാ ദക്ഷിണേന്ത്യൻ ഭാഷയും എനിക്ക് ഒരുപോലെയായിരുന്നു. അതുകൊണ്ടുതന്നെ പതിവിലും കൂടുതൽ ശ്രമം അഭിനയത്തിനായി എടുക്കേണ്ടി വന്നു. ‘ഞ’ എന്ന അക്ഷരം പറയാൻ നല്ല പാടായിരുന്നു. ‘ഴ’ എനിക്കു പെട്ടെന്നു വഴങ്ങിക്കിട്ടി. അഭിനയത്തിനായി കേരളത്തിലുണ്ടായിരുന്ന 5 മാസത്തിൽ ഷൂട്ടിങ് ഇല്ലാത്ത സമയത്ത് കുറച്ചുനേരം ഞാൻ മലയാളം പഠനത്തിനായി നീക്കി വച്ചു.
വലിയപെരുന്നാളിന്റെ ഷൂട്ടിങ് ദിനങ്ങൾ
ഷൂട്ടിങ് തുടങ്ങാൻ എട്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തിൽ തീരുമാനമാകുന്നത്. അതിനാൽ വലിയ തയാറെടുപ്പൊന്നും നടത്താൻ സാധിച്ചില്ല. ഒപ്പം അഭിനയിക്കുന്ന മറ്റു കഥാപാത്രങ്ങൾ പറയുന്നത് എന്താണെന്നു മനസിലാകാതെ മിഴിച്ചു നിൽക്കേണ്ടിവരുന്നത് അത്ര രസമുള്ള കാര്യമല്ലല്ലോ. പറയേണ്ട ഓരോ ഡയലോഗും ഞാൻ എഴുതി അവ എങ്ങനെ ഉച്ചരിക്കണമെന്ന് പഠിച്ചു. ലൊക്കേഷനിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങളും തമാശകളുമൊക്കെ നായകനായി അഭിനയിച്ച ഷെയ്ൻ നിഗം അടക്കമുള്ളവർ എനിക്കു പരിഭാഷപ്പെടുത്തി തന്നിരുന്നു.
വലിയ പെരുന്നാളിലെ കഥാപാത്രം
മട്ടാഞ്ചേരിയിൽ ജീവിക്കുന്ന പൂജ എന്ന ഗുജറാത്തി പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ. ഒരേ ഡാൻസ് ട്രൂപ്പിലുള്ള അക്കറും പൂജയും തമ്മിലുള്ള പ്രണയം ചിത്രത്തിന്റെ കഥയിലെ ഒരു പ്രധാന അടരാണ്.
കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്
മുംബൈയിൽ ആളുകൾക്ക് എന്തൊരു തിരക്കാണ്. കേരളം അതിനു നേരെ എതിരാണെന്നതാണ് എനിക്ക് ഇവിടെ ഇഷ്ടമായത്. മലയാളികൾ ജീവിക്കുന്ന ആ നിമിഷത്തെ ഏറെ ആസ്വദിക്കുന്നു. ആർക്കും ഒരു തിരക്കുമില്ല. അവർ കൂളായി അങ്ങ് പോകുന്നു.
ബോളിവുഡിൽനിന്നു തീർത്തും വ്യത്യസ്തം
യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു നിൽക്കുന്ന ചിത്രീകരണ രീതിയാണ് മലയാള സിനിമയിലേത്. ലൊക്കേഷനെ അതിന്റെ തനതു രീതിയിൽ അവതരിപ്പിക്കാൻ ഇവിടെ ശ്രമിക്കുന്നുണ്ട്. എന്നാൽ ഹോളിവുഡിൽ അങ്ങനെയുണ്ടെന്ന് തോന്നിയിട്ടില്ല.
ഡാൻസ് ഒരു കരിയറാക്കില്ല
ഓർമ വച്ച നാൾ മുതൽ നൃത്തം ചെയ്യാറുണ്ട്. നാലു വർഷം മുൻപ് പ്രഫഷനൽ ഡാൻസ് ഞാൻ നിർത്തി. അഭിനയത്തിന്റെ ഭാഗമായി നൃത്തം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.