കഴിഞ്ഞ കുറച്ചു സിനിമകള്‍ പൊട്ടി, അതാണ് ഇത്ര വിനയം: ഷാരൂഖ് ഖാൻ
ചാറ്റ് ഷോകളിലായാലും സിനിമയിലായാലും ഷാരൂഖ് ഖാന് പകരുന്ന ഊര്‍ജവും സംസാര ശൈലിയുമാണ് അദ്ദേഹത്തെ കിങ് ഖാന് ആക്കിമാറ്റിയത്. തന്റെ സിനിമയിലെ വിജയത്തെ കുറിച്ചും പരാജയത്തെ കുറിച്ചും ഒരുപോലെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. അതിന്റെ ഏറ്റവും മികച്ച് ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന

ചാറ്റ് ഷോകളിലായാലും സിനിമയിലായാലും ഷാരൂഖ് ഖാന് പകരുന്ന ഊര്‍ജവും സംസാര ശൈലിയുമാണ് അദ്ദേഹത്തെ കിങ് ഖാന് ആക്കിമാറ്റിയത്. തന്റെ സിനിമയിലെ വിജയത്തെ കുറിച്ചും പരാജയത്തെ കുറിച്ചും ഒരുപോലെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. അതിന്റെ ഏറ്റവും മികച്ച് ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ.
ആമസോണ്‍ പ്രൈം ഇന്ത്യ നടത്തിയ പരിപാടിയിലായിരുന്നു സംഭവം. വേദിയില്‍ ഷാരൂഖ് ഖാനും സോയ അക്തറിനുമൊപ്പം ആമസോണ്‍ മേധാവി ജെഫ് ബേസോസുമുണ്ടായിരുന്നു. ഇവരെ ഞാന്‍ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും വളരെ അധികം വിനയമുള്ളവരാണെന്നും ബെസോസ് പറഞ്ഞു. ഇതോടെ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു.
പെട്ടന്നുതന്നെ ഷാരൂഖ് ഖാന്റെ കൗണ്ടര്‍ എത്തുകയായിരുന്നു. എന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. കുടിക്കാനായി വെള്ളമെടുത്ത ബെസോസ് ഇതോടെ ചിരിയടക്കാനും വെള്ളം ഇറക്കാനാകാതെയും വലഞ്ഞു. പിന്നാലെ അദ്ദേഹം ഇതിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.