കസബ പോലുള്ള സിനിമകളെ ഇനിയും എതിര്‍ക്കും: പാർവതി
തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരുമെന്ന് പാർവതി. കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നും അത് ചോദിക്കാനുള്ള അവകാശം തനിക്കിപ്പോഴുമുണ്ടെന്നും പാര്‍വതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും

തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരുമെന്ന് പാർവതി. കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നും അത് ചോദിക്കാനുള്ള അവകാശം തനിക്കിപ്പോഴുമുണ്ടെന്നും പാര്‍വതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്.
എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ. എല്ലാത്തരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാസിസത്തിനും വംശഹത്യയ്ക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും പാര്‍വതി പറഞ്ഞു.
മലയാള സിനിമയിൽ ഇസ്‌ലാമോഫോബിയ ഉണ്ടെന്നും തന്‍റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും അതിൽ ഖേഃദിക്കുന്നുവെന്നും പാർവതി വ്യക്തമാക്കി. ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്, ഇനിയുള്ള സിനിമകളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കുമെന്നും പാർവതി കൂട്ടിച്ചേർത്തു.
രാച്ചിയമ്മ കഥാപാത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കും നടിക്ക് മറുപടിയുണ്ട്. കറുത്ത രാച്ചിയമ്മയായി വേഷമിടുന്നത് അത് നോവലിലെ കഥാപാത്രമായതുകൊണ്ടാണ്. യഥാര്‍ഥ ജീവിതത്തിലെ സ്ത്രീയായിരുന്നു രാച്ചിമ്മയെങ്കിൽ ഈ സിനിമയിൽ അഭിനയിക്കില്ലായിരുന്നുവെന്നും നടി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ പോലെ തങ്ങളുടെ ഭയവും പക്ഷപാതിത്വവുമൊന്നും മലയാളികൾ അത്ര പെട്ടെന്ന് അംഗീകരിച്ച് തരില്ല. വ്യക്തിപരമായ തന്റെ ചിന്തകളാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.
'ഓ കേന്ദ്രസർക്കാരിനെതിരെ മാത്രമേ മിണ്ടുകയുള്ളൂെവല്ലേ. കേരളത്തിൽ എന്ത് സംഭവിച്ചാലും മൈന്റാക്കരുത് ' എന്നതരത്തിലുള്ള സന്ദേശങ്ങൾ മലയാളി വിദ്യാർഥികളിൽ നിന്നും ലഭിക്കാറുണ്ടെന്നും പാർവതി പറയുന്നു. എല്ലാത്തിലും അസ്വസ്ഥമാകുന്നവരാണ് കേരളം പലകാര്യങ്ങളിലും മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.