പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പൊലീസ് ത്രില്ലർ 'കുറ്റവും ശിക്ഷയും' റിപ്പബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി നടക്കുന്ന ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പൊലീസ് ത്രില്ലർ 'കുറ്റവും ശിക്ഷയും' റിപ്പബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി നടക്കുന്ന ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. 

ADVERTISEMENT

ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.നിർമിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ 'തുറമുഖ'ത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത്  എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. ബി.അജിത്കുമാര്‍ എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂമ്‌സ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്‌ഷന്‍സ്.