സിനിമ സ്വപ്നം കണ്ട് വളർന്ന, ഫാഷൻ ഡിസൈനിങ് പഠിച്ച ഒരു കൊച്ചിക്കാരി മിടുക്കിക്കുട്ടിയാണ് ഗാഥ. ഇതുവരെ അഭിനയിച്ച രണ്ടു ചിത്രങ്ങളും വലിയ താരനിരയ്ക്കൊപ്പമുള്ളത്. തമിഴിൽ ചെയ്ത നിമിറിനു ശേഷം പുതിയ ചിത്രം മോഹൻലാൽ നായകനായ ബിഗ് ബ്രദർ. ‘ബിഗ് ബ്രദറി’ൽ സർജാനോ ഖാലിദിന്റെ നായികയായ ജെമിനി എന്ന കഥാപാത്രത്തിലൂടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ സ്വപ്നം കണ്ട് വളർന്ന, ഫാഷൻ ഡിസൈനിങ് പഠിച്ച ഒരു കൊച്ചിക്കാരി മിടുക്കിക്കുട്ടിയാണ് ഗാഥ. ഇതുവരെ അഭിനയിച്ച രണ്ടു ചിത്രങ്ങളും വലിയ താരനിരയ്ക്കൊപ്പമുള്ളത്. തമിഴിൽ ചെയ്ത നിമിറിനു ശേഷം പുതിയ ചിത്രം മോഹൻലാൽ നായകനായ ബിഗ് ബ്രദർ.  ‘ബിഗ് ബ്രദറി’ൽ സർജാനോ ഖാലിദിന്റെ നായികയായ ജെമിനി എന്ന കഥാപാത്രത്തിലൂടെ, പുതുതലമുറ അഭിനേത്രികളിൽ ശ്രദ്ധേയയാകുകയാണ് ഗാഥ എന്ന സുന്ദരി. തമിഴിൽ തുടങ്ങി മലയാളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ഗാഥ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.

ADVERTISEMENT

സിനിമ വന്ന വഴി

പഠിച്ചത് ഫാഷൻ ഡിസൈനിങ് ആണെങ്കിലും സിനിമ തന്നെയായിരുന്നു മുന്നിൽ എന്നും.  വീട്ടിൽ ആർക്കും സിനിമയുമായി ബന്ധമൊന്നുമില്ല. സിനിമയിലേക്ക് വരുന്നത് എന്റെ മാത്രം ഇഷ്ടം കൊണ്ടാണ്. ചെറുപ്പം മുതൽക്കേ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ മനസ്സിൽ വന്നതാണ് സിനിമ എന്ന ഇഷ്ടം. എനിക്കൊപ്പം ആഗ്രഹവും കൂടി വളർന്നപ്പോൾ അതിലേക്കുള്ള വഴികളും ഞാൻ കണ്ടെത്തി. അങ്ങനെയാണ് നിമിറിൽ അവസരം കിട്ടിയത്. നിമിറിന്റെ കാസ്റ്റിങ് കോൾ കണ്ട്, ഫോട്ടോ അയച്ച് അവസരം വന്നതാണ്. ബിഗ് ബ്രദർ ടീം എന്റെ ഫോട്ടോകൾ കണ്ടിട്ട് വിളിച്ചതാണ്. അങ്ങനെസിദ്ദിഖ് സാറിനെ പോയി കണ്ടു. അപ്പോൾ തന്നെ സെലക്ട് ചെയ്യുകയായിരുന്നു.

ADVERTISEMENT

അടുത്തറിഞ്ഞപ്പോഴാണ്....

സിനിമയിൽ ഇതുവരെ ഞാൻ കണ്ട് ആരാധിച്ച ഒരുപാട് വ്യക്തികളുണ്ട്. അവരെ അടുത്തറിയുമ്പോൾ ആണ് അവരൊക്കെ എത്രമാത്രം സിംപിൾ ആണെന്ന് മനസ്സിലാകുന്നത്. ഞാൻ സിനിമയിൽ ഒരു പുതുമുഖം എന്ന മട്ടിലല്ല ആരും പെരുമാറിയത്. സിദ്ദിഖ് സാറും ലാലേട്ടനുമൊക്കെ നമ്മളോട് അത്രയും സ്നേഹത്തോടെ സൗഹാർദ്ദത്തോടെയാണ് പെരുമാറിയത്. 

ADVERTISEMENT

ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിച്ചതും ബിഗ് ബ്രദറാണ്. സിനിമയിൽ ഞാൻ ആദ്യം ചെയ്ത ഷോട്ട് തന്നെ ലാലേട്ടന് ഒപ്പമായിരുന്നു. ഏതൊരു ആർട്ടിസ്റ്റിനെ സംബന്ധിച്ചും അവിസ്മരണീയമാണ് അങ്ങനെയൊരു നിമിഷം. 

ഞാൻ ഇങ്ങനെയാണ്

വൻ സുഹൃത്ത് വലയം ഒന്നുമുള്ള ഒരാളല്ല ഞാൻ. പക്ഷേ എനിക്കുള്ള കൂട്ടുകാരൊക്കെ വളരെ അടുപ്പമുള്ളവരാണ്. അത്രയും മതി എന്നാണ് ഞാനും ചിന്തിക്കുന്നത്. ഞാൻ ആണെങ്കിലും വളരെ ഓപ്പൺ ആയി സംസാരിക്കുന്നൊരാളാണ്. സിനിമയാണ് ലക്ഷ്യം എന്ന് പറഞ്ഞപ്പോൾ എന്താണെങ്കിലും ഒപ്പമുണ്ട് എന്ന് പറഞ്ഞ കുടുംബമാണ് ഏറ്റവും വലിയ ശക്തി.

അങ്ങനെയാകണം

സിനിമയ്ക്ക് അപ്പുറം മറ്റൊന്നും മനസ്സിലില്ല. നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന, പ്രേക്ഷകർ മനസ്സിൽ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. സിനിമകൾ കാണുന്നത് തന്നെയാണ് പ്രധാന ഹോബി. പിന്നെ ഫാഷനും ഷോപ്പിങും യാത്രകളും നല്ല രുചിയുള്ള ഭക്ഷണങ്ങളും ഏറെ ഇഷ്ടം. വീട് എറണാകുളത്താണ്. അച്ഛനും അമ്മയും ചേട്ടനും ഉണ്ട് വീട്ടിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT