പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടി. മലയാളത്തിനു കിട്ടാതെപോയ നായിക. കേരള ചരിത്രത്തില്‍ ജമീല മാലിക് എന്ന നടിക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇന്നവർ ഓർമയാകുമ്പോൾ മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ‘ഒരു അഭിനേത്രിയുടെ ആത്മരേഖകൾ’ എന്ന അവരുടെ ആത്മകഥയിലൂടെ അറിയാം,

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടി. മലയാളത്തിനു കിട്ടാതെപോയ നായിക. കേരള ചരിത്രത്തില്‍ ജമീല മാലിക് എന്ന നടിക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇന്നവർ ഓർമയാകുമ്പോൾ മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ‘ഒരു അഭിനേത്രിയുടെ ആത്മരേഖകൾ’ എന്ന അവരുടെ ആത്മകഥയിലൂടെ അറിയാം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടി. മലയാളത്തിനു കിട്ടാതെപോയ നായിക. കേരള ചരിത്രത്തില്‍ ജമീല മാലിക് എന്ന നടിക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇന്നവർ ഓർമയാകുമ്പോൾ മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ‘ഒരു അഭിനേത്രിയുടെ ആത്മരേഖകൾ’ എന്ന അവരുടെ ആത്മകഥയിലൂടെ അറിയാം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടി. മലയാളത്തിനു കിട്ടാതെപോയ നായിക. കേരള ചരിത്രത്തില്‍ ജമീല മാലിക് എന്ന നടിക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇന്നവർ ഓർമയാകുമ്പോൾ മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ‘ഒരു അഭിനേത്രിയുടെ ആത്മരേഖകൾ’ എന്ന അവരുടെ ആത്മകഥയിലൂടെ അറിയാം, മലയാളസിനിമയ്ക്ക് അവർ ആരായിരുന്നുവെന്ന്.

സ്വാതന്ത്ര്യദാഹവും രാഷ്ട്രീയബോധവും നിറഞ്ഞ അവരുടെ ജീവിതകഥയിൽ അന്നത്തെ കേരളീയ ജീവിതകഥയിൽ അന്നത്തെ കേരളീയ ജീവിതത്തിന്റെ രേഖകളുമുണ്ട്..

ADVERTISEMENT

അവസരങ്ങൾ മിക്കവയും കൈയൂർന്നുപോയ അനുഭവങ്ങൾ ചേർത്തെഴുതിയാൽ ജമീല മാലിക്കിന്റെ ജീവിതമായി. പഠനകാലത്തു കെ.ജി.ജോർജിന്റെ ആദ്യ സിനിമയിലെ നായിക, എംജിആറിന്റെ സിനിമയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട നായിക, ജയലളിതയുടെ അവസാന സിനിമയിൽ വേഷമിട്ട താരം, ജോൺ ഏബ്രഹാം സിനിമയിലെ ‘നഷ്ട നായിക’. ഹിന്ദി അധ്യാപികയും ഹോസ്റ്റൽ മേട്രനുമായി ജോലി നോക്കി. സിനിമ തോൽവി പറയുന്ന ജമീലയുടെ ജീവിതകഥ ഇങ്ങനെയൊക്കെയാണ്

തന്നെ തോൽപിച്ച, നൊന്തുനീറുന്ന ജീവിതത്തെക്കുറിച്ച് ജമീല മാലിക് ഒരക്ഷരം പറയില്ല. മാലിക് മുഹമ്മദും തങ്കമ്മ മാലിക്കും മകളെ പഠിപ്പിച്ചത് ആ കണിശതയോടെയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പതിനാറാം വയസ്സിൽ മകളെ പഠനത്തിന് അയയ്ക്കുമ്പോൾ ചുറ്റുമുള്ള യാഥാസ്ഥിതിക മതജീവിതത്തിലേക്കു തങ്കമ്മ നോക്കിയതേയില്ല.

വാർധ ആശ്രമത്തിലെ ഗാന്ധിപാഠങ്ങളും ബഷീറും കാമ്പിശേരിയും ഉൾപ്പെടെ എഴുത്തുകാരുമായുള്ള ആത്മസൗഹൃദവും രാഷ്ട്രീയവുമൊക്കെയായിരുന്നു തങ്കമ്മയുടെ കരുതിവയ്പ്. കൺമുന്നിൽനിന്നൊരു കര കടലെടുത്തുപോകുംപോലെ താൻ ചവിട്ടിനിൽക്കുന്ന ജീവിതം മാഞ്ഞില്ലാതെയാകുമ്പോഴും ആ ഉമ്മയാണു ജമീലയുടെ വിളക്ക്. ആ വെളിച്ചത്തിലിരുന്നു ജമീല പറഞ്ഞ ജീവിതകഥ വായിക്കാം:

--- --- --- --- ---

ADVERTISEMENT

കൊല്ലം ജോനകപ്പുറത്തെ ഞങ്ങളുടെ വീട് അന്ന് ഒരു സിനിമാസെറ്റ് പോലെയായിരുന്നു. എപ്പോഴും തിരക്കുതന്നെ. ബാപ്പ മാലിക് മുഹമ്മദ് കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്നു. അദ്ദേഹത്തെ കാണാനെത്തുന്ന സുഹൃത്തുക്കൾ, വിരുന്നെത്തുന്ന ബന്ധുക്കൾ പിന്നെ ഞങ്ങൾ നാലു മക്കളും; അങ്ങനെ എപ്പോഴും ഉണർന്നിരിക്കുന്ന വീട്.

ബാപ്പയുടെ ബാപ്പ, അതായതു ഞങ്ങളുടെ ഉപ്പുപ്പയുടെ കുടുംബവേരുകൾ അറേബ്യയിലാണ്. കപ്പലിൽ അവർ കോഴിക്കോട്ടെത്തിയെന്നാണു കഥ. കച്ചവടത്തിൽ അദ്ദേഹം വലിയ നേട്ടങ്ങൾ സ്വന്തമാക്കി. ഒത്ത ഉയരം, കറുകറുത്ത നിറം, തിളങ്ങുന്ന കണ്ണുകൾ. സിനിമയിലെ തലപ്പൊക്കമുള്ള നായകനെപ്പോലെയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്കു വന്നു. കല്യാണം കഴിച്ച് സ്ഥിരതാമസമാക്കി. ‘കറുത്ത ലബ്ബ’ എന്നാണു നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചത്. കച്ചവടത്തിൽനിന്നു കിട്ടിയ പണം കൊണ്ടു നാട്ടിലാരും സങ്കൽപിക്കാത്തൊരു കാര്യമാണ് അദ്ദേഹം ചെയ്തത്. കുട്ടികളുടെ പഠനത്തിനായി ഒരു സ്കൂൾ തുടങ്ങി. മുഹമ്മദ് മെമ്മോറിയൽ സ്കൂൾ. ഞാനും സഹോദരങ്ങളുമൊക്കെ ആ സ്കൂളിലാണു പഠിച്ചത്.

ഉമ്മുമ്മ പക്ഷേ, അദ്ദേഹത്തെപോലെയല്ല. നന്നേ വെളുത്തു സുന്ദരി. ഉമ്മുമ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനെയും സ്വന്തം മക്കളെയും അദ്ദേഹം ഒരുപോലെ കണ്ടുവളർത്തി. ബാപ്പയുടെ സഹോദരി ആസിയാ ഉമ്മാൾ എന്ന മാമിയും ഞങ്ങളോടൊപ്പമായിരുന്നു താമസം. ഉമ്മുമ്മയും മാമിയും ഒക്കെ ഉള്ളപ്പോഴും ആ വലിയ വീട്ടിൽ എന്റെ ഉമ്മ തങ്കമ്മ മാലിക്കായിരുന്നു ഹീറോയിൻ. ഏതു കൊടുങ്കാറ്റിനെയും നേരിടാനുള്ള ധീരത അവർക്കുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും ഒട്ടുമേ പതറാതെ അവർ നേരിട്ടു. ആ ധൈര്യത്തിൽ നിന്ന് ഏറെയൊന്നും കിട്ടിയിട്ടില്ല എനിക്ക്.

ഗാന്ധിജിയുടെ കത്ത്

ADVERTISEMENT

കോന്നിയിലെ ക്രിസ്ത്യൻ കുടുംബമായിരുന്നു ഉമ്മയുടേത്. മേക്കാട്ടത്തുവീട്ടിൽ എ.ടി.വർഗീസിനും ഏലിയാമ്മയ്ക്കും പത്തു മക്കളാണ്. അഞ്ചാമത്തെ ആളാണ് എന്റെ ഉമ്മ തങ്കമ്മ. അപ്പച്ചനും അമ്മച്ചിയും തുറന്ന ജീവിത കാഴ്ചപ്പാടുള്ളവരായിരുന്നു. മക്കളെ അവർ വലിയ സ്വാതന്ത്ര്യബോധത്തോടെയാണു ജീവിക്കാൻ പഠിപ്പിച്ചത്. കല്യാണം കഴിക്കുമ്പോൾ വല്യപ്പച്ചനു പ്രായം പന്ത്രണ്ട്. വല്യമ്മച്ചി ആറു വയസ്സുകാരിയും. പതിനാറാം വയസ്സിൽ അവർക്ക് ആദ്യത്തെ കു‍ഞ്ഞു പിറന്നു. കോന്നി എസ്റ്റേറ്റിലെ കോൺട്രാക്ടറായിരുന്ന വല്യപ്പച്ചൻ അതീവ സമ്പന്നനായിരുന്നു. അതിലേറെ സ്നേഹസമ്പന്നനും.

തിരുവിതാംകൂര്‍ കോൺഗ്രസ് രാഷ്ട്രീയത്തിലെ മുൻനിരക്കാരൊക്കെയും വല്യപ്പച്ചന്റെ സ്നേഹിതരായിരുന്നു. അക്കാലത്തു കോന്നി ചന്തമുക്കിൽ ചേരാനിരുന്ന കോൺഗ്രസ് യോഗം അധികാരികൾ നിരോധിച്ചു. സ്വന്തം വീടിന്റെ തെങ്ങിൻതോപ്പിൽ യോഗം നടത്തിയാണു വല്യപ്പന്‍ അവരെ വെല്ലുവിളിച്ചത്. തിരുവിതാംകൂറിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളൊക്കെ ആ യോഗത്തിൽ പ്രസംഗിച്ചു. ജി.രാമചന്ദ്രനും ടി.എം.വർഗീസും സി. കേശവനുമൊക്കെ അതില്‍ പങ്കെടുത്തവരാണ്. കേസും വഴക്കും വിലയ്ക്കു വാങ്ങിയിരുന്ന ആളെന്ന് വല്യപ്പച്ചനെക്കുറിച്ച് ഉമ്മ പറയുമായിരുന്നു. പക്ഷേ, മക്കളുടെ വിദ്യാഭ്യാസത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അതിനായി എത്ര പണം ചെലവിടാനും ഒരുക്കം.

മൂത്ത മകളെ മെഡിസിൻ പഠിക്കാനയച്ചു. പഠനം പൂർത്തിയാകും മുൻപേ രോഗബാധിതയായി മരിച്ചത് അവരെ വല്ലാതെ തളർത്തി. രണ്ടാമത്തെ മകൻ ഹോമിയോ ഡോക്ടറായി. പരദേശിയായി വീടുവിട്ടുപോയ ഒരു അമ്മാവനുമുണ്ട് എനിക്ക്. പാട്ടിലും സാഹിത്യത്തിലുമൊക്കെയായിരുന്നുഅദ്ദേഹത്തിന്റെ താൽപര്യം. ഉമ്മയുടെ നേരെ ഇളയ അനിയത്തിക്കു നഴ്സിങ് സൂപ്രണ്ടായി ജോലി കിട്ടിയതു കറാച്ചിയിലാണ്. അവിടുത്തെ മേജർ ജനറലാണ് അവരെ കല്യാണം കഴിച്ചത്. അനിയത്തി ഓമനയും പഠനത്തിനായി ചേച്ചിക്കൊപ്പം അങ്ങോട്ടേക്കു പോയി. അവരും അവിടുന്നുതന്നെ ജീവിതം കണ്ടെത്തി. എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണു ഭർത്താവ്. രണ്ട് അമ്മായിമാരും ഇസ്​ലാംമതം സ്വീകരിച്ചു. കുടുംബവുമൊത്ത് ഒന്നോ രണ്ടോ തവണ അവർ ഞങ്ങളെയൊക്കെ കാണാൻ വന്നത് ഓർമയുണ്ട്. ആഘോഷം പോലെയാണ് ആ വരവുകൾ. ആ അമ്മായിമാരാണ് എന്റെ സഹോദരൻമാര്‍ക്കു മള്ഹുറൽ ഹഖെന്നും ഫസലുല്‍ ഹഖെന്നും അനിയത്തിക്കു സാറയെന്നും പേരിട്ടത്.

ഇവരിൽനിന്നൊക്കെ വ്യത്യസ്തയായിരുന്നു ഉമ്മ. സ്വാതന്ത്ര്യസമരകാലമാണത്. ഹിന്ദിപഠനത്തിനുള്ള താൽപര്യവും ആവേശവുമൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിലുമുണ്ടായിരുന്നു. മാവേലിക്കര ശ്രീധരക്കുറുപ്പായിരുന്നു ഉമ്മയുടെ ആദ്യഗുരു. ഹിന്ദി പ്രവേശിക പരീക്ഷ പാസായതോടെ കോട്ടയത്തെ ശ്രദ്ധാനന്ദ ഹിന്ദി കോളജിൽ രാഷ്ട്രഭാഷ വിശാരദ് പഠനത്തിനു ചേർന്നു. പണ്ഡിറ്റ് നാരായണദേവിന്റെ കോളജാണത്. സ്വാതന്ത്ര്യപ്പോരാട്ടവും ഹിന്ദിപഠനവും ഒരു കൈവഴിയിലൂടെയാണ് അന്നു സഞ്ചാരം. കോൺഗ്രസ് പ്രവർത്തകരൊക്കെയും ഒത്തുചേരുന്നിടമായിരുന്നു ആ കോളജ്.

അക്കാലത്താണു തിരുനക്കരയിൽ കോൺഗ്രസ് മഹാസമ്മേളനത്തിൽ പ്രസംഗിക്കാൻ മഹാത്മാ ഗാന്ധി എത്തുന്നത്. ഗാന്ധിജിയുടെ പ്രസംഗം ഉമ്മയെ ആഴത്തിൽ സ്വാധീനിച്ചു. അക്കാലം മുതൽ ഉമ്മ ഖദർധാരിയാണ്. ആ പ്രസംഗം നൽകിയ ഊർജത്തിൽ ഉമ്മ മഹാത്മജിക്കു കത്തെഴുതി ‘അവിടത്തെ സമീപം താമസിച്ച് ഹിന്ദിയിൽ ഉപരിപഠനം നടത്തണമെന്നാണ് എന്റെ ആഗ്രഹം’. ഗാന്ധിജിയുടെ മറുപടി കിട്ടിയ ഉമ്മ സന്തോഷംകൊണ്ടു സർവം മറന്നു.

ആ ആഗ്രഹത്തെ അനുമോദിച്ചുകൊണ്ടാണു ഗാന്ധിജി മറുപടി കുറിച്ചത്. വാർധയിലെ മഹിളാശ്രമത്തിൽ താമസിച്ചുപഠിക്കാൻ ഏർപ്പാടാക്കിയെന്നായിരുന്നു മറുപടിക്കത്തിൽ. ആ കത്തിനെ ഒരു ബഹുമതിയായി കണ്ട വല്യപ്പച്ചൻ മകളുടെ ആഗ്രഹത്തിനു പിന്തുണ നൽകി. വല്യപ്പച്ചൻ മകളെയും കൂട്ടി വാർധയിലേക്കു പോയി.

നെഹ്റു, ജംനലാല്‍ ബജാജ്, കമലാജി, രാജാജി, ഇന്ദിര എന്നിവരെയൊക്കെ അക്കാലത്തു വാര്‍ധയില്‍ കണ്ട ഓര്‍മകള്‍ ഉമ്മ പങ്കിടുമായിരുന്നു. ഇന്ദിരയും ഉമ്മയും ഏതാണ്ട് ഒരേ പ്രായമായിരുന്നു. കേരളത്തിലെ കോൺഗ്രസ് തിര‍ഞ്ഞെടുപ്പുവേദികളിൽ ഇന്ദിരാഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ഉമ്മയ്ക്ക് അവസരം കിട്ടിയതു പിന്നത്തെ കഥ.

ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പങ്കെടുത്തത്, ആ സമ്മേളനവേദിയില്‍ സരോജിനി നായിഡുവിന്റെ ഉഗ്രസ്വരത്തിലുള്ള പ്രസംഗം കേട്ടത്, സുഭദ്രകുമാരി ചൗഹാന്റെ കാവ്യാലാപനം കേട്ടത്, ഗാന്ധിയുടെ നോമിനിയെ തോല്‍പിച്ച് കോണ്‍ഗ്രസ് അധ്യക്ഷപദവിയിലെത്തിയ സുഭാഷ് ചന്ദ്രബോസിനോട് അനുഭാവം പങ്കിട്ട് ബംഗാളികളുടെ ആഹ്ലാദപ്രകടനം, ജ്വരബാധിതനായ ബോസിനെ കസേരയിലിരുത്തി സ്ഥാനാരോഹണ ചടങ്ങിലേക്കു കൊണ്ടുവരുന്നത്; അങ്ങനെ എത്രയെത്രയോ ഓർമകൾ ഉമ്മ ഞങ്ങളോടു പങ്കിട്ടു.

ഒരു കൊല്ലം കഴിഞ്ഞ് ഉമ്മ തിരികെ വന്നു. തിരുവനന്തപുരത്തു മഹാരാജാസ് ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി പണ്ഡിറ്റായി അധ്യാപനം തുടങ്ങി. എൻ. ഗോപാലപിള്ള, ആനി മസ്ക്രീൻ, കേരളവർമ തുടങ്ങിയവരെയൊക്കെ ഉമ്മ ഹിന്ദി പഠിപ്പിച്ചിട്ടുണ്ട്. വിജെടി ഹാളിൽ ‘നൂർജഹാൻ’ എന്ന ഹിന്ദി നാടകത്തിൽ ഉമ്മ നായികയായി. ജഹാംഗീറിന്റെ ചെറുപ്പവേഷത്തി‍ൽ ടി.എൻ.ഗോപിനാഥൻനായരും.

1942ൽ ഉമ്മയ്ക്കു ഡാൽമിയ സ്കോളർഷിപ് കിട്ടി. അലഹബാദിലെ പ്രയാഗ് മഹിളാ വിദ്യാപീഠത്തിലാണ് ഉപരിപഠനം. കവി മഹാദേവി വർമയുടെ കലാലയമാണത്. മഹാദേവി വർമയുടെ പ്രിയശിഷ്യയായി ഉമ്മ മാറി. യാത്രയ്ക്കുള്ള പണമൊക്കെ കണ്ടെത്തിയതു സ്വയമേവയാണ്. എഴുത്തിൽനിന്നു സമ്പാദിച്ച പണമായിരുന്നുവത്. അക്കാലത്ത് ഉമ്മ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പവകാശം തിരുവനന്തപുരത്തെ ചന്ദ്രാപ്രസിനു വിറ്റു. ‘കനകലത’, ‘ചെറുകഥാ മഞ്ജരി’ എന്നിങ്ങനെയാണ് ആ പുസ്തകങ്ങളുടെ പേരുകൾ.

മഹാദേവി വർമയുടെ കവിതകൾ ഉമ്മ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. വലിയൊരു ലോകമാണ് ഉമ്മയ്ക്ക് അവിടെ തുറന്നുകിട്ടിയത്. പ്രേംചന്ദിന്റെ ഭാര്യ ശിവറാണീദേവി, സുഭദ്രാകുമാരി ചൗഹാൻ എന്നിവരൊക്കെയായിരുന്നു അവിടുത്തെ കൂട്ടുകാർ.

മിത്രം എന്ന വാരികയും ബാപ്പയും

പൂമാലയണി‍ഞ്ഞ് ഒരാൾക്കൂട്ടത്തെ നോക്കി ബാപ്പ പ്രസംഗിക്കുന്നതാണ് എന്റെ ഓർമയിലെ ഏറ്റവും ഗംഭീരമായൊരു രംഗം. കോൺഗ്രസ് പ്രവർത്തകരുടെ ഒരു പട തന്നെ മിക്കപ്പോഴും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മിത്രം എന്ന പേരിലൊരു വാരിക അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരപുത്രനായിരുന്നു മുഖ്യസഹായി. അച്ചുനിരത്തലും അച്ചടിയും വിതരണത്തിനു സഹായവുമെല്ലാം ഈ കക്ഷിയാണ്. എന്റെ കുട്ടിക്കാലത്തു മിക്ക ദിവസവും ഞാനാ ഓഫിസിലാണു ചെലവിട്ടത്. കൊല്ലം കോട്ടമുക്കിൽ കുറേക്കാലം

മുൻപു വരെ ആ ഓഫിസുണ്ടായിരുന്നു. ബാപ്പയുടെ അടുത്ത സ്നേഹിതനും പിന്നീടു മേഘാലയ ഗവർണറുമായ എ.എ.റഹിം, കാമ്പിശേരി മാമൻ എന്നു ഞങ്ങളൊക്കെ വിളിച്ചിരുന്ന കാമ്പിശേരി കരുണാകരൻ തുടങ്ങിയവരൊക്കെ അവിടെ നിത്യസന്ദർശകർ. തീ പിടിച്ചപോലുള്ള രാഷ്ട്രീയ ചർച്ചകളും തർക്കങ്ങളുമൊക്കെ ഉണ്ടാവും അവർ തമ്മിൽ. എനിക്കതൊന്നും മനസ്സിലാവുന്ന പ്രായമല്ല. പക്ഷേ, കൗൺസിലറായി ബാപ്പ ജയിച്ചതും ആഹ്ലാദപ്രകടനവുമെല്ലാം ഓർമയിലുണ്ട്.

മിത്രം വാരികയിൽ പതിവായി കഥകളെഴുതിയിരുന്നു ഉമ്മ. ആ പരിചയമാണ് അവർ ഇരുവരെയും ആത്മബന്ധത്തിലാക്കിയത്. അതു ഭൂകമ്പമുണ്ടാക്കിയെന്ന് അവർതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. 1945ൽ കൊല്ലത്തുവച്ചാണ് അവരുടെ വിവാഹം. രണ്ടു പേരുടെയും വീട്ടുകാർ ഒരു പോലെ എതിർത്തു. പക്ഷേ അവർ പാറപോലെ ഉറച്ചുനിന്നു. അവസാനം എല്ലാവരുടെയും സ്നേഹം വാങ്ങിയെടുത്തു. ഉമ്മ വീട്ടമ്മയായി ഒതുങ്ങിയില്ല. ബാപ്പയുടെ സഹായിയായി കൂടി. സാമൂഹികപ്രവർത്തനത്തിലും ഒരുങ്ങിയിറങ്ങി.

നട്ടുച്ചയ്ക്കു വിളക്കു കെട്ടുപോകുന്ന പോലെയാണു ജീവിതം ഇരുട്ടിലായത്. ബാപ്പയുടെ മരണം. എനിക്കന്ന് ആറു വയസ്സാണ്. ഞങ്ങളെല്ലാം ചെറിയ കുഞ്ഞുങ്ങളല്ലേ. പക്ഷേ, ആ ശൂന്യതയെ ഉമ്മ നേരിട്ടത് എഴുത്തുകൊണ്ടാണ്. പക്ഷേ, അക്കാലത്ത് ഒരു സ്ത്രീ തനിച്ച് ഒരു വാരിക നടത്തുക എളുപ്പമുള്ള കാര്യമല്ല.

കാമ്പിശേരി മാമനാണ് ഒരു പവർസ്റ്റേഷനായി നിന്നത്. അക്കാലത്തൊക്കെ വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുകൾ ഞങ്ങളെ തേടി വരുമായിരുന്നു. കത്തുകൾ മാത്രമല്ല പുസ്തകങ്ങളും. അയയ്ക്കുന്ന പുസ്തകങ്ങൾ ഞങ്ങൾ കുട്ടികളൊക്കെ വായിക്കുന്നുണ്ടോയെന്നും അറിയണം. ആ രസികൻ കത്തുകളൊക്കെ ഉമ്മ ഞങ്ങളെ ഉറക്കെ വായിച്ചുകേൾപ്പിക്കും.

ബഷീറിന്റെ പുസ്തകങ്ങൾ ഞാനും അനിയനുമൊക്കെ മത്സരിച്ചു വായിച്ചു. ആ കഥാപാത്രങ്ങളെ കണ്ണാടിയുടെ മുന്നിൽനിന്ന് അനുകരിക്കലായിരുന്നു പ്രധാന വിനോദം. ഇതൊക്കെ കാണുമ്പോൾ എന്റെ മാമി എന്നെ കളിയാക്കും ‘പെണ്ണു വലിയ അഭിനയക്കാരിയാണല്ലോ’.

മാമിയും നല്ലൊരു കഥപറച്ചിലുകാരിയാണ്. വല്യമ്മച്ചി കോന്നിയിൽനിന്നു കൊല്ലത്തേക്കു വന്നാൽപ്പിന്നെ രണ്ടാളും ഒരു കയ്യാണ്. ക്രിസ്ത്യൻകഥകളാണു വല്യമ്മച്ചി പറയുക. ഔലിയാക്കൻമാരുടെയും അറബികളുടെയും കഥകൾ മാമിയും പറയും. അതൊക്കെ കേട്ടാണു എനിക്കു കഥകളോടിത്ര ഇഷ്ടം പെരുത്തത്.

നിസ്കാരമൊന്നും മുടക്കാറില്ല മാമി. വല്യമ്മച്ചിക്കു മുട്ടിപ്പായി പ്രാർഥനയ്ക്ക് സ്ഥലമൊരുക്കി കൊടുക്കുന്നതും മാമിതന്നെ. വല്ലാത്തൊരു കൂട്ടായിരുന്നു അവരുടേത്. ഇന്നിപ്പോൾ ആളുകൾ ശത്രുത പെരുത്തു വഴിമാറിപ്പോകുന്നതു കാണുമ്പോൾ ഞാനവരുടെ ചിരിയും തമാശകളുമൊക്കെ ഓർക്കും. അറിയാതെ കണ്ണുനിറയും.

ഒരു വിഷമഘട്ടത്തിലും ഒരാളുടെയും സഹായത്തിനു കാത്തുനിൽക്കുമായിരുന്നില്ല ഉമ്മ. കോന്നിയിലെ കുടുംബസ്വത്തുക്കളൊന്നും സ്വീകരിക്കരുതെന്ന് ബാപ്പയ്ക്കു നിർബന്ധമായിരുന്നു. ബാപ്പ അഡ്വാൻസ് നൽകിയിരുന്ന പ്രസ് ഉമ്മ വിലയ്ക്കു ​വാങ്ങി. മാലിക് മുഹമ്മദ് മെമ്മോറിയൽ പ്രസ് എന്ന പേരിലതു നടത്തി. ബാപ്പയുടെ മരണത്തെത്തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ്മയെ സ്ഥാനാർഥിയാക്കി. വിജയിച്ചു. കൊല്ലം മുനിസിപ്പൽ കൗൺസിലിലെ ആദ്യത്തെ സ്ത്രീശബ്ദമായിരുന്നുവത്. ആർ.ശങ്കറും സി.എം. സ്റ്റീഫനുമൊക്കെ ചേർന്നു കോൺഗ്രസ് വനിതാവിഭാഗത്തിനു തുടക്കമിടാൻ നിർദേശിക്കുമ്പോൾ നേതൃത്വത്തിൽ ഉമ്മയുമുണ്ട്.

വിമോചനസമരകാലത്തെ ഒരു കേസിൽ രണ്ടു മാസത്തെ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തെത്തുമ്പോഴേക്കും ഉമ്മ സമ്പാദ്യമത്രയും ചെലവിട്ടു നടത്തിയിരുന്ന പ്രസ് കൈവിട്ടുപോയി. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നു മെല്ലെ അകന്നു. എങ്കിലും പൊതുപ്രവർത്തനം ഉപേക്ഷിച്ചില്ല. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കന്റോൺമെന്റ് സീറ്റിൽനിന്ന് ആർഎസ്പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വീണ്ടും വിജയിച്ചു.

ബാപ്പയുടെ സുഹൃത്തും പിന്നീടു മന്ത്രിയുമായ ടി.കെ.ദിവാകരനാണ് ഉമ്മയെ ആർഎസ്പിയിലേക്കു ക്ഷണിച്ചത്. മനുഷ്യപ്പറ്റുള്ള നേതാവായിരുന്നു അദ്ദേഹം.

‘ഒരുമുറി തേങ്ങ’യും പ്രേംനസീറും

സ്കൂളിൽനിന്ന് ജില്ലാ യൂത്ത് ഫെസ്റ്റിവലിനുള്ള നാടകസംഘത്തെ തിര‍ഞ്ഞെടുത്തപ്പോൾ ഞാൻ ആദ്യത്തെ പേരുകാരിയായിരുന്നു. ‘ഒരുമുറി തേങ്ങ’ എന്ന നാടകമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഒരുമുറി തേങ്ങയ്ക്കായി അടി കൂടുന്ന രണ്ടു സ്ത്രീകളുടെ കഥ. എന്റെ അഭിനയം നന്നായെന്ന കാര്യത്തിൽ ടീച്ചർമാർക്കും കൂട്ടുകാരികൾക്കും തർക്കമില്ല. ആ ഒരൊറ്റ വേഷത്തോടെ സ്കൂളിലെ താരമായി ഞാൻ. ആ നാടകത്തിനായിരുന്നു രണ്ടാം സ്ഥാനം.

‘ചെമ്മീൻ’ സിനിമയുടെ പ്ലാനിങ് നടക്കുന്ന സമയമാണത്. കറുത്തമ്മയുടെ അനിയത്തിയുടെ റോളിലേക്ക് ഒരു പെൺകുട്ടിയെ വേണം. ഒരുച്ച നേരത്ത് ഒരു വെളുത്ത അംബാസിഡർ കാർ സ്കൂൾമുറ്റത്തു വന്നുനിൽക്കുകയാണ്. ‘പ്രേംനസീറാ’ണ് ഇറങ്ങിവരുന്നത്. കുട്ടികൾ ആർത്തുവിളിക്കുകയാണ്. അദ്ദേഹം ഓഫിസ്റൂമിലെത്തി. ടീച്ചർമാരൊക്കെ അമ്പരന്നുനിൽക്കുകയാണ്.

‘ഞാൻ പ്രേം നവാസ്, എനിക്കു തങ്കമ്മ മാലിക്കിന്റെ മോൾ ജമീലയെ ഒന്നു കാണണം.’ അദ്ദേഹം പരിചയപ്പെടുത്തിയപ്പോഴാണു വന്നതു പ്രേം നസീറല്ലെന്നു ടീച്ചർമാർ മനസ്സിലാക്കിയത്. പേടിച്ചുവിറച്ചാണ് എന്റെ നിൽപ്. ജീവിതത്തിൽ ആദ്യമായി ഒരു സിനിമാതാരത്തെ കാണുകയാണ്. എന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാനെന്താണു മറുപടി പറഞ്ഞത്. ഒന്നും ഓർക്കുന്നില്ല. എന്റെ കവിളിൽ തട്ടി നിറഞ്ഞ ചിരിയോടെ അദ്ദേഹം പടികളിറങ്ങി. പൊടിപാറിച്ച് അംബാസിഡർ പോയിമറഞ്ഞു. കുട്ടികൾ പിന്നാലെ ഓടി. ‘ചെമ്മീനി’ലെ അവസരം പക്ഷേ എനിക്കു കിട്ടിയില്ല. ലത പി. നായരുടെ മകളാണ് ആ വേഷത്തിൽ അഭിനയിച്ചത്.

സിനിമയോടുള്ള ഇഷ്ടം കൂടാൻ വേറെയുമുണ്ടു കാര്യം. അന്നെല്ലാം സിനിമ കാണാൻ ഞങ്ങൾക്കു ടിക്കറ്റെടുക്കേണ്ടിയിരുന്നില്ല. കൗൺസിലറുടെ മക്കളല്ലേ. ഫ്രീയായി സിനിമ കാണാമെന്നൊരു സൗകര്യമുണ്ട്. റിലീസ് ദിവസങ്ങളിൽ അനിയന് ഇരിക്കപ്പൊറുതി കാണില്ല. അവനെന്നെയും കൂട്ടി കൊല്ലത്തെ രത്ന തിയറ്ററിലേക്ക് ഒരോട്ടമാണ്. ശിവാജിയുടെ പടങ്ങളാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ടിക്കറ്റ് കൗണ്ടറിലെ ചിലർക്കു ഞങ്ങളെ കാണുന്നതേ കലിയാണ്.

‘റിലീസുദിവസംതന്നെ ഒരു കൊച്ചിനേം പിടിച്ചോണ്ടു വന്നോളും’, അവരുടെ ദേഷ്യമൊന്നും ഞങ്ങൾ വകവച്ചില്ല. ചിലർക്കൊക്കെ വലിയ വാത്സല്യമാണ്. നല്ല സീറ്റുകൾ കണ്ടെത്തിത്തരും, ചായ വാങ്ങിത്തരും. ഈ സിനിമയൊക്കെ കണ്ടുവന്നിട്ടു വീട്ടിൽ വെറുതെ ഇരിപ്പല്ല. വീട്ടിലിതൊക്കെ സ്റ്റേജ് ചെയ്യും. അയലത്തെ കുട്ടികളൊക്കെയാണു സഹതാരങ്ങൾ. ഒരു സ്റ്റേജിനോളം വലുപ്പമുള്ളൊരു കട്ടിലുണ്ടു വീട്ടിൽ, മൂത്താപ്പയുടെ സ്വന്തം. പിള്ളേരതു പൊക്കി മുറ്റത്തെത്തിക്കും. അതിലാണു പെർഫോമൻസ്.

അക്കാലത്ത് ‘സൗദാമിനി’ എന്നൊരു നോവൽ പ്രശസ്തം. അതു വായിച്ചതിന്റെ ആവേശത്തിൽ ഡയലോഗുകൾ എഴുതിത്തയാറാക്കി. അതൊക്കെ കൂട്ടുകാരെ പഠിപ്പിച്ചതു ഞാനാണ്. ഞങ്ങളുടെ കുടുംബസദസ്സിൽ ‘ഹിറ്റായി ഓടിയ’ നാടകമായിരുന്നത്.

കാമ്പിശേരി പറഞ്ഞു; അഭിനയം പഠിക്ക്

വാരിക നടത്തിപ്പൊക്കെ ഉമ്മയ്ക്കു പ്രയാസമായി. പ്രസാധനം നിലച്ചു. ജോനകപ്പുറത്തെ വീടിനോടും യാത്ര പറഞ്ഞു. തിരുവനന്തപുരത്തു ഹിന്ദി പ്രചാരസഭയിൽ ഉമ്മ പ്രിൻസിപ്പലായി ചേർന്നു. താമസം തിരുവനന്തപുരത്തായി. പിന്നങ്ങോട്ടു വാടകവീടുകളിൽനിന്നു വാടകവീടുകളിലേക്കുള്ള യാത്ര തന്നെ. ആ വീടുമാറ്റങ്ങൾക്കിടെയാണു ഗാന്ധിജിയുടെയും ബഷീറിന്റെയും കത്തുകളൊക്കെ കൈവിട്ടുപോയത്.

ചില അവസരങ്ങൾ ഒട്ടും നിനയ്ക്കാതെ കയറിവന്നതും പറയാനുണ്ട്. തിരുവിതാംകൂർ രാജാവിന്റെ പിറന്നാളിനു കൊട്ടാരത്തിൽ ഒരു നാടകം അരങ്ങേറുന്നുണ്ട് ‘തൃഷ്ണ’എന്ന പേരിൽ. നടൻ മധുവാണ് ആ നാടകത്തിന്റെ സംവിധായകൻ. നായകവേഷത്തിലും അദ്ദേഹം തന്നെ.

‘ചെമ്മീൻ’ സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുന്ന കാലമാണ്. വെള്ളിത്തിരയിൽ നടൻ മധുവിന്റെ പ്രതാപനാളുകൾ. ഈ നാടകത്തിൽ അഭിനയിക്കാൻ ഒരു കുട്ടിയെ വേണം. ബുദ്ധി വളരാത്ത പതിന്നാലുകാരിയുടെ വേഷമാണ്. ഞാനാണ് ആ വേഷത്തിൽ അഭിനയിച്ചത്. നാടകം കഴിഞ്ഞതും സദസ്സ് ഒന്നാകെ അഭിനന്ദനങ്ങളുമായി എഴുന്നേറ്റുനിന്നു. മഹാരാജാവ് വേദിയിലെത്തി എല്ലാവരെയും അഭിനന്ദിച്ചു. വേദിയിലെ ഏറ്റവും ജൂനിയറായ എന്നെ ചേർത്തുനിർത്തി. എനിക്കു കിട്ടുന്ന ആദ്യത്തെ അംഗീകാരമാണത്; കണ്ണുകൾ നിറഞ്ഞു, ശബ്ദം ഇടറി. ചിരിയോ കരച്ചിലോ എന്നറിയാത്തൊരു നോട്ടം സദസ്സിൽ കണ്ടു ഞാൻ; ഉമ്മയായിരുന്നു അത്.

അക്കാലത്തു ‘സിനിരമ’യിലൊക്കെ മധുവുമൊത്തുള്ള ഫോട്ടോ അച്ചടിച്ചുവന്നു. സ്കൂളിലും നാട്ടിലുമൊക്കെ വലിയ ശ്രദ്ധ കിട്ടി. കാമ്പിശേരി മാമനാണു ‘സിനിരമ’യുടെ പത്രാധിപർ. സിനിമക്കാരുടെ കുടുംബവിശേഷങ്ങൾ എന്നൊരു പംക്തി ഉമ്മ അതിൽ എഴുതിയിരുന്നു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ രസകരമായൊരു അനുഭവമുണ്ടായി. തൃശൂർ പൂരത്തിന് ഇതേ സംഘം നാടകം അവതരിപ്പിക്കാൻ പോവുകയാണ്. പ്രധാന നടിക്കു വരാനായില്ല. തിക്കുറിശ്ശി ഞങ്ങളുടെ കുടുംബസുഹൃത്താണ്. എന്റെ പേര് മധുസാറിനെ ഓർമിപ്പിച്ചത് തിക്കുറിശ്ശി മാമനാണ്.

തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിൽ അവരെന്നെ ഡയലോഗുകൾ പഠിപ്പിക്കുകയാണ്. ഒരു പരീക്ഷയ്ക്കുള്ള ഒരുക്കംപോലെ. അങ്ങനെ മധുസാറിന്റെ നായികയായി അഭിനയം തുടങ്ങിയെന്നു പറയാം. ‘ലുബ്ധൻ ലൂക്കോസ്’ എന്ന നാടകമായിരുന്നു അത്. ഒരു ഇംഗ്ലിഷ് നാടകത്തിന്റെ പരിഭാഷയാണത്. (വർഷങ്ങൾക്കു ശേഷം ദൂരദർശൻ ആ നാടകം ‘പിശുക്കന്റെ കല്യാണം’ എന്ന പേരിൽ അവതരിപ്പിച്ചപ്പോൾ അതേ വേഷം എനിക്കു കിട്ടി.) വലിയ ഒരുക്കങ്ങളില്ലാതെ അവതരിപ്പിച്ച ആ നാടകം പൂരവേദിയിൽ ആയിരക്കണക്കിനു കാണികളുടെ കയ്യടി നേടി.

എന്റെ അഭിനയഭ്രാന്തൊക്കെ ഉമ്മ പറഞ്ഞു കാമ്പിശേരി മാമൻ അറിയുന്നുണ്ട്. ഇവളെ അഭിനയം പഠിപ്പിക്കാൻ വിടണമെന്ന് ഉമ്മയോടു കട്ടായം പറഞ്ഞത് അദ്ദേഹമാണ്. ഇതിനിടെ സിനിമ കണ്ടുനടന്ന് എന്റെ പഠിപ്പൊക്കെ കുളമായി. ഒന്നുരണ്ടു കൊല്ലം തോറ്റു. പക്ഷേ എൻസിസിയിൽ ഞാൻ മിടുക്കു കാട്ടി. മൂന്നാറിലെയും ഡൽഹിയിലെയും ക്യാംപുകളിൽ മികച്ച ക്യാംപ് അംഗമായി. ഒരൽപം ഡാൻസും അഭിനയവും കൊണ്ടാണ് നോർത്തിന്ത്യൻ പെൺകുട്ടികളെ ഒക്കെ ഞാൻ തോൽപിച്ചത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള അപേക്ഷ പൂരിപ്പിച്ചതും അയച്ചതുമെല്ലാം ഉമ്മയാണ്. ആദ്യ ടെസ്റ്റിനായി മദ്രാസിലേക്കുള്ള യാത്ര മറക്കാനാവില്ല. തിരുവനന്തപുരത്തുനിന്നു ദൂരേക്ക് ആദ്യയാത്രയാണ്. ഉമ്മ കൂടെയുണ്ട്. ഉമ്മയുടെ കൂട്ടുകാരി ഗായിക ബി. വസന്തയുടെ അഡയാറിലെ വീട്ടിലാണു താമസം. മദ്രാസിലും ഹൈദരാബാദിലുമൊക്കെ നിന്നായൊരു ആൾക്കൂട്ടമുണ്ട് പരീക്ഷ എഴുതാൻ. പരീക്ഷയുടെ ഫലം വന്നപ്പോൾ ഞെട്ടിപ്പോയി. ആദ്യപേരുകളിലൊന്ന് എന്റേത്. ഒഡിഷനാണ് അടുത്ത കടമ്പ. ഒഡിഷനിലൊക്കെ മിടുക്കു കാട്ടാൻ സഹായിച്ചത് വസന്തയാണ്. പട്ടുതുന്നിയപോലുള്ള അവരുടെ പാട്ടുകൾ, പെരുമാറ്റവുമതേ. അതെങ്ങനെ മറക്കും.

ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു നാടകഭാഗങ്ങൾ അയച്ചുതന്ന് അഭിമുഖത്തിനിടെ അവതരിപ്പിക്കാൻ ആവശ്യപ്പെടുന്ന പതിവുണ്ട്. ‘ലോട്ടറി’ എന്നൊരു ഏകാംഗമാണു ഞാനവതരിപ്പിച്ചത്. ഭീംസിങ്ങും ജഗത് മുരാരിയും പി.ഭാനുമതിയും ചെറുചിരിയോടെ എന്റെ അഭിനയം കണ്ടിരുന്നു.

ഞങ്ങളെ റാഗ് ചെയ്ത ജയ ബച്ചൻ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എനിക്കൊട്ടുമേ അപരിചിതമായിരുന്നില്ല. പേടിച്ചുവിറച്ചാണ് അവിടെ എത്തിയതെങ്കിലും ഒരു വൻ മലയാളിസംഘം സീനിയേഴ്സായി അവിടെയുണ്ട്. കെ.ജി.ജോർജ്, രാമചന്ദ്രബാബു, കെ.ആർ.മോഹനൻ, ഷാജി എൻ. കരുൺ അങ്ങനെ ഒരു മലയാളി സിനിഹൗസ്. പന്ത്രണ്ടുപേർ മാത്രമുള്ള ഞങ്ങളുടെ ബാച്ചിൽ രണ്ടേ രണ്ടു പെൺകുട്ടികൾ; മഞ്ജുവും ഞാനും.

തെക്കേയിന്ത്യയിൽനിന്ന് എനിക്കൊപ്പം അതിസുന്ദരനായൊരു ഓംസുരി ഗാന്ധിയുമുണ്ട്. മൂന്നു മാസം കഴിഞ്ഞപ്പോൾ അയാൾ ഇൻസ്റ്റിറ്റ്യൂട്ട് വിട്ടു. പ്രിൻസിപ്പൽ റോഷൻ തനേജ സ്നേഹമൂർത്തിയായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള കെട്ടിടത്തിലാണു പെൺകുട്ടികളുടെ താമസം.

ജയ ബച്ചൻ സീനിയറായി പഠിക്കുന്നുണ്ട്. ഞങ്ങളെയൊക്കെ ജയ തമാശമട്ടിൽ റാഗ് ചെയ്യും. ഹിന്ദിപ്പാട്ടുകൾ പാടിപ്പിക്കും. മലയാളച്ചുവയിൽ മുക്കിമൂളി ഞാൻ പാടുന്നതു കേൾക്കേ അവരുറക്കെ ചിരിക്കും. ആ ചിരിയലകൾ ഇന്നും ഓർക്കുമ്പോഴെന്തു മുഴക്കം. ജയയുടെ കൂട്ടുകാരൻ അമിതാഭ് ബച്ചൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മിക്കപ്പോഴും വരും. പെൺകുട്ടികൾ തീരെ കുറവാണ് അവിടെ. രശ്മി ശർമയായിരുന്നു ജയയുടെ അടുത്ത സ്നേഹിത. രണ്ടാളെയും ഒരുമിച്ചേ കണ്ടിട്ടുള്ളൂ. രശ്മി പിന്നീട് ചലച്ചിത്ര പ്രവർത്തകൻ അനിൽ ധവാന്റെ ജീവിത സഖിയായി.

ജോൺ ഏബ്രഹാം ആ ചുറ്റുവട്ടത്തൊക്കെ എപ്പോഴുമുണ്ട്. എന്നോടു വലിയ സ്നേഹമാണ്. മലയാളി സംഘത്തെ മിക്കപ്പോഴും കാണും. കെ.ജി.ജോർജാണ് ആ സംഘത്തെ നയിക്കാതെ നയിക്കുന്നത്.

ജോർജിന്റെ ‘ഫെയ്സസ്’ എന്ന ഡിപ്ലോമ സിനിമയിൽ എന്നെയാണു നായികയാക്കിയത്. രാമചന്ദ്ര ബാബുവാണു ക്യാമറാമാൻ. ഒരുപക്ഷേ, ബാബു ക്യാമറയിലൂടെ ആദ്യം കണ്ട നായിക.

ഷാജി എൻ. കരുൺ അവരുടെ ജൂനിയറാണ്; നാണം കുണുങ്ങി പയ്യൻ. പിന്നീടു ഷാജിയുടെ ലോകശ്രദ്ധ നേടിയ സിനിമകളൊക്കെ കാണുമ്പോൾ ഞാനക്കാലം ഓർക്കും. കെ.ആർ. മോഹനനെപോലെ സൗമ്യനായൊരു ചെറുപ്പക്കാരനെ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടിട്ടേയില്ല. കബീർ റാവുത്തറും ആസാദും എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു.

സുധീന്ദ്ര ചൗധരി എന്ന സുഹൃത്തിന്റെ ‘വിലാപ്’ എന്ന ഡിപ്ലോമ ചിത്രത്തിലും ഞാൻ നായികയായി. വൈസ് പ്രിൻസിപ്പൽ ജഗത് മുരാരിയാണ് എന്നെ നിർദേശിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ സകലർക്കും പേടിയാണ് അദ്ദേഹത്തെ. നാട്ടിൽനിന്ന് ഉമ്മ അദ്ദേഹത്തെ ഫോണിൽ വിളിക്കും. ‘പൊട്ടിപ്പെണ്ണാണ് അവൾ, ഒന്നു കരുതിയേക്കണേ.’ ആ സ്നേഹം അദ്ദേഹത്തിന് എപ്പോഴുമുണ്ട്. ആൺപിള്ളേർക്കൊപ്പം ചുറ്റിക്കറങ്ങുമ്പോൾ ഒരു വിളിയുണ്ട്. ‘ജമീല, ഇധർ ആവോ....’ എന്റെ ആൺസുഹൃത്തുക്കൾ ഓടിമറയും.

മറാഠിയിൽ മിടുക്കനായ സംവിധായകനായി മാറിയ വിശ്രാം ബോഡോക്കർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘ജയ് ജവാൻ ജയ് മകാൻ’ എന്ന ചെറുസിനിമയിൽ ഞാനും അഭിനയിച്ചു. എന്റെ സീനിയറായിരുന്ന രവി മേനോനായിരുന്നു നായകൻ. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്കു താഴെ കർട്ടൻ കൊണ്ടു മറച്ച സ്ഥലത്തു ജീവിതം തള്ളിനീക്കുന്ന ദമ്പതികളുടെ വേഷത്തിലാണു രവിയും ഞാനും അഭിനയിച്ചത്. രവി മേനോൻ നോർത്ത് ഇന്ത്യക്കാരെയും മോഹിപ്പിച്ച പ്രതിഭയാണ്. ജയബച്ചനും അതിൽ വേഷമിട്ടു. അന്നു ജയബച്ചനല്ല, ജയാ ഭാദുരി.

അധ്യാപകരുടെ കൂട്ടത്തിലെ ഗ്ലാമർതാരമായിരുന്നു ഗോപാൽദത്ത്. അദ്ദേഹം ‘പരീക്ഷ’ എന്നൊരു സിനിമ ഒരുക്കി. വിജയ് അറോറയും ഞാനുമായിരുന്നു അതിൽ മുഖ്യവേഷങ്ങളിൽ. വിജയ് ഹിന്ദിസിനിമയിൽ തിരക്കുള്ള നടനായി മാറി. മിഥുൻ ചക്രവർത്തി ഞങ്ങളുടെ ജൂനിയറായിരുന്നു. മിഥുന്റേതു വല്ലാത്ത താരോദയമാണ്.

ഒരിക്കൽ മൃണാൾസെൻ ക്ലാസെടുക്കാനെത്തി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിരലിലെണ്ണാവുന്ന പെൺകുട്ടികളിൽ ക്ലാസിൽ ആദ്യമെത്തിയത് ഞാനാണ്. മൃണാൾ ദാ എത്തുമ്പോൾ ക്ലാസ്മുറിയിൽ ഒരേയൊരു പെൺകുട്ടിയും ഒരു ആൺസംഘവും. ‘വൺ ലേഡി ആൻഡ് ജെന്റിൽമെൻ.....’ ചിലമ്പിച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞുതുടങ്ങിയതും ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി. ക്ലാസ് കഴിഞ്ഞതും പരിചയപ്പെടാനെത്തി.

കേരളത്തിൽനിന്നെന്ന് അറിഞ്ഞതും സന്തോഷം, പിന്നെ കൈകോർത്ത് ഞങ്ങൾ വിദ്യാർഥിസംഘത്തിനൊപ്പം കന്റീനിലേക്ക്, കോള പൊട്ടിച്ചും കഥകൾ പറഞ്ഞും ഉറക്കെച്ചിരിച്ചും അദ്ദേഹം ആ ദിവസത്തെ ആഘോഷമാക്കി. അവസരങ്ങളുടെ മഹാപ്രളയമൊന്നും അന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ സഹപാഠി രഹ്ന സുൽത്താന ‘ചേതന’ എന്ന സിനിമയിൽ വേഷമിട്ടത് ഓർക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകൻ ബി. ആർ. ഇഷാരയായിരുന്നു സംവിധായകൻ. ജീവിതത്തിലും അവർ ഒരുമിച്ചുനടന്നു.

അവസരങ്ങൾ പ്രതീക്ഷിച്ച് ബോംബെയിൽ കുറേക്കാലം ഞാൻ താമസിച്ചു. അവിടെ അമ്മാവന്റെ വീട്ടിൽ. കിട്ടിയ അവസരങ്ങൾ പലതും കൈവെള്ളയിൽനിന്നു വഴുതിപ്പോയി. ചിലതാവട്ടെ അനന്തമായി നീണ്ടുപോയി. പിന്നെ തിരുവനന്തപുരത്തേക്കു മടങ്ങി.

സിനിമയിലെ ഹരിശ്രീ

നാട്ടിലേക്കുള്ള വരവു നിരാശപ്പെടുത്തിയില്ല. ‘നിണമണിഞ്ഞ കാൽപാടു’കളുടെ സംവിധായകൻ എൻ.എൻ.പിഷാരടിയുടെ ‘റാഗിങ്’ സിനിമ ആലോചിക്കുന്ന നാളുകൾ. നായികാവേഷം എനിക്കുതന്നു. വിൻസന്റായിരുന്നു നായകൻ. റാഗിങ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതൊരു പരീക്ഷണചിത്രംപോലെ തോന്നി.

പി.ജെ.ആന്റണി, സുധീർ, റാണിചന്ദ്ര, ബാലൻ കെ.നായർ, കൊച്ചിൻ ഹനീഫ തുടങ്ങി വൻ താരനിരയാണ് റാഗിങ്ങിൽ. ഹരിശ്രീ പിക്ചേഴ്സിന്റേതായിരുന്നു ആ സിനിമ. ആ വേഷത്തെക്കുറിച്ച് പത്രങ്ങളിൽ ഫീച്ചറുകൾ വന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യത്തെ മലയാളി പെൺകുട്ടിയെന്ന വിശേഷണത്തോടെ.

ആദ്യവസരം റാഗിങ്ങിലാണെങ്കിലും ആദ്യം പുറത്തുവന്ന സിനിമ കെ.എസ്. സേതുമാധവന്റെ ‘ആദ്യത്തെ കഥ’യാണ്. മധു സംവിധാനം ചെയ്ത ‘സതി’ എന്ന സിനിമയിലും ഇടം കിട്ടി. ജയഭാരതിയുടെ അനിയത്തിയുടെ വേഷത്തിലാണത്. സേതുമാധവൻ സാറിന്റെ ‘ലൈൻ ബസ്’ സിനിമയുടെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോൾ അദ്ദേഹത്തെ കാണാൻപോയി. ഭരണിക്കാവ് ശിവകുമാർ അന്ന് അവസരം തേടി അതേ ലൊക്കേഷനിൽ വന്നതും പരിചയപ്പെട്ടതും ഓർമയുണ്ട്.

കെ.പി.ഉമ്മറും പ്രേംനസീറുമെല്ലാം സെറ്റിലുണ്ട്. പെൺകുട്ടികളെ നോക്കി വാചകമടിക്കുന്നൊരു വേഷത്തിലാണ് ഉമ്മർസാർ. അനിഷ്ടം കാട്ടി അദ്ദേഹത്തിന് ഒരു തല്ലു കൊടുക്കണം. അതാണ് എന്റെ വേഷം. അതു കേട്ടതും എനിക്കാകെ ചമ്മൽ. സേതുമാധവൻ സാർ ഉറക്കെച്ചിരിച്ചുകൊണ്ടു പറഞ്ഞു ‘കൂളായിട്ടൊരു അടി കൊടുത്തേരേ’. അതൊരു സ്ക്രീൻ ടെസ്റ്റായിരുന്നെങ്കിലും സിനിമയിൽ ആ രംഗം വന്നു. പിന്നീടു കാണുമ്പോഴൊക്കെയും ഉമ്മർസാർ പറയും ‘എന്നെ തല്ലിയിട്ടു സിനിമയിൽ വന്ന ആളാണ്.’

( തയാറാക്കിയത്: സുൾഫിക്കർ)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT