‘മാൻ വേഴ്സസ് വൈൽഡ്’ ഷൂട്ടിനിടെ രജനീകാന്തിനു പരുക്ക്?
ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരുക്ക്. പരിപാടിയുടെ അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയർ ഗ്രിൽസുമൊത്ത് ബന്ദിപ്പൂർ വനത്തിൽ നടത്തിയ ചിത്രീകരണത്തിനിടെയാണ് പരുക്ക് പറ്റിയത്. അതേസമയം, തന്റെ ഷൂട്ട് പൂർത്തിയായെന്നും പരുക്കുകളല്ല മുള്ളുകൊണ്ട് അൽപം കാൽ

ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരുക്ക്. പരിപാടിയുടെ അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയർ ഗ്രിൽസുമൊത്ത് ബന്ദിപ്പൂർ വനത്തിൽ നടത്തിയ ചിത്രീകരണത്തിനിടെയാണ് പരുക്ക് പറ്റിയത്.
അതേസമയം, തന്റെ ഷൂട്ട് പൂർത്തിയായെന്നും പരുക്കുകളല്ല മുള്ളുകൊണ്ട് അൽപം കാൽ മുറിഞ്ഞതുമാത്രമാണെന്നും രജനികാന്ത് പ്രതികരിച്ചു. ചിത്രീകരണത്തിനു ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷൻ ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കായിരുന്നു.
കര്‍ണാടക–മൈസൂർ വനത്തിലായിരുന്നു രജനീകാന്തുമൊത്തുളള ഗ്രിൽസിന്റെ ചിത്രീകരണം. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും ‘മാൻ വേഴ്സസ് വൈൽഡ്’ സീരീസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.