ശുദ്ധ തെമ്മാടിത്തരം, ഇതു സിനിമാ പ്രമോഷനല്ല: ടൊവീനോയ്ക്കെതരെ കുറിപ്പ്
പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാര്‍ഥിയെ വിളിച്ചു വരത്തി അപമാനിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം. വിദ്യാര്‍ഥിയെ വേദിയിൽ വിളിച്ചുവരുത്തി അവഹേളിച്ച ടൊവീനോയുടെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിഷ്ണു രാജ് എന്നൊരാള്‍ എഴുതിയ

പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാര്‍ഥിയെ വിളിച്ചു വരത്തി അപമാനിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം. വിദ്യാര്‍ഥിയെ വേദിയിൽ വിളിച്ചുവരുത്തി അവഹേളിച്ച ടൊവീനോയുടെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിഷ്ണു രാജ് എന്നൊരാള്‍ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം
ടൊവീനോ തോമസ് ഇക്കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. കൈയ്യടി മാത്രമേ നിങ്ങള്‍ സ്വീകരിക്കുള്ളൂവെന്നുണ്ടെങ്കില്‍ ഫാന്‍സ് അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മാത്രം പങ്കെടുക്കാന്‍ ശ്രമിക്കുക. ക്യാംപസുകളില്‍ നിന്ന് നിങ്ങള്‍ കൈയടി മാത്രമേ പ്രതീക്ഷിക്കുന്നുള്ളോ?
കൈയ്യടികളേക്കാൾ ഉച്ചത്തിൽ കൂവിയും മുദ്രാവാക്യം വിളിച്ചുമാണ് ഓരോ കലാലയങ്ങളും വിദ്യാര്‍ഥികളും രൂപപ്പെടുന്നത്. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല. ധാര്‍ഷ്ഠ്യം കാട്ടാന്‍ ഇത് നിങ്ങടെ സിനിമാ പ്രമോഷന്‍ പരിപാടിയൊന്നുമല്ലല്ലോ. കലക്ടറുടെയും സബ് കലക്ടറുടെയും സാന്നിധ്യത്തില്‍, ഔദ്യോഗിക ചടങ്ങിലാണ് (മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ) വിദ്യാര്‍ഥിസമൂഹത്തെ അവഹേളിക്കുന്ന പ്രകടനം ടൊവീനോ നടത്തിയത് എന്നത് ഗൗരവമുള്ള കാര്യമാണ്. കൂവുന്നവരെ മൈക്കിന് പിന്നിലേക്ക് വിളിച്ചുവരുത്തി ഇന്‍സല്‍റ്റ് ചെയ്യുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് മര്യാദ. ആ വിദ്യാര്‍ഥിയോട്
മാപ്പു പറയുന്നതും.
താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലും നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പേജില്‍ നിറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ടൊവീനോ തയ്യാറായിട്ടില്ല.
ചില വിമർശന കമന്റുകൾ താഴെ
‘കോളജ് ആണ്....കൈയ്യടിക്കാനും കൂവാനും ഉള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് ഉണ്ട് അത് അങ്ങനെ ഒരു അർഥത്തിൽ എടുക്കാതെ ചീപ്പ് ഷോ കാണിക്കാനാണ് ടൊവിനോ ശ്രമിച്ചത്...കൈയ്യടി മാത്രം ആണേൽ ഇനിയങ്ങോട്ട് ഇങ്ങേരോടു ഫാൻസ് അസോസിയേഷൻ പരിപാടികളിൽ മാത്രം പങ്കെടുക്കാൻ പറയുക.’
‘ഒരു പയ്യനെ നിങ്ങൾ കൂവിക്കുന്നത് കണ്ടു. കുറച്ചു പക്വത കാണിക്കണം സുഹൃത്തേ. പ്രതിഷേധവും ജനാധിപത്യത്തിന്റെ ഭാഗമാണ്. നിങ്ങൾ എതിർക്കുന്ന അതേ ഫാസിസത്തിന്റെ മുഖം തന്നെയാണ് ഈ അസഹിഷ്ണുതയും. വളരെ മോശം, മോശം. അവന് നിങ്ങളുടെ പകുതി പ്രായം ഇല്ലായിരുന്നു. അവന്റെ സ്ഥാനത്ത് മുതിർന്ന ഒരാൾ ആയിരുന്നേൽ.....’
‘വിദ്യാർഥികൾ ആവുമ്പോൾ അൽപം കൂവലും കാര്യങ്ങളും ഒക്കെ ഉണ്ടാവും. അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം.. . ഇവിടെ ആ വിദ്യാർഥിയെ കളിയാക്കുന്നവൻമാർ എല്ലാം പുണ്യാളൻമാരാണോ.. ? ടൊവിനോ തന്റെ താരപ്രഭ വച്ച് കാണിച്ച ഈ കോമാളിത്തരം അംഗീകരിക്കാൻ കഴിയില്ല.. ടൊവീനോയെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാനും ..ആ വിദ്യാർഥിയുടെ നടപടി മോശമാണെങ്കിൽ തിരുത്താൻ അധ്യാപകർ ഉണ്ട്.’