അച്ഛനൊപ്പം അഭിനയത്തിൽ തിളങ്ങാൻ ധര്‍മജന്റെ മകൾ വേദ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിലാണ് ധർമജൻ ബോൾഗാട്ടിയും മകൾ വേദയും എത്തുന്നത്. അനൂപ് മേനോനൊപ്പം ചിത്രത്തിലെ നായക കഥാപാത്രമാണ് ധർമജൻ കൈകാര്യം ചെയ്യുന്നത്, മകൾ വേദയാകട്ടെ ഒരു തമിഴ് കുടുംബത്തിലെ അംഗമായും വേഷമിടുന്നു. വേദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനൊപ്പം അഭിനയത്തിൽ തിളങ്ങാൻ ധര്‍മജന്റെ മകൾ വേദ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിലാണ് ധർമജൻ ബോൾഗാട്ടിയും മകൾ വേദയും എത്തുന്നത്. അനൂപ് മേനോനൊപ്പം ചിത്രത്തിലെ നായക കഥാപാത്രമാണ് ധർമജൻ കൈകാര്യം ചെയ്യുന്നത്, മകൾ വേദയാകട്ടെ ഒരു തമിഴ് കുടുംബത്തിലെ അംഗമായും വേഷമിടുന്നു. 

ADVERTISEMENT

വേദ ഇതിനു മുൻപ് ബലൂൺ എന്ന ഷോർട് ഫിലിമിൽ അഭിനയിച്ചിരുന്നു. വളരെ ശ്രദ്ധ നേടിയ ഈ ഷോർട് ഫിലിം സംവിധാനം ചെയ്തത് ധർമജന്റെ മാനേജറും ഡ്രൈവറുമായ ജ്യോതിഷ് ആയിരുന്നു. അതിനു ശേഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും വേദ ഒരു കഥാപാത്രം കൈകാര്യം ചെയ്തു. മരട് 357 എന്ന ചിത്രം കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതമാണ് എടുത്തു കാണിക്കുന്നത്. മരടിൽ പൊളിക്കപ്പെട്ട ഫ്‌ളാറ്റിൽ എന്താണ് സംഭവിച്ചത് എന്ന് പുറം ലോകത്തെ അറിയിക്കുകയായിരിക്കും ഈ ചിത്രത്തിലൂടെ സംവിധായകൻ ചെയ്യുന്നത്.

ADVERTISEMENT

ഫ്ലാറ്റി ഒരു സെക്യൂരിറ്റി ജീവനക്കാരനായിട്ടാകും ധർമജൻ എത്തുന്നത്. നടന്റെ കരിയറിലെ ഒരു ശക്തമായ കഥാപാത്രം തന്നെയായിരിക്കും മരട് 357 ലെ ഈ കഥാപാത്രം. ഷീലു എബ്രഹാം, സെന്തിൽ കൃഷ്ണ, അനൂപ് മേനോൻ തുടങ്ങി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദിനേശ് പളളത്തിന്റേതാണ് തിരക്കഥ. അബാം ഫിലിംസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം.