മഞ്ജു വാരിയരെ ചിരിപ്പിച്ച് തമിഴ് നടൻ പാർഥിപൻ. മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കാൻ തമിഴകത്തെ അവാർഡ് ചടങ്ങിൽ എത്തിയതാണ് നടി മഞ്ജു. പരിപാടിയുടെ അവതാരകനാകട്ടെ പ്രമുഖ നടനും സംവിധായകനുമായ പാർഥിപൻ. മഞ്ജുവിന്റെ ഒരു ആരാധകൻ കൂടിയാണ് ആദ്ദേഹം. പുരസ്‌കാര സമർപ്പണത്തിനിടെ അക്കാര്യം മഞ്ജുവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയരെ ചിരിപ്പിച്ച് തമിഴ് നടൻ പാർഥിപൻ. മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കാൻ തമിഴകത്തെ അവാർഡ് ചടങ്ങിൽ എത്തിയതാണ് നടി മഞ്ജു. പരിപാടിയുടെ അവതാരകനാകട്ടെ പ്രമുഖ നടനും സംവിധായകനുമായ പാർഥിപൻ. മഞ്ജുവിന്റെ ഒരു ആരാധകൻ കൂടിയാണ് ആദ്ദേഹം. പുരസ്‌കാര സമർപ്പണത്തിനിടെ അക്കാര്യം മഞ്ജുവിനെ അറിയിച്ചിട്ടേ പാർഥിപൻ അവരെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചുള്ളൂ.

ADVERTISEMENT

ഒരു നല്ല ആസ്വാദകയ്‌ക്കേ നല്ലൊരു അഭിനേത്രിയാവാനും കഴിയൂ എന്നാണ് പാർത്ഥിപൻ മഞ്ജുവിനെപ്പറ്റി പറഞ്ഞത്. പാർഥിപൻ സംവിധാനം ചെയ്ത 'കഥൈ, തിരക്കഥെയ്‌, വാസനം, ഇയക്കം' കണ്ട് മഞ്ജു വാരിയർ ഒരു രാത്രി അദ്ദേഹത്തെ ഫോൺ ചെയ്ത് കാര്യവും പറഞ്ഞു. പക്ഷേ അതേ താൻ തന്നെ സംവിധാനം ചെയ്ത 'ഒത്ത സെരുപ്പ്‌ സൈസ് 7' കണ്ടിരുന്നെങ്കിൽ മഞ്ജു വീണ്ടും അഭിനന്ദിക്കാൻ വിളിച്ചേനെ എന്നും അദ്ദേഹം പറയുകയുണ്ടായി.

ADVERTISEMENT

എന്നാൽ താൻ ആ സിനിമ കണ്ടിരുന്നെന്നും, ഫോൺ നമ്പർ നഷ്‌ടമായതിനാലാണ് വിളിക്കാൻ സാധിക്കാതെ പോയതെന്നും മഞ്ജു മറുപടിയായി പറഞ്ഞു. ഇതുകേട്ടതും ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാമെന്ന് പാർഥിപൻ. നടന്റെ കമന്റ് വേദിയിൽ കൂടിയിരുന്നവരെയും മഞ്ജുവിനെയും ഒരുപോലെ പൊട്ടിചിരിപ്പിച്ചു.

ADVERTISEMENT

ധനുഷ് ചിത്രം അസുരനിലെ പ്രകടനത്തിനാണ് മഞ്ജു പുരസ്‌കാരം കരസ്ഥമാക്കിയത്. ലൂസിഫറിലെ അഭിനയത്തിന് പ്രത്യേക പരാമർശവും നേടുകയുണ്ടായി.