‘ശോഭന മാമിന്റെ വീടിനു മുന്നിൽ വരും, ഫോട്ടോ എടുക്കും, അയയ്ക്കും’: പുറകെ നടന്നത് ഒന്നരവർഷം: അനൂപ് സത്യൻ
ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നിരുന്നില്ലെങ്കിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമ മലയാളത്തിൽ ചെയ്യില്ലായിരുന്നുവെന്ന് അനൂപ് സത്യൻ പറഞ്ഞിരുന്നു. ഒന്നരവര്‍ഷത്തോളം പുറകെ നടന്ന ശേഷമാണ് ശോഭന അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും അനൂപ് പറയുകയുണ്ടായി. ‘എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നാല് വർഷം

ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നിരുന്നില്ലെങ്കിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമ മലയാളത്തിൽ ചെയ്യില്ലായിരുന്നുവെന്ന് അനൂപ് സത്യൻ പറഞ്ഞിരുന്നു. ഒന്നരവര്‍ഷത്തോളം പുറകെ നടന്ന ശേഷമാണ് ശോഭന അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും അനൂപ് പറയുകയുണ്ടായി.
‘എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. എങ്കിലും ഞാൻ പുറകെ ചെല്ലും. മൂന്നാല് വർഷം പുറകെ നടക്കുന്ന പെൺകുട്ടിയുടെ മിസ്സിങ് എനിക്ക് ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. കാരണം ഞാൻ നടക്കുന്നത് ശോഭനയുടെ പുറകെയായിരുന്നു. സ്ഥിരമായി ‘നോ’ കേൾക്കും. അപ്പോളും ഞാൻ വീണ്ടും പുറകെ പോകും.’
‘ശോഭന മാമിനെ ഞാൻ ആദ്യമായി മീറ്റ് ചെയ്യാൻ പോയപ്പോൾ ഒരു പോസിറ്റീവ് റിസൽട്ട് കിട്ടിയിരുന്നു. അരമണിക്കൂർ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലിഷിൽ കഥ പറഞ്ഞുതുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് ഞങ്ങൾ വെറുതെ ഇരുന്നു. കുറച്ച് കഴിഞ്ഞ് മാം വാച്ച് നോക്കി, തനിക്ക് വേറൊരു അപ്പോയിൻമെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോൾ ഞാൻ സിനിമയിലെ രണ്ട് സീൻ പറഞ്ഞുകൊടുത്തു. അതുകേട്ട് അവർ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു.’
‘പിന്നീട് എനിക്കൊരു മെസേജ് മാം അയച്ചു, ‘ഞാൻ ഉറങ്ങാതെ കേട്ട ഒരു കഥയാട്ടോ’ എന്നായിരുന്നു അത്. പക്ഷേ പിന്നെ മാമിനെ കാണാൻ കിട്ടില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. ചെന്നൈയിൽ മാമിന്റെ വീടിന്റെ മുന്നിൽ വന്ന് നിന്ന് സെൽഫി എടുത്ത് അവർക്ക് അയച്ചു കൊടുത്തിട്ട് പറയും ‘ഞാൻ വീടിനു മുന്നിലുണ്ടെന്ന്’. എന്നാലും നോ റിപ്ലൈ. ഞാൻ തിരിച്ചുപോരും.’
‘ഇടയ്ക്ക് കാണാൻ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും, ‘കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന്’ എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വർഷത്തോളം പുറകെ നടക്കുന്നു. ഒരുദിവസം വീണ്ടും മാമിനെ കാണാൻ െചന്നു. അന്ന് അവിടെ ഒരു കുട്ടി ഉണ്ടായിരുന്നു. അവളോട് എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ആറാം ക്ലാസിലായിരുന്നുവെന്ന് അവൾ പറഞ്ഞു. കഴിഞ്ഞ വർഷം അഞ്ചാം ക്ലാസിലായിരുന്നുവെന്ന് മറുപടിയായി ഞാൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവിടെവച്ചാണ് ഞങ്ങള്‍ കൈ കൊടുക്കുന്നത്.’