നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ പ്രവർത്തകര്‍. ആലുവ അശ്വതി തിയറ്റർസിനാണ് ചേറ്റുവ പാലത്തിന്​ സമീപം പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബ്ലാങ്ങാട് നാടകം കളിക്കാനായി

നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ പ്രവർത്തകര്‍. ആലുവ അശ്വതി തിയറ്റർസിനാണ് ചേറ്റുവ പാലത്തിന്​ സമീപം പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബ്ലാങ്ങാട് നാടകം കളിക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ പ്രവർത്തകര്‍. ആലുവ അശ്വതി തിയറ്റർസിനാണ് ചേറ്റുവ പാലത്തിന്​ സമീപം പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബ്ലാങ്ങാട് നാടകം കളിക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ പ്രവർത്തകര്‍. ആലുവ അശ്വതി തിയറ്റർസിനാണ് ചേറ്റുവ പാലത്തിന്​ സമീപം പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്.

 

ADVERTISEMENT

ബ്ലാങ്ങാട് നാടകം കളിക്കാനായി ചേറായിയിൽ നിന്ന്​ പുറപ്പെട്ടതായിരുന്നു സംഘം. ബുധനാഴ്ച ഉച്ചയോടെയാണ് മോ​ട്ടോർ വാഹന വകുപ്പി​​െൻറ സ്​ക്വാഡ് ഇവരെ ചേറ്റുവ പാലത്തിന് സമീപം പരിശോധനക്കായി തടഞ്ഞത്. നാടക ഗ്രൂപ്പിന്റെ പേരെഴുതി പ്രദർശിപ്പിച്ച ബോർഡിസ്​ പരസ്യത്തിനുള്ള തുക അടച്ചിട്ടില്ലെന്ന്​ കാണിച്ചാണ് പിഴ അടക്കാൻ ആവശ്യപ്പെട്ടത്. വാഹനത്തിന്റെ മുകളിൽ കയറി ബോർഡിന്റെ അളവടക്കം എടുത്ത ശേഷമാണ്​ പിഴ അടക്കാൻ ആവശ്യപ്പെട്ടത്​. ...

 

നാടക​പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധമാണ്​ മോ​ട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഉയരുന്നത്​. 

 

ADVERTISEMENT

നടൻ ഹരീഷ് പേരടി, ഡോ. ബിജു, ബാലാജി ശര്‍മ, ബിനോയ് നമ്പാല തുടങ്ങി നിരവധി സിനിമാ പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

 

ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം:

 

ADVERTISEMENT

ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോർ വാഹന വകുപ്പ് റോഡിൽ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തിൽ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോർഡ് അൽപ്പം വലുപ്പം കൂടുതൽ ആണത്രേ..ടേപ്പുമായി വണ്ടിയിൽ വലിഞ്ഞു കയറി ബോർഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തിൽ കാണാം. നാടക വണ്ടിയിൽ നാടക സമിതിയുടെ ബോർഡ് വെച്ചത് ഏതാനും സെന്റീമീറ്റർ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനൽ കുറ്റത്തിന് ആ നാടക കലാകാരന്മാർക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്‌തു. 

 

അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവൻ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാർക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ആകണം. സർക്കാർ വാഹനത്തിൽ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളിൽ വിടാനും, വീട്ടുകാർക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോൾഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോർഡ് അളക്കാൻ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയർന്ന ആളുകളുടെയും വാഹനങ്ങൾ കൂടി പരിശോധിക്കാൻ ഉണ്ടാകണം. പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥർക്ക് അറിയാൻ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്കാരിക ബോധവും എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ...

 

ബാലാജി ശർമ: എന്തൊരു ശുഷ്‌കാന്തി !! എന്റമ്മോ സമ്മതിക്കണം ... ജോലി ചെയ്യുന്നെങ്കിൽ ഇങ്ങനെ തന്നെ വേണം .. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം .. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്ഡിന്റെ നീളം കൂടിയത്രേ ..പിഴ ചുമത്തി പോലും ! നാണമില്ലെടോ .. സർക്കാർ വാഹനങ്ങളിൽ അനധികൃത യാത്രക്കാരെയും , പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങൾക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാൻ ചങ്കൂറ്റം കാണിക്കു ഹെ. ഒരു സംസ്കാരത്തിനെ വാർത്തെടുക്കാൻ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാൻ നാണമില്ലേ ???

 

ഹരീഷ് പേരടി: നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം..ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം....എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം...കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം.. അതിനാൽ ഇതിന്റെ വിഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാധ്യമങ്ങളിലൂടെ തെറി പറയാം...പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്..ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത്...വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കൽ കൂടി ആവർത്തിക്കുന്നു..."ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത് ?"....

 

ബിനോയ് നമ്പാല: നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങട്ടെ...ദേ.. ഈ ബോർഡ് വച്ചതിനാണ് അളവും തൂക്കവും നോക്കി "സത്യസന്ധമായി " 24000/- രൂപ പിഴ ഇട്ടത്. രാത്രി പകലാക്കി ഒരു നാടകം കളിച്ചാൽ കിട്ടുന്നത് തുഛമായ വരുമാനം മാത്രമാണ്. ഇപ്പോഴും പല തരം വക്രിച്ച മുഖങ്ങൾ കണ്ടും, കോക്രി വർത്തമാനങ്ങൾ കേട്ടും തന്നെയാണ് കേരളത്തിലെ മിക്കവാറും നാടക സംഘങ്ങളും, നാടകക്കാരും നിരങ്ങി നീങ്ങുന്നത്.

 

ആകെയുള്ളത് നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ്. ചില ചെറിയ സന്തോഷങ്ങളിൽ ജീവിക്കുന്നവർ, കഷ്ടപ്പാടും, പ്രാരാബദ്ധങ്ങളും മാത്രം കൈമുതലായുള്ളവർ, നാടകം കളിക്കുമ്പോൾ കിട്ടുന്ന ഊർജ്ജവും 500/700 രൂപയും കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുന്നവർ...

പാട്ടബാക്കിയും, കാട്ടുക്കുതിരയും, നമ്മളൊന്നും ഒക്കെ നെഞ്ചേറ്റിയവരാണ് നമ്മൾ..എന്ന് ആവേശത്തോടെ ആർത്തുവിളിക്കുമ്പോൾ ഇതൊന്നും കാണാതെ പോകരുത്.

 

എം.എ. നിഷാദ്: ''നാടകമേ ഉലകം'', നാടകം ആസുര കലയല്ല...ദൈവീക കലയാണ്...നാടകക്കാരുടെ വണ്ടിക്ക് ഫൈൻ ചുമത്തി ആളാകാൻ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ, ഇതിനെയാണ് നല്ല ഭാഷയിൽ അൽപത്തരം എന്ന് പറയുന്നത്...നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കിൽ,യൂണിഫോമിട്ട ഈ ആയമ്മയും ഏമാൻമാരും,ഉടൻ നടപടിയെടുക്കും..ശ്ശോ..ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ...

 

നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം..കാരണം സിനിമയുടെ പളപളപ്പും ഗ്ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്...കാരണം പ്രേക്ഷകരും തട്ടേൽ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല,എന്നുളളത് തന്നെയാണ്...

 

ഇതേ കുറ്റം സിനിമാക്കാരൻ ചെയ്തെന്നിരിക്കട്ടെ,അവന്റെ കാരവന് കൈകാണിക്കുമോ, ഏമാത്തിയും ഏമാനും...മുട്ടിടിക്കും..മുട്ട്...പാവം നാടകക്കാരേ വിട്ടേരെ. അവർ ക്രിമിനലുകളൊന്നുമല്ല, യഥാർത്ഥ കലാകാരന്മാരാണ്...തട്ടേ കേറി കിട്ടുന്ന വരുമാനമേ അവർക്കുളളൂ...ഉദ്ഘാടനങ്ങളും ഫാഷൻ ഷോയും ടിവി യിലെ കോപ്രായം പരിപാടികളൊന്നും അവർക്കില്ല...24000 രൂപ അവരുടെ വിയർപ്പാണ്...ചോര നീരാക്കി അവർ അധ്വാനിച്ചതാണ്...അതിന് വിലയിടാൻ നിങ്ങൾക്കാവില്ല..