‘ഇതൊക്കെയാണ് വിജയ് സേതുപതിയെ സ്നേഹിക്കാൻ കാരണം’; വൈറൽ കുറിപ്പ്
പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയ നടന്‍ ലോകേഷ് ബാബുവിനെ കാണാൻ വിജയ് േസതുപതി എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലോകേഷിന്റെ വാർത്ത അറിഞ്ഞ ഉടൻ തിരക്കുകളൊക്കെ മാറ്റിവച്ച് വിജയ് സേതുപതി ഓടിയെത്തുകയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയിലെ ഒരൊറ്റ സീനിൽ ഒരു ചെറിയ വേഷത്തിൽ
പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയ നടന്‍ ലോകേഷ് ബാബുവിനെ കാണാൻ വിജയ് േസതുപതി എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലോകേഷിന്റെ വാർത്ത അറിഞ്ഞ ഉടൻ തിരക്കുകളൊക്കെ മാറ്റിവച്ച് വിജയ് സേതുപതി ഓടിയെത്തുകയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയിലെ ഒരൊറ്റ സീനിൽ ഒരു ചെറിയ വേഷത്തിൽ
പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയ നടന്‍ ലോകേഷ് ബാബുവിനെ കാണാൻ വിജയ് േസതുപതി എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലോകേഷിന്റെ വാർത്ത അറിഞ്ഞ ഉടൻ തിരക്കുകളൊക്കെ മാറ്റിവച്ച് വിജയ് സേതുപതി ഓടിയെത്തുകയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയിലെ ഒരൊറ്റ സീനിൽ ഒരു ചെറിയ വേഷത്തിൽ
പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയ നടന്‍ ലോകേഷ് ബാബുവിനെ കാണാൻ വിജയ് േസതുപതി എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലോകേഷിന്റെ വാർത്ത അറിഞ്ഞ ഉടൻ തിരക്കുകളൊക്കെ മാറ്റിവച്ച് വിജയ് സേതുപതി ഓടിയെത്തുകയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയിലെ ഒരൊറ്റ സീനിൽ ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട കലാകാരനാണ് ലോകേഷ്. അയാൾക്ക് വേണ്ട സഹായങ്ങളെല്ലാം നൽകി മികച്ച ചികിത്സയടക്കമുള്ള കാര്യങ്ങൾ കൂടി ഉറപ്പ് വരുത്തിയ ശേഷമാണ് സേതുപതി ആശുപത്രി വിട്ടത്. ഇപ്പോഴിതാ ആരാധകരോടും സഹപ്രവർത്തകരോടുള്ള താരത്തിന്റെ സ്നേഹത്തെക്കുറിച്ച് സുനിൽ വെയ്ൻസ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
സുനിലിന്റെ കുറിപ്പ് വായിക്കാം
ചില മനുഷ്യരെ കണ്ടിട്ടില്ലേ?? നോട്ടത്തിലും, നടത്തത്തിലും, എന്തിന് മൗനത്തിൽ പോലും വല്ലാത്തൊരു സാത്വികതയാണ്. അഹംഭാവമില്ലാതെ. ഉയർച്ച-താഴ്ചകളിൽ ഒരിക്കൽ പോലും കണ്ണ് മഞ്ഞളിക്കാതെ..പിന്നിട്ട വഴിത്താരകളെ ഒരിക്കൽ പോലും മറക്കാതെ ‘നിങ്ങളെ പോലെ ഞാനും ഒരു മനുഷ്യൻ’ എന്ന വസ്തുത മനസ്സിലാക്കി,അതിനെ അംഗീകരിച്ച് ജീവിക്കുന്ന അപൂർവം ചില മനുഷ്യർ..ഒരുപാട് തിരക്കുകൾക്കിടയിലും, തങ്ങളെ തേടി വരുന്നവരേയും,തങ്ങളുടെ സഹായം ആവശ്യമുള്ളവരേയും ഗൗനിക്കാൻ വേണ്ടത്ര സമയം കണ്ടെത്തുന്നവർ..ആവശ്യമുള്ളവർക്ക് പറയാനുള്ളത് മുഴുവൻ കേട്ട്,അവരോട് ചിരിച്ചുകൊണ്ട് സംസാരിച്ച്,ഇനിയും കാണാം എന്ന് പറഞ്ഞ് യാത്രയയ്ക്കുന്നവർ..അങ്ങനെയുള്ളവർ ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട്,അതും കോളിവുഡ് പോലൊരു വലിയൊരു സിനിമാചക്രവാളത്തിൽ!!
പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത് വിജയ് സേതുപതിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ ഒരൊറ്റ സീനിൽ ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട കലാകാരൻ. പേര് ലോകേഷ് ബാബു. പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ഇന്നയാൾ ആശുപത്രിക്കിടക്കയിൽ സഹായഹസ്തത്തിനായി മല്ലടിക്കുകയാണ്. വാർത്ത കേട്ടറിഞ്ഞ സിനിമയിലെ നായകൻ വിജയ് സേതുപതി മറ്റ് തിരക്കുകളെല്ലാം മാറ്റി വച്ച് ആശുപത്രിയിലേക്ക് ഓടിവരികയും ലോകേഷിനെ സന്ദർശിക്കുകയും ചെയ്തു. അയാൾക്ക് വേണ്ട സഹായങ്ങളെല്ലാം നൽകി മികച്ച ചികിത്സയടക്കമുള്ള കാര്യങ്ങൾ കൂടി ഉറപ്പ് വരുത്തിയ ശേഷമാണ് വിജയ് ആശുപത്രി വിട്ടത്.
ദിവസം നൂറുകണക്കിന് ആളുകളെ കണ്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തി തന്റെ സിനിമയിൽ കേവലം ഒരൊറ്റ സീനിൽ മാത്രം അഭിനയിച്ച ഒരാളെ ഓർത്തെടുക്കുക്കുക..അയാൾക്ക് അടിയന്തിരമായി ഒരു ആപത്ത് വരുമ്പോൾ മറ്റെല്ലാം മറന്ന് ഓടിവരിക..എത്ര വലിയ തിരക്ക് ആണെങ്കിലും നാമെല്ലാം മനുഷ്യർ ആണെന്ന ആത്യന്തികമായ തിരിച്ചറിവ്,ആ തിരിച്ചറിവിന് മുന്നിലാണ് ഒരു നടൻ എന്നതിലുപരി വിജയ് സേതുപതി,ഒരു നല്ല മനുഷ്യനാണെന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെടുന്നത്.ഒരു സിനിമയിൽ അഭിനയിച്ചാൽ ലോകം കീഴടക്കി എന്ന ദൃഷ്ടാന്തത്തിൽ ജീവിക്കുന്ന പലർക്കുമുള്ള മറുപടിയാണ് ഈ മനുഷ്യൻ.
ജീവിതവും സിനിമയും രണ്ടല്ല ഇയാൾക്ക്,അത് കൊണ്ടു തന്നെ ജീവിതത്തിൽ അഭിനയിക്കാനുമറിയില്ല.ഓരോ കഥാപാത്രത്തിനായി അങ്ങേയറ്റം പരിണാമവിധേയനാകുമ്പോഴും മനുഷ്യൻ എന്ന പദത്തിനോട് അത്രമാത്രം എളിമയും കൂറും പുലർത്താൻ നിരന്തരം അയാൾ ശ്രമിക്കാറുണ്ട്.എന്താണ് താങ്കളുടെ വിജയരഹസ്യമെന്ന ചോദ്യത്തിന് ഒരിക്കൽ വിജയ് സേതുപതി പറഞ്ഞ മറുപടി കൂടി ഇതിനോട് കൂട്ടി വായിക്കണം.
"നാം പോലും അറിയാത്ത ഒരുപാടിടങ്ങളിൽ നിന്ന് നമുക്ക് സ്നേഹം കിട്ടുന്നു,അപ്പോൾ നാം തിരിച്ചു കൊടുക്കേണ്ടതും സ്നേഹമാണ്..അതിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല.അകറ്റി നിർത്തുകയല്ല,ചേർത്തുനിർത്തുകയാണ് വേണ്ടത്.”സ്നേഹമാണ് ആത്യന്തികമായി തന്റെ വിജയരഹസ്യമെന്ന് എപ്പോഴും വിജയ് സേതുപതി പറഞ്ഞു വയ്ക്കുന്നു
എന്തുകൊണ്ട് ദൈവമെന്ന അതീന്ദ്രിയ ശക്തിയിൽ വിശ്വസിക്കുന്നില്ല എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട് വിജയ്ക്ക്.മാനവരാശിയുടെ സ്നേഹവും കരുതലും കൊണ്ട് മെനഞ്ഞെടുത്തതാണ് ഈ ലോകമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അതിനേക്കാൾ വലിയ അത്ഭുതമായി ഇവിടെ മറ്റൊന്നുമില്ലെന്ന് താൻ വിശ്വസിക്കുന്നതായും പെരിയാർ രാമസ്വാമി നായ്ക്കരുടെ മൂല്യങ്ങളെ പിന്തുടരുന്ന വിജയ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.സ്നേഹത്തിനു മുകളിൽ എന്ത് ദൈവം എന്ന അയാളുടെ ചോദ്യം പോലും ഇക്കാലത്ത് എത്രമേൽ തീവ്രവും കാലികപ്രസക്തവുമാണ്!!
ഭാഗ്യത്തിൽ തനിക്ക് വിശ്വാസമില്ലെന്നും ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത തന്നെയാണ് പരമപ്രധാനമെന്നും അയാൾ അടിയുറച്ചു വിശ്വസിക്കുന്നു.ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച സിനിമകളിൽ നിന്നുണ്ടായ ചെറിയ ചില അപമാനങ്ങളിൽ..വേദനകളിൽ,അയാൾ ഇങ്ങനെ വിചാരിച്ചു : "ചിലർ നല്ലത് ചെയ്ത് നമുക്ക് പാഠം നൽകും,മറ്റു ചിലർ മോശം കാര്യം ചെയ്തും." അടിസ്ഥാനപരമായി ഇത്തരം പാഠങ്ങളാണ് സിനിമയിലും ജീവിതത്തിലും മുന്നേറാനുള്ള ഉത്തേജനം.
ആദ്യമായി സ്റ്റേജിൽ കയറിയപ്പോൾ വിക്കിവിയർത്ത്,നിലത്തേക്ക് പതിക്കുമെന്ന് സ്വയം ചിന്തിച്ച മനുഷ്യനിൽ നിന്ന്...
ചെറുപ്പത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ,സങ്കോചം കൊണ്ട് കിതക്കുന്നവനിൽ നിന്ന്...
പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പോലും നാണിക്കുന്നവനിൽ നിന്ന്...
വേണ്ടപ്പെട്ടവർ ആരും തന്നെ സിനിമാരംഗത്തില്ലാതിരുന്നിട്ടും സിനിമയെ മാത്രം സ്വപ്നം കണ്ട ചെറുപ്പക്കാരനിൽ നിന്ന്..
ലോകമറിയുന്ന സിനിമാനടനിലേക്കുള്ള സഞ്ചാരപഥത്തിൽ,ഒരിക്കൽ പോലും മനുഷ്യൻ എന്ന സ്വത്വബോധം കൈമോശം വരാതിരിക്കുക എന്നത് ഒരിക്കലും ഒരു നിസ്സാരകാര്യമല്ല..അവിടെയാണ് വിജയ് സേതുപതി തലയുയർത്തി നിൽക്കുന്നത്
സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറുകൾക്കിടയിൽ വിനയാന്വിതനായും,അതിനേക്കാൾ ഉന്നതിയിൽ ഒരു പച്ചമനുഷ്യനായും വിജയ്, വിരാജിക്കുന്നുവെങ്കിൽ അതിനർത്ഥം അദ്ദേഹമൊരിക്കലും വിജയിച്ചവന്റെയോ മുകളിലെത്തിയവന്റെയോ പാത പിൻപറ്റി കയറി വന്നവനെന്നല്ല,മറിച്ച് ഈ ധൈര്യവും ഈ പോസിറ്റിവിറ്റിയുമാണ് വിജയ് എന്ന വ്യക്തിയുടെ ചാലകശക്തിയായി എല്ലാ കാലത്തും നിലയുറപ്പിച്ചത് എന്ന് തന്നെയാണ്.പൊരുതി നേടിയ വിജയം എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അയാളുടെ ഓരോ ചെയ്തികളിലും,അയാൾ പോലുമറിയാതെ പ്രതിഫലിക്കുന്നുണ്ട്.
"Ennai Madhikkaathavargale Naanum Mathippathillai..Adharkku Neengal Vaykkum Peyar Thalaikkanam Enraal Naan Vaykkum Peyar Thanmanam"(എന്നെ വില വയ്ക്കാത്തവരെ ഞാനും വില വയ്ക്കാറില്ല..അതിന് നിങ്ങളിട്ട പേര് തലക്കനം എന്നാണെങ്കിൽ ഞാനതിനിട്ട പേര് അഭിമാനമെന്നാണ്)