ബിഗിലിന് 50 കോടി, മാസ്റ്ററിന് 80 കോടി: വിജയ്‍യുടെ പ്രതിഫല കണക്ക് പുറത്തുവിട്ട് ഖുശ്ബു
നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നൽകിയതിനു പിന്നാലെ താരത്തിന്റെ പ്രതിഫല കണക്കുകൾ പുറത്തുവിട്ട് നടി ഖുശ്ബു. ട്വീറ്റിലൂടെയാണ് നടി വിവരങ്ങൾ പങ്കുവച്ചത്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ്

നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നൽകിയതിനു പിന്നാലെ താരത്തിന്റെ പ്രതിഫല കണക്കുകൾ പുറത്തുവിട്ട് നടി ഖുശ്ബു. ട്വീറ്റിലൂടെയാണ് നടി വിവരങ്ങൾ പങ്കുവച്ചത്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഈ സിനിമകൾക്ക് വിജയ് മേടിച്ച പ്രതിഫലത്തിന്റെ വിവരങ്ങൾ താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു പുറത്ത് വിട്ടത്.
ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് 80 കോടിയും. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി. ആദായ നികുതി വകുപ്പ് തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്നും നടി പറഞ്ഞു.
വിജയ്‍യുടെ വീട്ടില്‍ ഐടി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ് വിജയ്‍യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.