കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ശശി കലിംഗയെന്ന് മണിയുടെ സഹോദരനും നടനുമായ ആർ.എൽ.വി. രാമകൃഷ്ണൻ. സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വക്താവായിരുന്നു അദ്ദേഹമെന്നും രാമകൃഷ്ണൻ പറയുന്നു. ശശി കലിംഗയോടൊപ്പം ഒന്നിച്ച് അഭിനയിച്ച തീറ്ററപ്പായി സിനിമയുടെ അനുഭവങ്ങളും രാമകൃഷ്ണൻ പങ്കുവച്ചു. ആർ.എൽ.വി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ശശി കലിംഗയെന്ന് മണിയുടെ സഹോദരനും നടനുമായ ആർ.എൽ.വി. രാമകൃഷ്ണൻ. സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വക്താവായിരുന്നു അദ്ദേഹമെന്നും രാമകൃഷ്ണൻ പറയുന്നു. ശശി കലിംഗയോടൊപ്പം ഒന്നിച്ച് അഭിനയിച്ച തീറ്ററപ്പായി സിനിമയുടെ അനുഭവങ്ങളും രാമകൃഷ്ണൻ പങ്കുവച്ചു.

ADVERTISEMENT

ആർ.എൽ.വി. രാമകൃഷ്ണന്റെ വാക്കുകൾ:

ADVERTISEMENT

ശശിയേട്ടന് പ്രണാമം. ശശിയേട്ടൻ മണി ചേട്ടന്റെ നല്ലൊരു സുഹൃത്തായിരുന്നു. അദ്ദേഹം പല തവണ പാഡിയിൽ വന്നിട്ടുണ്ട്. ഞാൻ ശശിയേട്ടനെ അടുത്തറിയുന്നത് തീറ്ററപ്പായിയുടെ ലൊക്കേഷനിൽ വച്ചാണ്. ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആദ്യമായി ചെല്ലുമ്പോൾ ആദ്യമായി കണ്ടത് ശശിയേട്ടനെയായിരുന്നു. 

ADVERTISEMENT

അന്ന് ശശിയേട്ടന്റെ കൂടെയുള്ള ഒരു സീനായിരുന്നു നിശ്ചയിച്ചിരുന്നത്. എപ്പോഴും സ്നേഹത്തോടെ ശാസനകളോടെ പരിഭവങ്ങളോടെ ഒക്കെയാണ് ശശിയേട്ടന്റെ പെരുമാറ്റം. ഉള്ള കാര്യം വെട്ടിതുറന്ന് പറയും. സെൽഫി എടുക്കുന്നത് അത്ര ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു ആർട്ടിസ്റ്റുകൾക്കൊപ്പം ഫോട്ടോ എടുത്തിട്ടും ശശിയേട്ടന്റെ കൂടെ ഒരു സെൽഫി എടുക്കാൻ കുറച്ചു സമയമെടുത്തു.. 

ഒരു ദിവസം ആശാൻ തന്നെ വന്ന് കെട്ടി പിടിച്ച് ഒരു ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫറോട് പറഞ്ഞു. ആ ഫോട്ടോയാണിത്. എനിക്ക് കിട്ടിയ മറക്കാനാവാത്ത സമ്മാനം. ഒരു ദിവസം വീട്ടിലേക്ക് വരാം. അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത്. 'സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വക്താവായിരുന്നു ശശിയേട്ടൻ. ഒരു നോട്ടം, കവിൾ കോട്ടിയുള്ള ഒരു ചിരി. അത്രയൊക്കെ മതി ശശിയേട്ടനിലൂടെയുള്ള ആശയങ്ങൾ പുറത്തേക്കെത്താൻ മലയാള സിനിമയിലെന്ന പോലെ ഇംഗ്ലിഷ് സിനിമയിലും തന്റെ കഴിവു തെളിയിച്ച നടനാണ് ശശിയേട്ടൻ'. തന്റേതായ ശൈലിയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരൻ . ശശിയേട്ടന് യാത്രാമൊഴി ......