കൊറോണ നൽകിയ ടെൻഷൻ
‘‘കോഴിക്കോട്ടെ സരോവരം പാർക്കിൽ ‘ഞാൻ’ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. നായകനായ ദുൽഖർ സൽമാനെ കാണാൻ ഒരു പെൺകുട്ടി സെറ്റിൽ ചുറ്റിനടക്കുന്നു. എന്തിന് ഒറ്റയ്ക്കിങ്ങനെ നടക്കുന്നുവെന്നു ചോദിച്ചപ്പോൾ അവളൊരു കാര്യം പറഞ്ഞു. വയനാട്ടിലെ ഹൈറേഞ്ചിൽനിന്നു കോഴിക്കോടു നഗരത്തിൽ അവൾ എന്തിനു വന്നു എന്ന കാര്യം.

‘‘കോഴിക്കോട്ടെ സരോവരം പാർക്കിൽ ‘ഞാൻ’ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. നായകനായ ദുൽഖർ സൽമാനെ കാണാൻ ഒരു പെൺകുട്ടി സെറ്റിൽ ചുറ്റിനടക്കുന്നു. എന്തിന് ഒറ്റയ്ക്കിങ്ങനെ നടക്കുന്നുവെന്നു ചോദിച്ചപ്പോൾ അവളൊരു കാര്യം പറഞ്ഞു. വയനാട്ടിലെ ഹൈറേഞ്ചിൽനിന്നു കോഴിക്കോടു നഗരത്തിൽ അവൾ എന്തിനു വന്നു എന്ന കാര്യം. സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുമ്പോൾ, സുഹൃത്തായ വാഹിദ് ഒരു കഥ പറഞ്ഞു. അതിലെ നായികയ്ക്കു ദുൽഖറിനെ കാണാൻ വന്ന പെൺകുട്ടിയുടെ അനുഭവമായിരുന്നു. ‘കപ്പേള’യുടെ കഥയും തിരക്കഥയും പൂ ർത്തിയായ സമയത്താണ് ‘കുമ്പളങ്ങി നൈറ്റ്സ്’ റിലീസ് ചെയ്യുന്നത്. ആ സിനിമ കണ്ടപ്പോൾ അതിൽ നായികയായി അഭിനയിച്ച അന്ന ബെന്നിന് എന്റെ സിനിമയിലെ നായിക ജെസിയുടെ അതേ മുഖമായിരുന്നു. അന്നു കോഴിക്കോട്ടു കണ്ട ആ പെൺകുട്ടിയുടെ മുഖം...’’– ആദ്യ സിനിമ തിയറ്ററിലെത്തുന്നതിനു മുൻപ് എല്ലാ സംവിധായകരും അനുഭവിക്കുന്നൊരു ടെൻഷനുണ്ട്. മുഹമ്മദ് മുസ്തഫ ഇപ്പോൾ അതിന്റെ ഇരട്ടി ടെൻഷനിലാണ്. ‘കപ്പേള’ റിലീസ് ചെയ്തു നല്ല അഭിപ്രായമുണ്ടാക്കി മുന്നേറുമ്പോഴാണ് കൊറോണ എല്ലാം നശിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് തിയറ്ററുകളെല്ലാം അടച്ചിടാൻ തീരുമാനിക്കുമ്പോൾ ‘കപ്പേള’ റിലീസ് ചെയ്തിട്ടു 4 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മൂന്നരക്കോടി രൂപയിലേറെ ചെലവിട്ടു നിർമിച്ച സിനിമ.
രഞ്ജിത്ത് കണ്ടെത്തിയ നടൻ
ചാനൽ ഷോയിലൂടെയാണു മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ മുഹമ്മദ് മുസ്തഫ അറിയപ്പെടുന്നത്. അതുവരെ നാട്ടിലെ ഭരത അമച്വർ നാടക ട്രൂപ്പിലെ നടനും സംവിധായകനുമൊക്കെയായിരുന്നു. ചാനൽ ഷോയുടെ ചുമതലയുണ്ടായിരുന്ന നടൻ മുരളീമേനോൻ ആണ് മുസ്തഫയോടു സംവിധായകൻ രഞ്ജിത്തിനെ കാണാൻ പറഞ്ഞത്. ‘തിരക്കഥ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണു രഞ്ജിത്തിനെ കണ്ടത്. ആ സിനിമയിൽ റോളില്ലായിരുന്നു. ‘പാലേരിമാണിക്യ’ത്തിലൂടെ രഞ്ജിത്ത് മുസ്തഫയെ നടനാക്കി. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘ഐൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണു സംവിധായകനാകാനുള്ള മോഹം. ‘ഞാൻ’, ‘ലോഹം’ എന്നീ ചിത്രങ്ങളിൽ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്നാണു സ്വന്തം സിനിമയ്ക്കുള്ള കഥ അന്വേഷിക്കുന്നത്. രണ്ടര വർഷം മുൻപ് സുഹൃത്ത് വാഹിദ് പറഞ്ഞൊരു കഥയിൽനിന്നാണു കപ്പേളയുടെ ജനനം. വാഹിദ് പറഞ്ഞ കഥയും കോഴിക്കോട്ടെ പെൺകുട്ടിയുടെ അനുഭവവും ഒരേപോലെ വന്നു. പലതവണ ഒഴിവാക്കിയിട്ടും ആ കഥ മുസ്തഫയെ പിന്തുടർന്നു. കഥയും തിരക്കഥയും വായിച്ച രഞ്ജിത്ത് ധൈര്യം പകർന്നതോടെ എല്ലാം വേഗത്തിലായി. വിഷ്ണു വേണുവിനെ നിർമാതാവായി ലഭിച്ചു. റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയും നായകരായി. രണ്ടര വർഷത്തെ അലച്ചിലിനൊടുവിൽ സിനിമ തിയറ്ററിലെത്തി. നല്ല സിനിമയെന്നു കണ്ടവരെല്ലാം അഭിനന്ദിച്ചു. എന്നാൽ, സന്തോഷത്തിന്റെ നാളുകൾക്ക് അൽപായുസ്സായിരുന്നു. സിനിമ വീണ്ടും തിയറ്ററിലെത്തിക്കാൻ കഴിയുമെന്നു മുസ്തഫയ്ക്കു പ്രതീക്ഷയുണ്ട്. അതുവരെ സംവിധായകന്റെ ടെൻഷന് ഒരു വിരാമവുമില്ല.