സിനിമ പഴയ നിലയിൽ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെടുക്കും: ലിബര്‍ട്ടി ബഷീര്‍
മലയാള സിനിമ പഴയ നിലയിൽ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഫിലിം എക്സിബിറ്റേഴ്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. പ്രളയസമയത്തുപോലും തിയറ്ററുകള്‍ ഇത്രമാത്രം പ്രശ്നം നേരിടേണ്ടി വന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം തിയറ്റര്‍ വ്യവസായത്തിന് വലിയ

മലയാള സിനിമ പഴയ നിലയിൽ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഫിലിം എക്സിബിറ്റേഴ്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. പ്രളയസമയത്തുപോലും തിയറ്ററുകള്‍ ഇത്രമാത്രം പ്രശ്നം നേരിടേണ്ടി വന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം തിയറ്റര്‍ വ്യവസായത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു.
‘നിലവിലെ സാഹചര്യം തിയറ്റര്‍ വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കേരളം കോവിഡില്‍ നിന്ന് മോചിതമായാലും ഉടനെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ല . ഒരു മലയാള സിനിമ പുറത്തിറക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ കൂടിയെങ്കിലും റിലീസ് ചെയ്യാന്‍ പറ്റണം. അത് മലയാള സിനിമകളുടെ കാര്യം മാത്രമാണ്. എന്നാൽ ഇനി അന്യഭാഷാ സിനിമകളുടെ കാര്യമാണെങ്കില്‍ അത് നടക്കണമെങ്കില്‍ ലോകം മുഴുവന്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകഃണം.’–ലിബർട്ടി ബഷീർ പറയുന്നു.
ജനം ഭയമില്ലാതെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുന്ന ഘട്ടത്തിൽ മാത്രമേ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ആത്മധൈര്യം വരൂ എന്നും ആ ഘട്ടം എത്തുന്നതുവരെ, ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ടാലും തിയറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് ഓണത്തിനെങ്കിലും തിയറ്ററുകൾ തുറന്ന പ്രവർത്തിക്കട്ടെ എന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫില്‍ നിന്നുള്ള ആളുകളുടെ മടക്കമൊക്കെ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. സിനിമ ഇനി പഴയ നിലയിലേക്കൊക്കെ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. നാലഞ്ച് വര്‍ഷം മുന്‍പുവരെ തിയറ്റര്‍ വ്യവസായം മോശം അവസ്ഥയിലായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാമൊന്ന് പച്ചപിടിക്കുന്ന ഘട്ടമായിരുന്നു. പ്രളയസമയത്തുപോലും തിയറ്ററുകളെ അത് വലിയ തോതില്‍ ബാധിച്ചിരുന്നില്ല. പ്രശ്നബാധിത സ്ഥലങ്ങളില്‍ കലക‌്ഷന്‍ ലഭിച്ചില്ലെങ്കിലും സിനിമകളുടെ ആകെ കലക്‌ഷനെ അത് ബാധിച്ചിരുന്നില്ല എന്നും ലിബർട്ടി ബഷീർ ചൂണ്ടിക്കാട്ടി.