ടൊവീനോ തോമസ് നായകനായ ഫോറൻസിക് കോവിഡ് ബാധ ശക്തമാകുന്നതിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രമാണ്. തീയറ്ററുകൾക്ക് പൂട്ടു വീണതോടെ നല്ല അഭിപ്രായം തേടി മുന്നേറിയ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. തീയറ്ററുകൾ ഉടനെയെങ്ങും തുറക്കില്ല എന്നു ഉറപ്പായതോടെയാണ് അണിയറക്കാർ ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ

ടൊവീനോ തോമസ് നായകനായ ഫോറൻസിക് കോവിഡ് ബാധ ശക്തമാകുന്നതിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രമാണ്. തീയറ്ററുകൾക്ക് പൂട്ടു വീണതോടെ നല്ല അഭിപ്രായം തേടി മുന്നേറിയ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. തീയറ്ററുകൾ ഉടനെയെങ്ങും തുറക്കില്ല എന്നു ഉറപ്പായതോടെയാണ് അണിയറക്കാർ ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവീനോ തോമസ് നായകനായ ഫോറൻസിക് കോവിഡ് ബാധ ശക്തമാകുന്നതിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രമാണ്. തീയറ്ററുകൾക്ക് പൂട്ടു വീണതോടെ നല്ല അഭിപ്രായം തേടി മുന്നേറിയ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. തീയറ്ററുകൾ ഉടനെയെങ്ങും തുറക്കില്ല എന്നു ഉറപ്പായതോടെയാണ് അണിയറക്കാർ ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവീനോ തോമസ് നായകനായ ഫോറൻസിക് കോവിഡ് ബാധ ശക്തമാകുന്നതിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രമാണ്. തീയറ്ററുകൾക്ക് പൂട്ടു വീണതോടെ നല്ല അഭിപ്രായം തേടി മുന്നേറിയ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. തീയറ്ററുകൾ ഉടനെയെങ്ങും തുറക്കില്ല എന്നു ഉറപ്പായതോടെയാണ് അണിയറക്കാർ ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുന്നത്. 

 

ADVERTISEMENT

കഴിഞ്ഞ വ്യാഴാഴ്ച ടിവിയിലെത്തിയ ചിത്രം കണ്ട പ്രേക്ഷകർ എല്ലാവരും മികച്ച അഭിപ്രായമാണ് പറയുന്നത്. ചിലരെങ്കിലും ചിത്രത്തിലെ ലൂപ്ഹോളുകളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതുകയും ചെയ്തു. അത്തരത്തിൽ ഗൗതം രവിചന്ദ്രൻ എന്ന സിനിമാപ്രേമി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം. 

 

❌❌Heavy SPOILER ALERT❌❌❌‌

 

ADVERTISEMENT

സിനിമ കണ്ടിട്ടില്ലാത്തവർ കണ്ടിട്ട് മാത്രം വായിക്കുക !

 

Logical Loopholes in Forensic

 

ADVERTISEMENT

ഫോറൻസിക് (Forensic) എന്ന ചിത്രം ആദ്യ ദിനം തന്നെ തീയറ്ററിൽ കണ്ടു. ഒരു ശരാശരി അനുഭവം എന്നല്ലാതെ അതിനു മുകളിൽ ഒന്നും തന്നെ തോന്നിയില്ല! 

എന്നാൽ ഒരുപാട് മൂവീ ഗ്രൂപ്പുകളിൽ ഫോറൻസിക് ഒരു മികച്ച കെട്ടുറപ്പുള്ള തിരക്കഥ (well written screenplay) ഉള്ള സിനിമ ആണെന്ന് അഭിപ്രായപ്പെട്ടതായി കണ്ടു. അഭിപ്രായങ്ങൾ വ്യക്തിപരമായതുകൊണ്ട്, അതിൽ തർക്കിക്കാൻ നിൽക്കുന്നില്ല. എന്നാൽ, എന്തുകൊണ്ടാണ് ഫോറൻസിക്കിന് ഒരു മികച്ച തിരക്കഥ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നതെന്ന് പറയാൻ ആഗ്രഹിക്കുന്നു. 

 

സംശയങ്ങൾ ആണ് കൂടുതലും. 

1. ചിത്രത്തിൽ കില്ലറിനെ കണ്ടെത്തുന്ന സീനിനെ പറ്റി തന്നെ ആദ്യം ചോദിക്കാം. ഒരു സീരിയൽ കില്ലറിനെ വണ്ടിയിലിരുത്തി, അയാളുടെ കഥ കേൾക്കുകയാണ് ടോവിനോ ചെയ്യുന്നത്. ഏതൊരു വിവരമുള്ള  മനുഷ്യനും ചെയ്യാത്ത ഒന്ന്. അങ്ങനെ ചെയ്യാൻ മാത്രം സാമുവൽ ജോൺ കാട്ടുകാരൻ എന്ന കഥാപാത്രത്തിന് ബുദ്ധിഭ്രമം സംഭിച്ചെന്ന് വേണം കരുതാൻ!

 

2. ചിത്രത്തിന്റെ തുടക്കത്തിൽ സ്വന്തം അച്ഛനെ കൊന്ന് കുഴിച്ചു മൂടുന്ന കില്ലറിന്റെ ചെറുപ്പകാലം കാണിക്കുന്നുണ്ട്. സിനിമ ഫാസ്റ്റ് ഫോർവേഡ് അടിച്ചു പോകുന്നത് കൊണ്ടായിരിക്കും, ഇങ്ങനെയൊരാൾ കാണാതായതിനെ പറ്റിയോ, അയാളെ ആരും ആന്വേഷിക്കുന്നതായോ പറയുന്നില്ല!

 

3. കില്ലർ  സ്വന്തം മകനെ കുഴിച്ചു മൂടുന്ന സീൻ പിന്നീട് ചിത്രത്തിൽ ഉണ്ട്. ആ കുട്ടിയെ ഒന്നും പിന്നെ ആരും അന്വേഷിക്കുന്നതെ ഇല്ല! ആ മുറി കണ്ടെത്തും എന്നതായിരുന്നു കില്ലർ പറയുന്ന ന്യായം. മുറി വൃത്തിയാക്കൽ അല്ലെ പിടിക്കപ്പെടാതിരിക്കാൻ ചെയ്യേണ്ടത്? ഒരു കുട്ടിയെ കാണാതായാൽ സ്വാഭാവികമായും അന്വേഷണം വരും, അങ്ങനെ വന്നിരുന്നേൽ കില്ലറിനെ അന്ന് തന്നെ പിടിക്കാൻ പറ്റുമായിരുന്നു. പ്രത്യേകിച്ചും ബർമ കോളനിയിൽ നിന്ന് തന്നെ കുട്ടികൾ കൊല്ലപ്പെടുമ്പോൾ, അന്വേഷണം എന്തായാലും ഉണ്ടാകും. തിരക്കഥക്ക് വേണ്ടി യുക്തി മാറ്റിവെക്കേണ്ടി വരുന്ന ഒരു പ്രത്യേക സാഹചര്യം. 

 

4. കവടിയാർ സർക്കിളിൽ നിന്ന് വേറെയൊരു കുട്ടിയുടെ ബോഡി കിട്ടി എന്ന് ആദ്യം പറയുന്നുണ്ട്. കവടിയാർ പോലെത്തെ ഒരു സ്ഥലത്തെ സീസീടീവി ദൃശ്യങ്ങളിൽ നിന്ന് കൊലപാതകിയെ കിട്ടിയില്ല! പോട്ടെ, സാരമില്ല! മൂന്നാമത്തെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് ഒരു അമ്യൂസ്മെന്റ് പാർക്കിൽ നിന്നാണ്. സീ സീ ടീവിയില്ലാത്ത ഒരു പാർക്ക്‌ സ്ഥിതി ചെയ്യുന്ന ആ സ്ഥലം, സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്ന പോലെ തികച്ചും സാങ്കല്പികം ആണെന്നെ കരുതാൻ തരമുള്ളു!

 

5. ഒരു തവണ മാത്രം കണ്ട ആളെ, അതും ഇരുട്ടത്ത്, വളരെ മുകളിൽ നിന്ന് മാത്രം കണ്ട, ഒരാളുടെ രേഖചിത്രം വരക്കാൻ പോലീസിനെ സഹായിച്ച ആ ചേട്ടന്റെ കഴിവ്! സംവിധാനത്തിൽ പാളി പോയ ഒരു സീൻ ആണിത്!

 

6. ബോഡി ഇടാൻ എന്തുകൊണ്ടും നല്ല ഓപ്ഷൻ വേസ്റ്റ് പിറ്റ് ആണെന്നാണ് ടോവിനോ പറയുന്നത്.അതങ്ങനെ ചെയ്യാത്തതുകൊണ്ട് കില്ലറിന് പൊക്കം കുറവാണെന്ന് പറയുന്നത് എന്ത് യുക്തിയാണെന്ന് മനസിലായില്ല! എല്ലാ കൊലയാളികളും ബോഡി കമ്പോസ്റ്റ് പിറ്റിൽ ഇടണമെന്ന് നിർബന്ധം ഉണ്ടോ?  ആവോ, അറിയില്ല!

 

7. പിന്നെ, കുട്ടികളെ തട്ടിക്കൊണ്ടു പോയ സ്ഥലത്തെ സാക്ഷികൾ അവിടെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് വെച്ചാണ് അങ്ങനെ ഒരു കൺക്ലൂഷനിൽ എത്തിയതെങ്കിൽ, ആദ്യം പറഞ്ഞ കണ്ടുപിടിത്തം തീർത്തും അനാവശ്യമാണ്.

 

8. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ക്യാമറകൾ ഇല്ലാത്ത ഒരു ലോകം ആണ്. നാലാമത്തെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സ്ഥലം ഒരു ഹോസ്പിറ്റൽ ആണ്.നഗരത്തിൽ മുഴുവൻ ലുക്ക്‌ ഔട്ട്‌ നോട്ടിസ് അയച്ചിട്ടുള്ള ഒരു സാഹചര്യത്തിൽ പോലും, ഒരാൾ, അതും ഒരു ഹോസ്പിറ്റലിൽ നിന്ന് എങ്ങനെയാണ് ഒരു കുട്ടിയെ കടത്തുക? ഇനി അങ്ങനെ നടന്നാലും, "ആ കുട്ടിയുടെ കൂടെ ഒരു പയ്യനെ കണ്ടോ" എന്ന് കാന്റീൻ ജീവനക്കാരിയോട് ചോദിക്കാൻ മാത്രം ദാരിദ്ര്യം ആണോ പോലീസിന്?

 

9. "എനിക്ക് വേസ്റ്റ് ബാസ്കറ്റിൽ നിന്ന് ഇന്നത്തെ ഒരു നൂൺ ഷോ ടിക്കറ്റ് കിട്ടി, അതെന്തായാലും അവിടെ കൊണ്ടൊരാൾ ഇടുന്നത് 2 മണിക്ക് ശേഷമായിരിക്കും" അത് നല്ല ലോജിക് ആണ്. പടം തുടങ്ങിയാൽ പിന്നെ, തീർന്ന് കഴിഞ്ഞാലേ തീയറ്ററുകാർ നമ്മളെ ഇറക്കി വിടു, ഇടക്ക് ഇറങ്ങണമെന്ന് വെച്ചാലും നടക്കില്ല. അതുകൊണ്ട് തന്നെ സാമുവേലിന്റെ കണ്ടത്തെൽ വളരെ ശരി ആണ്.

 

10. 2 മണി തൊട്ട് ഹോസ്പിറ്റലിന് മുന്നിൽ മുഴുവൻ പോലീസ് ആണെന്ന് പറയുന്നുണ്ട്.അങ്ങനെയുള്ളപ്പോൾ കില്ലർ, അതും ആ ഹോസ്പിറ്റലിലെ ഒരു അംഗം എങ്ങനെയാണ് അവിടെ ഒരു ചോക്ലേറ്റ് കൊണ്ടിട്ടത് എന്ന് മനസിലാവുന്നില്ല.

 

11. അതെല്ലാം പോട്ടെ, എന്തിനാണ് അവിടെ ഒരു ചോക്ലേറ്റ് കൊണ്ടിടുന്നത്?  ആരെ കുടുക്കാൻ?  കണ്ണുതട്ടാതിരിക്കാൻ ആകാനേ ചാൻസ് ഉള്ളു! അത് കൊണ്ടിട്ടില്ലായിരുന്നു എങ്കിൽ കൊലയാളിയെ ഒരിക്കലും കണ്ടെത്തില്ലായിരുന്നു, അതുകൊണ്ട് അയാളെ കണ്ടെത്തിക്കാൻ ചെയ്തതായിരിക്കും!

 

12. നവ്യ എന്ന കുട്ടി, കില്ലറിനെ കാണുമ്പോൾ തന്നെ പേടിച്ചു ഒരു കറുത്ത തുണി എടുത്തു പുതക്കുന്നുണ്ട്.പിന്നീട് സ്വന്തം അച്ഛനും അമ്മയും വരുമ്പോൾ പോലും ആ കുട്ടിക്ക് പേടിയുണ്ട്.അങ്ങനെ ഒരു കുട്ടി, കുറെ  കുട്ടികളെ കൊല്ലാൻ ആ ആളുടെ കൂടെ നിൽക്കുന്നത് എന്ത് യുക്തിയാണ്? ഇനി പേടിച്ചിട്ടാണെങ്കിൽ ആ ഒരു ഭാവമൊന്നും ആ കുട്ടിയുടെ മുഖത്തില്ലല്ലോ! വളരെ കൂൾ ആയിട്ടാണ് കാറിൽ ഇരിക്കുന്നത്! സംവിധാനത്തിലെ പാളിച്ച ആകാം!

 

13. സൈജു കുറുപ്പും മംമ്തയും തമ്മിലുള്ള പ്രശ്നം എന്തായിരുന്നു?  ഒരു കുട്ടി നഷ്ടപ്പെടുത്തിയ റിതികയോട് സേവിയർ ദേഷ്യപ്പെട്ടു കാണും, അങ്ങനെ അത് തുടർന്ന്  വിവാഹമോചനത്തിൽ എത്തിയതെന്ന് അനുമാനിക്കാം. അങ്ങനെയാണെങ്കിൽ, ആ രണ്ടാമത്തെ കുട്ടിയെ എങ്ങനെ റിതികയുടെ കൂടെ വിട്ടു?  

 

14. സിനിമ നടക്കുമ്പോൾ റിതിക വിവാഹമോചിതയാണ്. ഡിവോഴ്സ് ആയതിനു ശേഷവും റിതിക സേവിയർ എന്ന്  പേര് വെച്ചോണ്ട് നടക്കുന്നത് എന്ത് യുക്തി ആണ്? 

 

15. "ബർമ കോളനി കേസിലെ കൊലപാതകിയും ഇപ്പോൾ ഈ സിറ്റിയിൽ നടക്കുന്ന child killings ഇന്റെ പിന്നിലെ കൊലയാളിയും ഒരാൾ ആണ്" ഇത് പറഞ്ഞതിന് ശേഷം ടോവിനോ ആ റിവർ ബെഡ് കുഴിച്ചു നോക്കാൻ കാര്യം എന്താണ്?  പെട്ടന്ന് ബോധോദയം കിട്ടി കാണും !

 

16. പോലീസ് ബർമ കോളനി വളഞ്ഞു എന്നറിഞ്ഞു വേറെ വഴി കാറിൽ പോകുന്ന കില്ലർ, നല്ല പട്ടാപകൽ, അത്യാവശ്യം ആൾത്തിരക്കുള്ള റോഡിൽ വെച്ച്,  സ്വന്തം മകൻ കാറിൽ ഇരിക്കെ, ഡിക്കിയിൽ നിന്നൊരു കുട്ടിയെ എടുത്തു സൈഡിൽ നിന്ന ഒരു  ബസിൽ കൊണ്ട് വെക്കുന്ന സീൻ ഒക്കെ വളരെ യുക്തിഭദ്രം ആണെന്ന് വേണം കരുതാൻ !

 

17. നാലാമത്തെ പെൺകുട്ടിയുടെ നഖത്തിനിടയിൽ നിന്നൊരു സ്കിൻ സാമ്പിൾ കിട്ടിയെന്ന് പറയുന്നു. ഒരു ബസ്സിൽ കുട്ടിയുണ്ടെന്നുള്ളത് കൊണ്ട് മാത്രം ആ ബസ്സിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആ സ്കിൻ സാംപിളുമായിട്ട് ഡ്രൈവറുടെ മാച്ച് ചെയ്തു നോക്കുകയൊന്നും ചെയ്യുന്നില്ല. അതെന്താണാവോ കാരണം? 

 

18. പോലീസ്കാരൻ പറഞ്ഞത് കള്ളം ആണോ എന്ന് അറിയാൻ ഹാർട്ട്‌ ബീറ്റ് നോക്കിയാ മതിയെന്ന് പറയുന്നുണ്ട്. എന്നാൽ ഒരു ക്രൈം ചെയ്യുമ്പോൾ ഉള്ള adrenaline റഷ്ഷും, തന്നെ കൊല്ലാൻ വരുന്ന ആളെ കാണുമ്പോൾ, രക്ഷപെടാൻ ശ്രമിക്കുന്ന ഒരാളുടെ adrenaline റഷ്ഷും സെയിം ആയിരിക്കില്ലേ?  അതിനു ശേഷം തെളിവുണ്ടാക്കാൻ ആണെങ്കിലും ഭിത്തിയിൽ തലയിടിപ്പിച്ച അയാൾ ബോധം കെട്ട് കാണില്ലേ?  അപ്പൊ എന്ത് വെച്ചാണ് അയാൾ പറയുന്നത് കള്ളം ആണെന്ന് തെളിയിക്കുക? 

 

19. സൈക്കോളജിസ്റ്റിനെ ഡോക്ടർ എന്ന് വിളിക്കണം എന്ന് സിനിമ നമ്മോട് സംവദിക്കുന്നുണ്ട്! അദ്ദേഹം ഡോക്ടറേറ്റ് എടുത്തിട്ടുണ്ടാകുമെന്ന് വിചാരിക്കാം !

 

20.Psychopath crime doesn't have a motive, the crime itself is his motive എന്ന് എഴുതികാണിച്ചത് ഇഷ്ടപ്പെട്ടു! എന്നാൽ "റിതിക, she deserved much better" എന്ന് പറഞ്ഞു ചെയ്യുന്ന കാര്യങ്ങൾ മോട്ടീവോട് കൂടി ചെയ്യുന്നതല്ലേ? ആവോ ! അതുപോലെ തന്നെ, "...എന്റെ രോഗത്തിന്റെ കലി   മുഴുവൻ ഞാൻ ആ  കുട്ടികളിൽ തീർത്തു.." എന്ന് പറയുന്നത് ഒരു മോട്ടീവ് അല്ലെ? അതോ അത് യുക്തിഭദ്രം അല്ല എന്ന്  ഉള്ളതാണോ? 

 

21. സ്വന്തം മകന് വേണ്ടി ആണ് കില്ലർ ഭാര്യയുടെ മരണത്തിനു ശേഷം പിടിച്ചു നിന്നതെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ, തനിക്ക് രോഗം ആണെന്ന് അറിയുമ്പോൾ, ഇനിയുള്ള സമയം മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയല്ലേ ഒരാൾ ചെയ്യൂ! Yes, സൈക്കോ ആണ്, അതുകൊണ്ട് പറയാൻ പറ്റില്ല. പക്ഷെ ഒരിക്കലും ഒരു സൈക്കോ മകന് വേണ്ടി തന്റെ സ്വഭാവങ്ങൾ ഒതുക്കി വെക്കില്ല! Contradictory statements!

 

NB: "ആ കുട്ടിയുടെ കൂടെ ഒരു പയ്യനെ കണ്ടായിരുന്നോ" എന്ന് ചോദിക്കുമ്പോൾ കാന്റീൻ ജീവനക്കാരി "ഇല്ല സാർ" എന്ന് പറയുന്നത് ഡബ്ബ് ചെയ്തു "ആഹ് സാർ കണ്ടായിരുന്നു" എന്നാക്കിയത് ലൂപ്‌ഹോൾ അടക്കാൻ ഉള്ള ശ്രമങ്ങൾ അവസാനനിമിഷവും നടന്നിട്ടുണ്ട് 

എന്നതിന്റെ തെളിവാണ് ! Kudos!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT