മലയാള സിനിമ കണ്ട പ്രതിഭാധനന്‍മാരിലൊരാളായിരുന്ന ബഹദൂറിന്റെ പത്താം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി അരുൺ ഗോപി. സംവിധായകൻ വിനോദ് ഗുരുവായൂർ കുറിച്ച വാക്കുകൾ കടമെടുത്തായിരുന്നു ബഹദൂറുമൊത്തുള്ള മറക്കാനാകാത്ത അനുഭവം അരുൺ പങ്കുവച്ചത്. അരുൺ ഗോപിയുടെ കുറിപ്പ് വായിക്കാം: ദിലീപ് എന്ന മനുഷ്യൻ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമ കണ്ട പ്രതിഭാധനന്‍മാരിലൊരാളായിരുന്ന ബഹദൂറിന്റെ പത്താം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി അരുൺ ഗോപി. സംവിധായകൻ വിനോദ് ഗുരുവായൂർ കുറിച്ച വാക്കുകൾ കടമെടുത്തായിരുന്നു ബഹദൂറുമൊത്തുള്ള മറക്കാനാകാത്ത അനുഭവം അരുൺ പങ്കുവച്ചത്.

ADVERTISEMENT

അരുൺ ഗോപിയുടെ കുറിപ്പ് വായിക്കാം: 

ADVERTISEMENT

ദിലീപ് എന്ന മനുഷ്യൻ... ദിലീപേട്ടൻ എന്ന സുഹൃത്ത്

ADVERTISEMENT

ജോക്കർ എന്ന സിനിമയുടെ ലൊക്കേഷൻ..... ഒരു ടെന്റിന്റെ കീഴിൽ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്. അതിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ബഹദൂർക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും. എന്റെ നമ്പർ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീൻ ആണ് എടുക്കുന്നത്. 

പെട്ടന്നാണ് ടെന്റിനു മുകളിൽ പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു. തീയും പുകയും കാരണം ഞങ്ങൾക്കാർക്കും അവിടേക്കെത്താൻ പറ്റുന്നില്ല. സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു. സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച് കൂടുതുറന്ന് ചങ്ങല അഴിച്ച് ബഹദൂർക്കയെ പുറത്തേയ്‌ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓർമയായി മനസ്സിൽ ഉണ്ട്. ഭയന്നു നിൽക്കുന്ന ഞങ്ങളോട് ബഹദൂർക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുൻപിൽ എന്റെ നമ്പർ ആയിട്ടില്ലെന്ന്.. ഇന്നു ബഹദൂർക്കയുടെ ഓർമദിനം........"

വിനോദ് ഗുരുവായൂർ പങ്കുവെച്ച ഓർമ്മക്കുറിപ്പ്. ബഹദൂറിക്കയുടെ ഓർമ്മകളുടെ മുന്നിൽ പ്രണാമം.