ബലാത്സംഗത്തിൽ നിന്നും ആ പെൺകുട്ടിയെ രക്ഷിച്ച ജീൻസ്; വിഡിയോ
ഇന്ത്യയിൽ പീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിക്കുന്ന ഒരു കൂട്ടരുണ്ട്. അതിലെ പ്രധാന വില്ലനായിരുന്നു ജീൻസ്. അതുപോലൊരു ജീൻസിന്റെ കഥയാണ് ‘മൈ ബ്ലഡി ജീൻസ്’ എന്ന ഹ്രസ്വചിത്രം പറയുന്നത്. JAS (Jee Thomas, Aamy, Shibil Najeeb) കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം

ഇന്ത്യയിൽ പീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിക്കുന്ന ഒരു കൂട്ടരുണ്ട്. അതിലെ പ്രധാന വില്ലനായിരുന്നു ജീൻസ്. അതുപോലൊരു ജീൻസിന്റെ കഥയാണ് ‘മൈ ബ്ലഡി ജീൻസ്’ എന്ന ഹ്രസ്വചിത്രം പറയുന്നത്.
JAS (Jee Thomas, Aamy, Shibil Najeeb) കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒരു പെൺകുട്ടിയുടെ ജീൻസിന്റെ അഥവാ ജീൻസ് ധരിച്ച പെൺകുട്ടിയുടെ അവളുടെ ഇഷ്ടങ്ങളുടെ അവൾക്ക് മേൽ വന്ന് വീണ നോട്ടങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്.
കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്ന ഏതൊരു പെൺകുട്ടിയുടേയും ദിവസത്തിന്റെ തുടക്കത്തിലുള്ള തിരക്കുകൾക്കിടയിൽ നിന്നാണ് കഥ തുടങ്ങുന്നത്. തനിക്ക് സമ്മാനമായി കിട്ടിയ വലുപ്പം കുറച്ച് കുറഞ്ഞുപോയ ജീൻസ് കഷ്ടപ്പെട്ട് ധരിച്ച് ഓഫിസിലേക്കു പോകുന്ന ആ പെൺകുട്ടിയുടെ ഒരു ദിവസത്തെ കഥയാണ് ഈ ഷോർട്ട് ഫിലിം.
ഒരു ജീൻസുകൊണ്ട് മാത്രം രക്ഷപ്പടുത്താൻ കഴിയുന്നതാണോ നമുക്ക് ചുറ്റുമുള്ള പെൺ ജീവിതങ്ങളെന്ന് വലിയൊരു ചോദ്യം ചോദിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. കാണുന്നവന്റെ ഉള്ളു പൊള്ളിക്കുന്ന ആ വലിയ ചോദ്യം തന്നെ ആയിരിക്കും ഈ സിനിമയ്ക്ക് നമ്മുടെ സമൂഹത്തിലെ പ്രസക്തി തീരുമാനിക്കുന്നതും.
തുടക്കക്കാരെങ്കിലും അഭിനയിച്ചവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. പ്രത്യേകിച്ചു മേഘ്ന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിതാര വിജയന്റെ പ്രകടനം.
ജീ തോമസ് ആമി ജീ, ഷിബിൽ നജീബ് എന്നീ മൂവർ സംഘത്തിന്റെ കയ്യടക്കത്തോടെയുള്ള മേക്കിങാണ് മറ്റൊരു പ്രത്യേകത. തിരക്കഥയും ഡയലോഗും ഇവർ തന്നെ നിർവഹിക്കുന്നു.പ്രശാന്ത് ബാബുവാണ് ഛായാഗ്രഹണം.
2020 ലെ ദാദ സാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ സ്പെഷൽ ജൂറി മെൻഷൻ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യയ്ക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യുന്നുമുണ്ട് ഈ കൊച്ചു ചിത്രം.