ആഷിഖ് അബു ക്യാമറ; നായിക റിമ; സംവിധാനം ഹർഷദ്
ആഷിഖ് അബുവും റിമയും കൂട്ടരും പുതിയൊരു ചിത്രവുമായി എത്തുന്നു. 'ഹാഗർ' എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിമ കല്ലിങ്കൽ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ഷൂട്ടിങ് സെറ്റുകളിൽ

ആഷിഖ് അബുവും റിമയും കൂട്ടരും പുതിയൊരു ചിത്രവുമായി എത്തുന്നു. 'ഹാഗർ' എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിമ കല്ലിങ്കൽ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ഷൂട്ടിങ് സെറ്റുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. നിർമാണത്തിനു പുറമെ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നതും ആഷിഖ് അബു തന്നെയായിരിക്കും.
ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏൽപ്പിച്ചിട്ടില്ല എന്ന് ആഷിഖ് തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒപിഎം സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ഹർഷദും രാജേഷ് രവിയുമാണ്. സംഗീതം യാക്സൺ, നേഹ എന്നിവരാണ്. സൈജു ശ്രീധർ എഡിറ്റും ഡാൻ ജോസ് സൗണ്ട് ഡിസൈനും നിർവഹിക്കും.
നടനും സംവിധായകനുമായ ലാലും മകനും ചേര്‍ന്ന് ഒരുക്കുന്ന സുനാമിയുടെ ഷൂട്ടിങ്ങാണ് ലോക്ഡൗണിന് ശേഷം ആദ്യം പുനരാരംഭിച്ചത്. ഇതിന് പിന്നാലെ മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന 'സീ യു സൂണ്‍' എന്ന ഫഹദ് നായകനായി എത്തുന്ന ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍, നിർമാണ ചെലവ് കുറയ്ക്കല്‍ എന്നിവയില്‍ തീരുമാനമാകാതെ പുതിയ സിനിമകള്‍ ഉടനെ വേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട്.