അവനിനിയും കുഞ്ഞല്ല: പ്രണവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
മലയാളികളുടെ പ്രിയതാരം പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മോഹൻലാൽ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. രാവിലെ

മലയാളികളുടെ പ്രിയതാരം പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മോഹൻലാൽ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
രാവിലെ ചെന്നൈയിലെ വീട്ടിൽ വച്ച് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചാണ് പ്രണവ് ജന്മദിനം ആഘോഷിച്ചത്. അമ്മ സുചിത്രയും പ്രണവിനൊപ്പം ഉണ്ടായിരുന്നു. ലോക്ഡൗൺ കാലം ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും. ഏറെ നാളുകൾക്കു ശേഷമാണ് പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതും. 1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്.
ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലോക്ഡൗൺ എത്തുന്നതും ചിത്രീകരണം മുടങ്ങുന്നതും.