ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഹോർഡിങ്ങിൽ ലിച്ചിയെ കണ്ടപ്പോൾ !
മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ നായികയായ അന്ന രാജനെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് വിജയ് ബാബുവും കണ്ടെത്തിയതിനെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. നഴ്സായ അന്ന ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോർഡിങ്ങിൽ അന്നയുടെ ചിത്രം

മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ നായികയായ അന്ന രാജനെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് വിജയ് ബാബുവും കണ്ടെത്തിയതിനെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. നഴ്സായ അന്ന ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോർഡിങ്ങിൽ അന്നയുടെ ചിത്രം കണ്ടപ്പോഴാണ് ലിജോയും വിജയ് ബാബുവും തങ്ങളുടെ നായിക ഇതു തന്നെയെന്ന് ഉറപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ആ ഹോർഡിങ് വീണ്ടും കണ്ടതോടെയാണ് വിബിൻ നാഥ് എന്ന പ്രേക്ഷകൻ അതു സംബന്ധിച്ച് കുറിപ്പ് എഴുതിയത്.
‘ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോർഡിങ് കാണുന്നു.. അതിലെ നഴ്സായി നിൽക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു.. പ്രാരാബ്ദങ്ങൾക്കിടയിൽ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകർ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പർ ഹിറ്റ് ആകുന്നു..ലിച്ചി..തൃശ്ശൂർ കോവിലകത്ത്പാടത്ത് നിന്നും കണ്ടപ്പോൾ’
മലയാളി സിനിമയ്ക്ക് ഒട്ടേറെ പുതുമുഖങ്ങളെ സമ്മാനിച്ച അങ്കമാലി ഡയറീസിലെ നായക കഥാപാത്രമായ പെപ്പെയും നായികയായ ലിച്ചിയും അക്കാലത്ത് സിനിമയെക്കാൾ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇവർക്ക് സിനിമയിൽ കൈ നിറയെ അവസരങ്ങളാണ് ലഭിച്ചത്.