മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ഒരു ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച സ്കിറ്റിൽ‍ മോശമാക്കി അവതരിപ്പിച്ചു എന്നാരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ നടന്ന ആക്രമങ്ങളെ അപലപിച്ച് നടൻ ഹരീഷ് പേരടി. ഇൗ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടിയെന്നും ലാലേട്ടന്റെ മൗനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ഒരു ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച സ്കിറ്റിൽ‍ മോശമാക്കി അവതരിപ്പിച്ചു എന്നാരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ നടന്ന ആക്രമങ്ങളെ അപലപിച്ച് നടൻ ഹരീഷ് പേരടി. ഇൗ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടിയെന്നും ലാലേട്ടന്റെ മൗനം തന്നെ ഭയപ്പെടുത്തുന്നുവെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ഹരീഷ് പറയുന്നു. 

ADVERTISEMENT

‘ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാൻസ് അസോസിയേഷൻ എന്താണ് നേടിയത്....ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്...കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാൻ സമ്മതിക്കാത്ത രീതിയിൽ ഇതേ ഫാൻസുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്...ഇതിനൊക്കെ ഇനിയും സാംസ്കാരിക കേരളം വളം വെച്ചുകൊടുക്കണോ?...ഒരു നടൻ എന്ന നിലക്ക് ഞാൻ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി  ബന്ധം പുലർത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...പ്രിയപ്പെട്ട ലാലേട്ടാ..ഈ ഫാൻസുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവൻ കേൾക്കേ സ്നേഹം പ്രകടിപ്പിച്ചാൽ അത് താങ്കളുടെ പ്രസ്ക്തിയും അന്തസ്സും ഇനിയും ഉയർത്തും’ ഹരീഷ് കുറിച്ചു. 

ADVERTISEMENT

നേരത്തെ ഒരു സ്കിറ്റിൽ മോഹൻലാലിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് ജോബിക്കു നേരെ കടുത്ത സൈബർ അക്രമമാണ് മോഹൻലാൽ ആരാധകർ നടത്തിയത്. പിന്നീട് ജോബി തന്നെ ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞു രംഗത്തു വരികയും ചെയ്തിരുന്നു.