‘അവസാനം ചെയ്ത വോട്ട് ഒബാമയ്ക്കാണ്’; ഗ്രിഗറി ദ് ഹീറോ; അഭിമുഖം
കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ജേക്കബ് ഗ്രിഗറി എന്ന അമേരിക്കൻ മലയാളി തന്റെ ആദ്യ മലയാളം സിനിമയായ ‘എബിസിഡി’യിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘അക്കരക്കാഴ്ചകളിലെ’ ‘ഗിരിഗിരി’ എന്ന കഥാപാത്രമായിരുന്നു അഭിനയത്തിന്റെ ബാലപാഠം. ഒരൊറ്റ സിനിമ കഴിഞ്ഞാൽ അഭിനയം
കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ജേക്കബ് ഗ്രിഗറി എന്ന അമേരിക്കൻ മലയാളി തന്റെ ആദ്യ മലയാളം സിനിമയായ ‘എബിസിഡി’യിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘അക്കരക്കാഴ്ചകളിലെ’ ‘ഗിരിഗിരി’ എന്ന കഥാപാത്രമായിരുന്നു അഭിനയത്തിന്റെ ബാലപാഠം. ഒരൊറ്റ സിനിമ കഴിഞ്ഞാൽ അഭിനയം
കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ജേക്കബ് ഗ്രിഗറി എന്ന അമേരിക്കൻ മലയാളി തന്റെ ആദ്യ മലയാളം സിനിമയായ ‘എബിസിഡി’യിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘അക്കരക്കാഴ്ചകളിലെ’ ‘ഗിരിഗിരി’ എന്ന കഥാപാത്രമായിരുന്നു അഭിനയത്തിന്റെ ബാലപാഠം. ഒരൊറ്റ സിനിമ കഴിഞ്ഞാൽ അഭിനയം
കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ജേക്കബ് ഗ്രിഗറി എന്ന അമേരിക്കൻ മലയാളി തന്റെ ആദ്യ മലയാളം സിനിമയായ ‘എബിസിഡി’യിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘അക്കരക്കാഴ്ചകളിലെ’ ‘ഗിരിഗിരി’ എന്ന കഥാപാത്രമായിരുന്നു അഭിനയത്തിന്റെ ബാലപാഠം. ഒരൊറ്റ സിനിമ കഴിഞ്ഞാൽ അഭിനയം മതിയാക്കി യുഎസിലേക്കു മടങ്ങുമെന്നു തീരുമാനിച്ചായിരുന്നു വരവ്. എന്നാൽ, ആ മടക്കം സാധ്യമായില്ല. തന്റെ നിഷ്കളങ്ക വേഷങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു ഗ്രിഗറി മലയാളം ബിഗ് സ്ക്രീനിൽ തുടരുന്നു. ഒടുവിലിതാ, മലയാള സിനിമയുടെ നായകനിരയിലേക്കും നടന്നു കയറുകയാണ് ഗ്രിഗറി. ദുൽഖർ സൽമാനൊപ്പം ചേർന്നു നിർമിക്കുക കൂടി ചെയ്യുന്ന ‘മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ.
യഥാർഥ ജീവിതത്തിലും നിഷ്കളങ്കമായ ഇടപെടലുകളാണു ഗ്രിഗറിയുടെ ഹൈലൈറ്റ്. മലയാളത്തിലെ ഏതെങ്കിലും ഒരു പത്രത്തിനു ഗ്രിഗറി ആദ്യമായി നൽകുന്ന അഭിമുഖമാണിതെന്നറിഞ്ഞപ്പോൾ കാരണം തിരക്കി. മറുപടി ഇങ്ങനെ, ‘എന്നിലേക്കു തന്നെ ഒതുങ്ങി ജീവിക്കാനാണ് ആഗ്രഹം. അഭിനയം കഴിഞ്ഞാൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാനും പ്രകൃതിയോടിണങ്ങി ജീവിക്കാനുമൊക്കെയാണ് ഇഷ്ടം. അഭിമുഖങ്ങളോടു പൊതുവേ വൈമുഖ്യമാണ്. ചാനൽ പരിപാടികളിലും പ്രമോഷനുകളിലുമൊന്നും അധികം പങ്കെടുക്കാറില്ല.’
മണിയറയിലെ അശോകനെപ്പറ്റി?
വളരെ നിഷ്കളങ്കനായ, ജാതകദോഷമുൾപ്പെടെയുള്ള വിവിധ കാരണങ്ങൾ കൊണ്ടു വിവാഹം നടക്കാത്ത, സർക്കാർ ഉദ്യോഗസ്ഥനായ ഒരു സാധാരണ ചെറുപ്പക്കാരനാണ് അശോകൻ. ഹാസ്യത്തിനു പ്രാധാന്യം നൽകിയുള്ള ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും സംഗീതസംവിധായകനുമുൾപ്പെടെ പ്രധാന അണിയറ പ്രവർത്തകരെല്ലാം പുതുമുഖങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു ഫ്രഷ് സിനിമയാകും ‘മണിയറയിലെ അശോകൻ’. നെറ്റ്ഫ്ലിക്സിലൂടെ നാളെ ചിത്രം റിലീസാകും.
3 നായികമാരും പുറമേ, ഒരു സസ്പെൻസ് നായികയും?
അതെ. അനുപമ പരമേശ്വരൻ, മുംബൈയിൽ നിന്നുള്ള ഒനിമ കശ്യപ്, ശ്രിത ശിവദാസ് എന്നിവരാണു പ്രധാന നായികമാർ. അനു സിതാരയും ചിത്രത്തിലെത്തുന്നുണ്ട്. എന്നാൽ, ക്ലൈമാക്സ് സീനുകളിൽ വരുന്ന നായികയാരെന്നതു സസ്പെൻസാണ്. ഇതിനോടകം യുട്യൂബിൽ ഹിറ്റായിക്കഴിഞ്ഞ ഗാനങ്ങളിലോ ചിത്രത്തിന്റെ ട്രെയിലറിലോ അതിനാൽ ഈ നായികയെ ഉൾപ്പെടുത്തിയിട്ടില്ല. മലയാളി പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ നടിയാണ് എന്നു മാത്രം പറയാം. എന്റെ അടുത്ത സുഹൃത്താണെന്നതാണു ക്ലൂ.
നായകനാകുന്ന ആദ്യ ചിത്രം. ആദ്യ നിർമാണ സംരംഭം കൂടിയാണ് ‘മണിയറയിലെ അശോകൻ’
നായകൻമാരുടെയൊക്കെ ഒരു ബുദ്ധിമുട്ടു മനസ്സിലാകുന്നത് ഇപ്പോഴാണ്. പടത്തിന്റെ ആദ്യാവസാനം നമ്മുടെ മുഖമല്ലേ പ്രേക്ഷകർ കാണേണ്ടത്. ആദ്യം ഈ പണിക്കില്ലെന്നു തന്നെ കരുതിയതാണ്. എന്നാൽ, സംവിധായകൻ തീർത്തു പറഞ്ഞു ഞാൻ മതിയെന്ന്. ആദ്യമായി നായകനാകുന്ന ചിത്രത്തിൽ എന്റെ എല്ലാ സുഹൃത്തുക്കളും വേണമെന്നു നിർബന്ധമായിരുന്നു. ദുൽഖറും സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും കൃഷ്ണ ശങ്കറുമൊക്കെ സിനിമയിൽ എത്തുന്നത് അങ്ങനെയാണ്. അവരൊക്കെ ചുറ്റും നിന്നു തകർത്തഭിനയിക്കുമ്പോൾ ഞാൻ അൽപം മോശമാക്കിയാലും കുഴപ്പമില്ലല്ലോ!
ഒട്ടുമിക്ക യുവതാരങ്ങളുടെയും ഉറ്റ സുഹൃത്താണ്. ദുൽഖർ, ഫഹദ്, സണ്ണി വെയ്ൻ, ടൊവിനോ, വിനീത് കുമാർ എന്നിവരുമായുള്ള സൗഹൃദം?
എബിസിഡിയുടെ ചിത്രീകരണ വേളയിലാണ് ദുൽഖറും ടൊവിനോയുമായി അടുക്കുന്നത്. അന്ന് അഭിനയത്തിന്റെ ഇടവേളകളിൽ എന്നെ ഡയലോഗ് പറഞ്ഞു പഠിപ്പിച്ചിരുന്നതു ടൊവിനോയാണ്. എന്നെ ഒന്നു പരുവപ്പെടുത്തിയെടുക്കാൻ പുള്ളി ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട്. സ്വന്തം സഹോദരനെപ്പോലെയാണു ദുൽഖർ. എല്ലാറ്റിനും പിന്തുണയുമായി ഒപ്പം നിൽക്കും. ഇവരുടെ കുടുംബങ്ങളുമായും നല്ല അടുപ്പമാണ്. ഫഹദ്, നസ്രിയ എന്നിവരുമായും ആഴത്തിലുള്ള സൗഹൃദമുണ്ട്.
മണിയറയിലെ അശോകനിൽ സണ്ണി വെയ്നും ഭാര്യയും ഭാര്യാഭർത്താക്കന്മാരായിത്തന്നെ അഭിനയിക്കുന്നുണ്ട്. കട്ട ഫ്രണ്ട്സ് ആണെങ്കിലും ഞാനും സണ്ണിയും പരസ്പരം എപ്പോഴും ‘ചൊറിഞ്ഞു’ കൊണ്ടിരിക്കും. ചിത്രത്തിലും എന്നെ ഭീകരമായി ഇറിറ്റേറ്റ് ചെയ്യുന്ന കസിന്റെ വേഷമാണു സണ്ണിക്ക്. അതുകൊണ്ടു തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ വലിയ പരിശ്രമം വേണ്ടിവന്നിട്ടുണ്ടാവില്ല! മണിയറയിലെ അശോകനിലെ ‘ഓൾ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒറ്റ ദിവസം കൊണ്ടാണ് വിനീത് കുമാർ നിർവഹിച്ചത്.
യുഎസ് പൗരനാണ്. അവിടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാറില്ലേ?
അവസാനം ചെയ്ത വോട്ട് ഒബാമയ്ക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിനിമത്തിരക്കുമായി കേരളത്തിലായിരുന്നു. ഇത്തവണ യുഎസിലുണ്ടെങ്കിൽ വോട്ട് ചെയ്യണമെന്നുണ്ട്.