യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ ആനന്ദ് പാഗ തിരക്കഥ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ സസ്പെൻസ് ത്രില്ലർ ആണ് ഗ്രഹണം. ശ്രീനന്ദിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഫഹദ് ഫാസിൽ റിലീസ് ചെയ്തു. പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ ആനന്ദ് പാഗ തിരക്കഥ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ സസ്പെൻസ് ത്രില്ലർ ആണ് ഗ്രഹണം. ശ്രീനന്ദിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഫഹദ് ഫാസിൽ റിലീസ് ചെയ്തു.

ADVERTISEMENT

പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന  ദൃശ്യങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും ജനശ്രദ്ധ ഉടനീളം നിലനിർത്താൻ കഴിയുന്ന ഒരു സിനിമയായിരിക്കും ഗ്രഹണം എന്നാണ് ഈ സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.സിംഗപൂരിന്റെ മനോഹര പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് . സിംഗപ്പൂരിലെ തിയറ്റർ - ടിവി മേഖലയിൽ ജനപ്രീതി നേടിക്കഴിഞ്ഞ ജിബു ജോർജ്, ദേവിക ശിവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർമാരായ സൂരജ്, ആൻ (വി ആർ എ സംഭവം ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

രാജ്  വിമൽ ദേവ്  ഛായാഗ്രഹണവും മിന്നൽ മുരളി, ലവ് ആക്ഷൻ ഡ്രാമ, എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച  അജ്മൽ സാബു ചിത്രസംയോജനവും നിർവ്വഹിക്കുന്നു. 

ലിങ്കു  എബ്രഹാമിന്റെ വരികൾക്ക്  ആനന്ദ് കുമാർ സംഗീതം നൽകിയിരിക്കുന്നു. കെ.എസ്. ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈഷ്ണവി കണ്ണൻ   എന്നീ പ്രശസ്ത ഗായകർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 

ADVERTISEMENT

ഹരിശങ്കർ ആലപിച്ച "വെണ്മുകിലായ് " എന്ന  ഗാനം ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞിട്ടുണ്ട് . ആസിഫ് അലിയും സണ്ണി വെയ്നും ചേർന്ന് പ്രകാശനം ചെയ്ത ഈ ഗാനം അനുസിത്താര, അഹാന കൃഷ്ണ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി എന്നീ താരങ്ങൾ  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട് .