പൊലീസിൽ പരാതിപ്പെടുമ്പോൾ വകുപ്പില്ല എന്നാണ് മറുപടി: മുഖ്യമന്ത്രിക്ക് ഭാഗ്യലക്ഷ്മിയുടെ പരാതി
വിജയ് പി.നായരും സംവിധായകൻ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകൾ വഴി അപകീർത്തികരമായ വിഡിയോകൾ ചെയ്ത് അപമാനിച്ചെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഭാഗ്യലക്ഷ്മി കത്തയച്ചു. നേരത്തെ പല തവണ പൊലീസിൽ പരാതിപ്പെട്ടപ്പോഴുണ്ടായ ദുരനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മി പരാതി

വിജയ് പി.നായരും സംവിധായകൻ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകൾ വഴി അപകീർത്തികരമായ വിഡിയോകൾ ചെയ്ത് അപമാനിച്ചെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഭാഗ്യലക്ഷ്മി കത്തയച്ചു. നേരത്തെ പല തവണ പൊലീസിൽ പരാതിപ്പെട്ടപ്പോഴുണ്ടായ ദുരനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്.
‘പൊലീസിൽ നൽകിയ പരാതിയുടെ നടപടിയെക്കുറിച്ചറിയാൻ വിളിച്ചപ്പോൾ വിജയ് പി നായർക്ക് മാനസികമായ പ്രശ്നങ്ങളുള്ള ആളാണെന്നു തോന്നുന്നു എന്നാണ് മറുപടി ലഭിച്ചത്. സത്രീകൾക്കു നേരായ അക്രമങ്ങളെ എത്ര നിസ്സാരമായാണ് ഡിപ്പാർട്ട്മെന്റ് കാണുന്നത് എന്നതിനുള്ള തെളിവല്ലേ ഇൗ മറുപടി. നേരത്തെ പലപ്പോഴും പരാതി പറഞ്ഞിട്ടുള്ളപ്പോൾ ഇത്തരം അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഒരു വകുപ്പില്ല എന്നാണ് പൊലീസ് പറഞ്ഞിട്ടുള്ളത്. ഞങ്ങളിൽ പലരുടെയും കുടുംബജീവിതം ഇതു മൂലം തകരുന്നു, ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നു’ പരാതിയിൽ ഭാഗ്യലക്ഷ്മി പറയുന്നു.
‘സൈബർ അക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നൽകിയ പരാതികൾ അങ്ങ് അന്വേഷിക്കണം. ഇൗ മെല്ലപ്പോക്കിന്റെ കാരണം എന്താണെന്ന് കണ്ടെത്തണം. പൊലീസുകാർക്ക് ഇതു വരെ കാര്യങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ അതു മറ്റെന്തെങ്കിലും പ്രശ്നമായിരിക്കും. സൈബർ നിരീക്ഷണം ശക്തമാക്കുകയും ഇത്തരം പ്രവർത്തികള്‍ ചെയ്യുന്നവരെ കയ്യോടെ പിടി കൂടുകയും വേണം. വേട്ടക്കാരുടെ പക്ഷത്തല്ല ഇരയുടെ പക്ഷത്ത് നിൽക്കാൻ പൊലീസിനു നിർദേശം നൽകണം’ പരാതിയിൽ ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
സൈബർ അക്രമത്തിനെതിരായി നിയമം കൊണ്ടു വന്ന് സ്ത്രീകളെ സംരക്ഷിക്കണമെന്നും കത്തിന്റെ ഒടുവിൽ ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. താങ്കളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് എന്ന് പറഞ്ഞവസാനിക്കുന്ന കത്ത് വരും ദിവസങ്ങളിൽ കേരളം ചർച്ച ചെയ്യുന്ന ഒന്നായി മാറിയേക്കും.