ദിലീപ് ചിത്രം സിഐഡി മൂസയുടെ ആരാധകരല്ലാത്തവരായി ആരുമുണ്ടാകില്ല. 2003 ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. മൂസ പുറത്തിറങ്ങി 17 വർഷം പിന്നിടുന്ന വേളയിൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. സിഐഡി മൂസ ആനിമേഷൻ ചിത്രമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീപ് ചിത്രം സിഐഡി മൂസയുടെ ആരാധകരല്ലാത്തവരായി ആരുമുണ്ടാകില്ല.  2003 ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്.

ADVERTISEMENT

മൂസ പുറത്തിറങ്ങി 17 വർഷം പിന്നിടുന്ന വേളയിൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. സിഐഡി മൂസ ആനിമേഷൻ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപും കൂട്ടരും. കഥാപാത്രങ്ങളൊക്കെ സിനിമയിലേതു തന്നെയാകും. ചിത്രത്തിന്റെ കഥ മറ്റൊന്നാണ്. ബിഎംജി പ്രൊഡക്‌ഷൻസും ഗ്രാൻഡ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം. മൂസയുടെ ശബ്ദം ദിലീപ് തന്നെയാകും ഡബ്ബ് ചെയ്യുക. 

ADVERTISEMENT

ലോക ആനിമേഷൻ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വിഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.

ADVERTISEMENT

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണൃസിബി കെ. തോമസാണ്.

ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്ന ചിത്രമായിരുന്നു സിഐഡി മൂസ. സമീപ ഭാവിയിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാമെന്ന് സംവിധായകൻ ജോണി ആന്റണിയും പറഞ്ഞിരുന്നു.