നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി
ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി. കൊമേഡിയനായ കോളിൻ ജോസ്റ്റ് ആണ് വരൻ. കഴിഞ്ഞ മെയ് മാസത്തിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിൻ

ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി. കൊമേഡിയനായ കോളിൻ ജോസ്റ്റ് ആണ് വരൻ. കഴിഞ്ഞ മെയ് മാസത്തിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിൻ ജോസ്റ്റിനൊപ്പം സ്കാർലെറ്റ് ആദ്യമായി പൊതുവേദിയിൽ എത്തുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കോളിന്റെ ആദ്യ വിവാഹവും മുപ്പത്തിയഞ്ചുകാരിയായ സ്കാർലെറ്റിന്റെ മൂന്നാം വിവാഹവുമാണിത്.
ഹോളിവുഡ് നടനായ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008–ൽ വിവാഹിതരായ ഇവർ 2010–ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്കാർലെറ്റ് 2017 ൽ വിവാഹമോചിതയായി. ഇതിൽ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്.
മാർവെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്കാർലെറ്റിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ വർഷം റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം അടുത്തവർഷം റിലീസിനെത്തും.