വ്യവസായ പ്രമുഖനും ചലച്ചിത്ര നിർമാതാവുമായിരുന്ന കൊല്ലം എസ്.കെ.നായരുടെ മദ്രാസ് ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജനാർദനന് ‘ആദ്യത്തെ കഥ’ എന്ന സേതുമാധവൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. വർഷം 1972. തുടർന്നു ജനാർദനന് ചെറുതും വലുതുമായ വേഷങ്ങൾ കിട്ടിത്തുടങ്ങി. ഏഴു വർഷം അങ്ങനെ കടന്നുപോയി. പക്ഷേ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസായ പ്രമുഖനും ചലച്ചിത്ര നിർമാതാവുമായിരുന്ന കൊല്ലം എസ്.കെ.നായരുടെ മദ്രാസ് ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജനാർദനന് ‘ആദ്യത്തെ കഥ’ എന്ന സേതുമാധവൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. വർഷം 1972. തുടർന്നു ജനാർദനന് ചെറുതും വലുതുമായ വേഷങ്ങൾ കിട്ടിത്തുടങ്ങി. ഏഴു വർഷം അങ്ങനെ കടന്നുപോയി. പക്ഷേ, പിന്നീടു പടങ്ങൾ കുറഞ്ഞു തുടങ്ങി.

ADVERTISEMENT

1980–82 കാലത്ത് അന്യഭാഷാ ചിത്രങ്ങളുടെ ഡബ്ബിങ്ങിലേക്കു തിരിഞ്ഞു. അങ്ങനെയിരിക്കെയാണ് കൊച്ചിയിലും ദുബായിലുമൊക്കെ ബിസിനസ് ചെയ്തുകൊണ്ടിരുന്ന പ്രസന്നൻ ചെന്നൈയിലെത്തുന്നതും എന്തെങ്കിലും ബിസിനസിലേക്കു തിരിയാൻ ജനാർദനനെ ഉപദേശിക്കുന്നതും. ബിസിനസിലൊന്നും പരിചയമില്ലാത്ത ജനാർദനന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രസന്നൻ അദ്ദേഹത്തെ ധൈര്യപ്പെടുത്തി.

താമസിയാതെ അവർ കൊച്ചിയിലേക്കു പുറപ്പെട്ടു. കൊച്ചിയിലെ ഹോട്ടലിൽ രണ്ടുപേരും കൂടി മുറിയെടുത്തു. പനമ്പിള്ളിനഗറിൽ ഓഫിസുള്ള ചെറിയാൻ എന്ന ബിസിനസുകാരൻ എത്തി. അദ്ദേഹത്തിന്റെ ബിസിനസ് പ്രധാനമായും ഏലയ്ക്കയാണ്. ചെന്നൈയിൽ ഏലയ്ക്ക വിറ്റഴിക്കുന്ന ബിസിനസാണ് ജനാർദനനു വച്ചുനീട്ടിയത്. സംഗതി കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി.

ADVERTISEMENT

ജനാർദനന്റെ സുഹൃത്ത് നാസറിന് എറണാകുളത്തു ട്രാൻസ്പോർട്ടിങ് കമ്പനിയുണ്ട്. കൊച്ചിയിൽനിന്ന് ഏലയ്ക്ക ചെന്നൈയിലെത്തിക്കാമെന്ന് നാസർ ഏറ്റു. മൾട്ടി ട്രേഡ്സ് എന്ന പേരിൽ കമ്പനി തുടങ്ങി. അന്നു ചെന്നൈയിൽ അശോക് നഗറിലാണു ജനാർദനന്റെ താമസം. വീടിനു മുൻവശത്തെ ഒരു മുറി ഏലയ്ക്ക സ്റ്റോക്ക് ചെയ്യാൻ ഒരുക്കി. അഡ്വാൻസ് കൊടുത്തിരുന്നതുകൊണ്ട് ഏലയ്ക്ക മുറിയിലെത്താൻ താമസമുണ്ടായില്ല.

ബിസിനസ് പുരോഗമിച്ചു വന്നു. നല്ല ലാഭമുള്ള കച്ചവടമാണ്. ഒരുമാസം കഴിഞ്ഞപ്പോൾ ജനാർദനനു പുതിയ ആലോചനകൾ വന്നു – ഏലയ്ക്ക അപ്പപ്പോൾ വിൽക്കാതെ സ്റ്റോക്ക് ചെയ്ത് വില കൂടുമ്പോൾ വിറ്റാലോ?

ADVERTISEMENT

വിൽപന തൽക്കാലത്തേക്കു നിർത്തി. ഏലം സ്റ്റോക്ക് ചെയ്യാൻ തുടങ്ങി. ചാക്കുകെട്ടുകൾ ജനാർ‌ദനന്റെ മുറിയിൽ നിറയാൻ തുടങ്ങി. വീടിനു മുൻപിലെ റോഡിലൂടെ പോകുന്നവർക്ക് ഏലയ്ക്കയുടെ ഗന്ധം കിട്ടിത്തുടങ്ങി. വില കൂടി വരുന്തോറും ജനാർദനൻ സ്റ്റോക്ക് വർധിപ്പിക്കാൻ തുടങ്ങി.

ആദിമൂലം എന്ന ജോലിക്കാരൻ ഒരുദിവസം ഏലയ്ക്ക സ്റ്റോക്ക് ചെയ്ത മുറി വൃത്തിയാക്കുകയായിരുന്നു. പെട്ടെന്ന് അയാൾ അലറിവിളിച്ചു, പാമ്പ്!. ജനാർദനൻ നോക്കുമ്പോൾ ചെറുവിരലിന്റെ വണ്ണമേയുള്ളൂ പാമ്പിന്. വല്ലാത്ത നിറം. വളരെ വിഷമുള്ള ഒരുതരം പാമ്പാണ് അതെന്നും ഏലയ്ക്ക പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉള്ളിടത്ത് ഇതു വരുമെന്നും ആദിമൂലം വിശദീകരിച്ചു.

കൊല്ലെടാ അവനെ എന്ന് ജനാർദനൻ ആക്രോശിച്ചപ്പോൾ ആദി പറഞ്ഞു, ഞങ്ങൾ ഇൗ ഇനം പാമ്പിനെ ചുട്ടുകളയുകയാണു പതിവെന്ന്. ഇതു കേൾക്കേണ്ട താമസം, ജനാർദനന്റെ വീട്ടുകാരി പറഞ്ഞു, ഇതൊന്നും ഇവിടെ വയ്ക്കരുത്, കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ?

ഏതായാലും ജനാർദനൻ സ്റ്റോക്ക് വിൽക്കാൻ തീരുമാനിച്ചു. അപ്പോഴേക്ക് ഏലത്തിനു വിലയിടിവായി, വാങ്ങിയ വിലയിലും കുറവ്. ഏലയ്ക്കയുടെ സാംപിളുമായി മദിരാശിയിലെ എല്ലാ മാർക്കറ്റിലും പോയി ജനാർദനൻ അന്വേഷിച്ചു. ആർക്കും വേണ്ട. വില കുറയാൻ കാരണം അന്വേഷിച്ചപ്പോൾ എവിടെനിന്നോ ധാരാളം ഏലയ്ക്ക വന്നുകൊണ്ടിരിക്കുന്നുവെന്നു മനസ്സിലായി.

ഒരുപാടു ശ്രമിച്ചിട്ടും സ്റ്റോക്ക് വിൽക്കാൻ പറ്റിയില്ല. അവസാനം ജനാർദനൻ പോണ്ടി ബസാറിൽ ഒരു കടക്കാരന്റെ കാലുപിടിച്ച് ഏലയ്ക്ക വിറ്റ് ഒഴിവാക്കിയെന്നു വളരെ സങ്കടത്തോടെ അന്നു പറഞ്ഞത് ഇന്നും ഓർക്കുന്നു.ചെന്നൈയിലെ സിനിമക്കാർക്കിടയിൽ ജനാർദനന്റെ ഏലയ്ക്കാ കച്ചവടം പോലെ എന്നൊരു ചൊല്ലുതന്നെയുണ്ടായി.

സിനിമാ മാസികയ്ക്കു വേണ്ടി ശങ്കരൻ നായർ, സി. കെ.സോമൻ എന്നിവർ ജനാർദനനെ ഇന്റർവ്യൂ ചെയ്തപ്പോൾ ചിത്രങ്ങളെടുക്കാൻ കൂടെയുണ്ടായിരുന്ന ഞാൻ കേട്ടതാണ് ഇക്കഥകൾ. യഥാസമയം ജനാർദനൻ ഏലയ്ക്ക വിറ്റിരുന്നുവെങ്കിൽ അദ്ദേഹം വലിയ ബിസിനസുകാരനും ഏലത്തോട്ട ഉടമയുമാകുമായിരുന്നുവെന്നു തീർച്ച.