‘ഞാൻ.. പല്ല് തേച്ചിട്ടില്ല മോളെ.... ബ്രഷ് കിട്ടീട്ടില്ല്യ’ ‘ചോറ് മാത്രം കുക്കറിൽ വയ്ക്കണേ..’ ‘വാഷിങ് മെഷീനിൽ ഇട്ടാൽ തുണി പൊടിഞ്ഞ് പോവില്ലേ മോളെ... എന്റേത് അതിൽ വേണ്ടാട്ടോ...’ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിൽ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന അമ്മായിച്ഛന്റെ ഡയലോഗുകൾ ആണിത്. സിനിമയിൽ സുരാജിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞാൻ.. പല്ല് തേച്ചിട്ടില്ല മോളെ.... ബ്രഷ് കിട്ടീട്ടില്ല്യ’ 

ADVERTISEMENT

‘ചോറ് മാത്രം കുക്കറിൽ വയ്ക്കണേ..’

‘വാഷിങ് മെഷീനിൽ ഇട്ടാൽ തുണി പൊടിഞ്ഞ് പോവില്ലേ മോളെ... എന്റേത് അതിൽ വേണ്ടാട്ടോ...’

ADVERTISEMENT

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിൽ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന അമ്മായിച്ഛന്റെ ഡയലോഗുകൾ ആണിത്. സിനിമയിൽ സുരാജിന്റെ അച്ഛനായി അഭിനയിച്ച ഈ കഥാപാത്രം ആരെന്നായിരുന്നു പ്രേക്ഷകരുടെ പിന്നീടുള്ള സംശയം. കോഴിക്കോട് സ്വദേശിയായ പ്രശസ്ത നാടകകലാകാരന്‍ ടി. സുരേഷ് ബാബുവാണ് താരം. ആ കഥാപാത്രത്തിനോട് കാഴ്ചക്കരനുള്ള ദേഷ്യം  ടി. സുരേഷ് ബാബു  എന്ന കലാകാരന്റെ അഭിനയ മികവിന്റെ കൂടെ ഫലമാണ്. 

സിനിമയുടെ പ്രതികരണം കണ്ടതിനു ശേഷമാണ് ഇത് ഇത്രമാത്രം കുഴപ്പം പിടിച്ച കഥാപാത്രമായിരുന്നുവെന്ന് അദ്ദേഹം അറിയുന്നത് തന്നെ. മൂന്നാം ക്ലാസ് മുതൽ നാടകജീവിതം തുടങ്ങിയ ആളാണ് സുരേഷ് ബാബു. 23ാം വയസ്സിൽ നാടകത്തിലെ അഭിനയത്തിന് സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി. നാടകം ഉപജീവന മാർഗമായി കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ സ്വന്തമായി എൽഐസി ഏജന്റ്സിയും നടത്തുന്നു. വിജയ് സേതുപതി–നിത്യ മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന 19 (1) എ ആണ് സുരേഷ് ബാബുവിന്റെ അടുത്ത ചിത്രം.

ADVERTISEMENT

ഭാര്യ സായിജ. മകന്‍ ഛന്ദസ്. മരുമകള്‍ അഞ്ജു. സിനിമ കണ്ട ശേഷം അച്ഛന്റെ പ്രകടനത്തെക്കുറിച്ച് അഞ്ജു എഴുതിയ വാക്കുകകളാണ് അതിലേറെ രസം,:

‘ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു. സിനിമ കണ്ടതിനു ശേഷം മോളേന്ന് വിളിക്കുമ്പോ ഉള്ളിലൊരു കാളലാ!’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT