ദേവൻ നിർമിച്ച ‘വെള്ളം’: ഗ്രാഫിക്സില്ലാതെ വെള്ളപ്പൊക്കം ഒരുക്കിയ എംടി–ഹരിഹരൻ സിനിമ
ലോക്ഡൗണിനു ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ 'വെള്ളം' (സംവിധാനം പ്രജേഷ് സെൻ) ചരിത്രം കുറിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ മറഞ്ഞുപോയ പഴയൊരു 'വെള്ളം' ഓർമയിലെത്തുന്നു. എൻ.എൻ. പിഷാരടിയുടെ നോവൽ ആസ്പദമാക്കി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ
ലോക്ഡൗണിനു ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ 'വെള്ളം' (സംവിധാനം പ്രജേഷ് സെൻ) ചരിത്രം കുറിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ മറഞ്ഞുപോയ പഴയൊരു 'വെള്ളം' ഓർമയിലെത്തുന്നു. എൻ.എൻ. പിഷാരടിയുടെ നോവൽ ആസ്പദമാക്കി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ
ലോക്ഡൗണിനു ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ 'വെള്ളം' (സംവിധാനം പ്രജേഷ് സെൻ) ചരിത്രം കുറിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ മറഞ്ഞുപോയ പഴയൊരു 'വെള്ളം' ഓർമയിലെത്തുന്നു. എൻ.എൻ. പിഷാരടിയുടെ നോവൽ ആസ്പദമാക്കി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ
ലോക്ഡൗണിനു ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ 'വെള്ളം' (സംവിധാനം പ്രജേഷ് സെൻ) ചരിത്രം കുറിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ മറഞ്ഞുപോയ പഴയൊരു 'വെള്ളം' ഓർമയിലെത്തുന്നു. എൻ.എൻ. പിഷാരടിയുടെ നോവൽ ആസ്പദമാക്കി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1985 ജനുവരി 11നു പുറത്തിറങ്ങിയ 'വെള്ളം'. നിർമിച്ച കാലത്തെ മാസ് ഹിറ്റിനു വേണ്ട എല്ലാമുണ്ടായിരുന്നിട്ടും 'കാലക്കേട്' കൊണ്ടു മാത്രം വീണു പോയൊരു പടം.
ബിഗ് ബജറ്റ് ചിത്രമായിരുന്നു 'വെള്ളം'. അന്തരിച്ച സംവിധായകൻ രാമു കാര്യാട്ടിന്റെ മരുമകൻ കൂടിയായ നടൻ ദേവനാണു നിർമിച്ചത്. നേരത്തേ രാമു കാര്യാട്ടും ‘വെള്ളം’ സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നു. കാര്യാട്ടിന്റെ അകാലവിയോഗത്തിനു ശേഷമാണു മരുമകൻ പദ്ധതി ഏറ്റെടുത്തത്. എംബിഎ കഴിഞ്ഞ് സ്വകാര്യ കമ്പനി ജോലിയുമായി ദേവൻ ചെന്നൈയിൽ താമസിക്കുന്ന കാലം. സിനിമാഭ്രമം രക്തത്തിലുണ്ട്. വീട്ടിൽ അത്യാവശ്യത്തിനു കാശുമുണ്ട്. ഒരു സിനിമാ ഷൂട്ടിങ് പോലും മര്യാദയ്ക്കു കണ്ടിട്ടില്ലെങ്കിലും 'വെള്ളം' സ്വന്തമായി സംവിധാനം ചെയ്യാനായിരുന്നു ദേവന്റെ തീരുമാനം. മറ്റു കൂട്ടുകാരെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചെങ്കിലും, റൂം മേറ്റായിരുന്ന, അന്തരിച്ച പ്രശസ്ത കഥാകൃത്ത് വിക്ടർ ലീനസ് എതിർത്തു. സംവിധാനം കുട്ടിക്കളിയല്ലെന്നു ദേവനെ പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെയാണു ഹരിഹരനിലേക്കെത്തിയത്. തിരക്കഥയെഴുതാമെന്ന് എംടി സമ്മതിച്ചു. രാമു കാര്യാട്ടിന്റെ മരുമകനെ നിരസിക്കാൻ എംടിക്കു കഴിയില്ലല്ലോ.
ഫ്യൂഡലിസത്തിന്റെ തകർച്ചയും തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയും പ്രതിപാദിക്കുന്നതാണ് 'വെള്ള'ത്തിന്റെ പ്രമേയം. 'അഹിംസ', 'ഈനാട്', 'ഇനിയെങ്കിലും', 'ഇന്നല്ലെങ്കിൽ നാളെ' തുടങ്ങിയ ഐ.വി.ശശി-ടി.ദാമോദരൻ ചിത്രങ്ങൾ മാസ് ഹിറ്റുകളായി തരംഗം സൃഷ്ടിക്കുന്ന കാലം. എംടിയുടെ ആദ്യത്തെ പക്കാ കൊമേഴ്‌സ്യൽ മാസ് തിരക്കഥയുമായിരുന്നു 'വെള്ളം'. അക്കാലത്തെ സൂപ്പർ സ്റ്റാറുകളായിരുന്ന പ്രേംനസീറും മധുവും നായകന്മാർ. നായികമാരായി ശ്രീവിദ്യയും കെ.ആർ.വിജയയും മേനകയും. സത്താർ, ബാലൻ കെ. നായർ, അടൂർ ഭാസി, സുകുമാരി, കോട്ടയം ശാന്ത, ആറന്മുള പൊന്നമ്മ, ബഹദൂർ, ശാന്താദേവി, ജി.കെ.പിള്ള, കുഞ്ഞാണ്ടി തുടങ്ങിയ താരനിര വേറെ. കവി മുല്ലനേഴിയുടെ ഗാനരചന. ജി.ദേവരാജന്റെ സംഗീതം. പശ്ചാത്തല സംഗീതം സാക്ഷാൽ സലിൽ ചൗധുരി. ഛായാഗ്രഹണം. മെല്ലി ഇറാനി. കലാസംവിധാനം എസ്.കൊന്നനാട്ട്. അങ്ങനെ പ്രതിഭകളുടെ സമ്മേളനം തന്നെയായിരുന്നു 'വെള്ളം'.
ക്ലൈമാക്‌സിലെ വെള്ളപ്പൊക്കമാണു പടത്തിന്റെ ഹൈലൈറ്റ്. വലിയൊരു കോവിലകം വെള്ളത്തിൽ മുങ്ങുന്നതും തകർന്നു വീഴുന്നതും ചിത്രീകരിക്കണം. കംപ്യൂട്ടർ ഗ്രാഫിക്‌സൊന്നുമില്ലാതിരുന്ന കാലത്ത് ഇന്ത്യൻ സിനിമയിൽ തന്നെ അദ്ഭുതമായിരുന്നു ഹരിഹരനൊരുക്കിയ ആ വെള്ളപ്പൊക്കം. ചെന്നൈയിൽ സെറ്റിട്ട്, ലക്ഷക്കണക്കിനു ലീറ്റർ വെള്ളം പമ്പ് ചെയ്താണു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. 1982ൽ നിർമാണം തുടങ്ങിയെങ്കിലും മൂന്നു വർഷത്തോളം പെട്ടിയിലിരുന്ന് 85ലാണു 'വെള്ളം' റിലീസായത്. ഭക്തവൽസലു എന്ന തെലുഗു ഫൈനാൻസറുടെ സഹായത്തോടെയാണു ദേവൻ പടം പൂർത്തിയാക്കിയത്. വിതരണാവകാശം ഭക്തവൽസലുവിനായിരുന്നു. സെഞ്ചുറി പോലുള്ള മുൻനിര വിതരണക്കാർ ചോദിച്ചിട്ടും പടം കൊടുക്കാൻ അദ്ദേഹം തയാറായില്ലെന്നു സംവിധായകൻ ഹരിഹരൻ ഓർക്കുന്നു. പകരം, വൻ നഗരങ്ങളിലെ മാതൃകയിൽ കേരളത്തിലെ ഓരോ ജില്ല തിരിച്ച് വിതരണാവകാശം കൊടുക്കാൻ തീരുമാനിച്ചു. ആ തീരുമാനം പാളി.
ഡിസ്ട്രിബ്യൂഷനിലെ അപാകതയില്ലായിരുന്നെങ്കിൽ 'വെള്ളം' സൂപ്പർ ഹിറ്റാകുമായിരുന്നുവെന്നും ഹരിഹരൻ പറയുന്നു. പക്ഷേ, അതു മാത്രമായിരുന്നില്ല 'വെള്ള'ത്തിന്റെ ബോക്‌സോഫിസ് പരാജയത്തിനു കാരണം. 1982-85 കാലഘട്ടം മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന്റെ കാലം കൂടിയായിരുന്നു. പ്രേംനസീർ, മധു തുടങ്ങിയവരുടെ നായകപദവി ഇളകിത്തുടങ്ങിയ കാലം. മമ്മൂട്ടിയും മോഹൻലാലും വരവറിയിച്ചു കഴിഞ്ഞിരുന്നു. സത്യത്തിൽ, 82ലോ 83ലോ പുറത്തിറങ്ങിയെങ്കിൽ 'വെള്ളം' വൻവിജയമാകുമായിരുന്നു. മുടങ്ങിക്കിടന്ന ആ മൂന്നു വർഷത്തിനിടെ മലയാള സിനിമ ആകെ മാറി. 'വെള്ളം' പുറത്തിറങ്ങിയ 1985ൽ മമ്മൂട്ടിയുടെ മുപ്പത്തിഅഞ്ചും മോഹൻലാലിന്റെ ഇരുപത്തിഅഞ്ചും പടങ്ങളാണു റിലീസ് ചെയ്തത് !
'വെളളം' പരാജയപ്പെട്ടെങ്കിലും എംടി എന്ന തിരക്കഥാകൃത്തിനെ കൊമേഴ്‌സ്യൽ ലൈനിലേക്ക് കൂടുതൽ വഴി തിരിച്ചുവിട്ടത് ഹരിഹരനും ‘വെള്ള’വുമാണെന്നു പറയാം. ടി. ദാമോദരൻ ശൈലിയിലുള്ള പല രംഗങ്ങളും 'വെള്ള'ത്തിൽ കാണാം. 'അടിയൊഴുക്കുകൾ' പോലുള്ള പിൽക്കാല ഹിറ്റുകൾക്ക് 'വെള്ളം' പ്രേരണയായെന്നും വ്യക്തം. കലയും കച്ചവടവും സമാസമം ചേർത്ത സൂപ്പർ ഹിറ്റുകളുടെ -പലതും മാസ് പടങ്ങൾ-നിര തന്നെ പിന്നീട് എംടിയിൽ നിന്നു മലയാള സിനിമയ്ക്കു കിട്ടി: ഉയരങ്ങളിൽ, അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ...'വെള്ള'ത്തിനു ശേഷം ഹരിഹരന്റെ തന്നെ പടങ്ങളിലൂടെ ദേവൻ തിരക്കേറിയ നടനും നായകനുമായി മാറുകയും ചെയ്തു.
മധ്യതിരുവിതാംകൂറിൽ നിന്നു വടക്കൻ കേരളത്തിലേക്കു കുടിയേറി കൊടുംകാട് വെട്ടിപ്പിടിച്ച് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത മാത്തുണ്ണിയാണ് 'വെള്ള'ത്തിലെ പ്രധാന കഥാപാത്രം. മധുവിന്റെ ഹീറോയിസത്തിന്റെ ഉച്ചകോടിയായിരുന്നു മാത്തുണ്ണി. മാത്തുണ്ണിയുടെ സുഹൃത്തും കോവിലകത്തെ കണക്കെഴുത്തുകാരനുമായ കൃഷ്ണനുണ്ണിയെ പ്രേംനസീർ അവതരിപ്പിച്ചു. ഇരുവരുടെയും ഉജ്വലമായ അഭിനയ മുഹൂർത്തങ്ങളും ഹൃദയം തൊടുന്ന വൈകാരിക നിമിഷങ്ങളും കൊണ്ടു സമ്പന്നമാണ് 'വെള്ളം'. മോഹിപ്പിക്കുന്ന സംഭാഷണങ്ങളായിരുന്നു മറ്റൊരു സവിശേഷത.