പുരസ്കാരം ഏറ്റുവാങ്ങാതെ സ്വയം ‘എടുത്ത്’ ജേതാക്കള്‍; വിഡിയോ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ലെ അവാര്‍ഡുകള്‍ നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കം ഒഴിവാക്കിയായിരുന്നു പുരസ്കാരദാനം. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ഓരോരുത്തരും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ലെ അവാര്‍ഡുകള്‍ നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കം ഒഴിവാക്കിയായിരുന്നു പുരസ്കാരദാനം. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ഓരോരുത്തരും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ലെ അവാര്‍ഡുകള്‍ നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കം ഒഴിവാക്കിയായിരുന്നു പുരസ്കാരദാനം. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ഓരോരുത്തരും
അവാർഡ് സമ്മാനിക്കൽ ഇല്ലാതെ സ്വീകരിക്കൽ മാത്രമായ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തുന്ന വിഡിയോ അവതരണവും വെട്ടിച്ചുരുക്കി. പത്ത് നൂറ് അവാർഡുകൾ താൻ മാത്രമായി വിതരണം ചെയ്യുന്നതു കോവിഡ് സാഹചര്യത്തിൽ നല്ല മാതൃകയല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിനൊടുവിലാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
കുറച്ചു പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ച ശേഷം മറ്റുള്ളവ മറ്റു വിശിഷ്ടാതിഥികൾ സമ്മാനിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പുരസ്കാരം കൈമാറൽ തന്നെ വേണ്ടെന്നു നിർദേശിച്ച മുഖ്യമന്ത്രി വേദിയുടെ മുന്നിലെ മേശയിൽ വച്ചാൽ മതിയെന്നും ജേതാക്കൾ അതു വന്നെടുക്കുമ്പോൾ എല്ലാവരും ചേർന്ന് ആദരിക്കാമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയിൽ നിന്നു പുരസ്കാരം സ്വീകരിക്കാൻ എത്തുമ്പോൾ ആരും മാസ്ക് മുഖത്തു നിന്നു താഴ്ത്തരുതെന്ന് സ്വാഗത പ്രസംഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭ്യർഥിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തെന്ന ആശയക്കുഴപ്പത്തിലായിരുന്നു കമലും. മുഖ്യമന്ത്രിയോടു ചോദിച്ചു വ്യക്തത വരുത്തിയ ശേഷമായിരുന്നു ചടങ്ങ്.
പുരസ്കാര വിതരണത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന പോസ്റ്റൽ സ്റ്റാംപും കവറുമാണ് ആദ്യം മേശമേൽ കൊണ്ടുവച്ചത്. ഇതു മുഖ്യമന്ത്രി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. പിന്നാലെ 50 വർഷത്തെ പുരസ്കാര സുവനീർ അദ്ദേഹം മേയർ ആര്യ രാജേന്ദ്രനു കൈമാറിയും പ്രകാശിപ്പിച്ചു. പക്ഷേ സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും കൈമാറാൻ അദ്ദേഹം തയാറായില്ല.
സംവിധായകൻ ഹരിഹരനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.ജയകുമാർ മുഖ്യമന്ത്രി പുരസ്കാരം എടുത്തു നൽകുമെന്നു കരുതി ശങ്കിച്ചു നിന്നെങ്കിലും എടുത്തുകൊള്ളാൻ മുഖ്യമന്ത്രി ആംഗ്യം കാട്ടി. അദ്ദേഹം ചിരിയോടെ പുരസ്കാര ഫലകം മേശമേൽ നിന്നെടുത്തു. അതു തുടർന്നു.
കൈയുറ ധരിച്ച പെൺകുട്ടികൾ എടുത്തു കൊണ്ടുവന്ന ഫലകങ്ങൾ കൈയുറ ധരിച്ചു തന്നെ കമൽ ഏറ്റുവാങ്ങി മേശമേൽ വയ്ക്കുകയായിരുന്നു. പുരസ്കാരം എടുത്ത ജേതാക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്താണു വേദിയിൽ നിന്നു മടങ്ങിയത്.
പുരസ്കാര ജേതാവിനെ ക്ഷണിക്കുമ്പോൾ അവരുടെ നേട്ടം വ്യക്തമാക്കുന്ന വിഡിയോ വേദിക്കു പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിക്കാറുണ്ട്. ഇതിനായുള്ള വിഡിയോകൾ തയാറാക്കിയിരുന്നു. എന്നാൽ ഇതുമൂലം ചടങ്ങു നീണ്ടുപോയാൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടാവുമോ എന്നു ഭയന്ന് ഈ അവതരണ വിഡിയോകൾ പൂർത്തിയാക്കാതെ ‘കട്ട്’ ചെയ്തു.
ജേതാക്കളെല്ലാം പുരസ്കാരം സ്വീകരിച്ചതിനു പിന്നാലെ മറുപടി പ്രസംഗങ്ങൾക്കു കാക്കാതെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. രണ്ടാഴ്ച മുൻപ് സംസ്ഥാന ടെലിവിഷൻ അവാർഡ് നിശ അയ്യങ്കാളി ഹാളിൽ നടന്നപ്പോൾ പുരസ്കാരങ്ങളെല്ലാം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുകയായിരുന്നു.
പുരസ്കാരം പി.കെ.റോസിക്ക് സമർപ്പിച്ച് കനി കുസൃതി
തിരുവനന്തപുരം∙ അടുത്ത വർഷമെങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ പേരിൽ സമ്മാനിക്കണമെന്നു മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കനി കുസൃതി.
ഇതിനായി അധികൃതർ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കനി തനിക്കു ലഭിച്ച പുരസ്കാരം പി.കെ.റോസിക്ക് സമർപ്പിക്കുന്നതായും വ്യക്തമാക്കി. പുരസ്കാര ജേതാക്കളിൽ മറുപടി പ്രസംഗത്തിന് അവസരം ലഭിച്ചവരെല്ലാം നന്ദിവാചകത്തിൽ ഒതുക്കി.
കഴിഞ്ഞ കൊല്ലം എഴുന്നേറ്റു നടത്തിയ സർവശക്തനായ ദൈവത്തിനു നന്ദി എന്നായിരുന്നു മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയുടെ വാക്കുകൾ. പ്രത്യേക ജൂറി പരാമർശം നേടിയ അന്തരിച്ച സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിക്കു വേണ്ടി സിനിമയായ ശ്യാമരാഗത്തിന്റെ സംവിധായകൻ സേതു ഇയ്യാളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ ഹരിഹരന് കോവിഡ് സാഹചര്യം മൂലം ചടങ്ങിനെത്താനായില്ല. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിലും എത്തിയില്ല. ജനപ്രിയ സിനിമയായ കുമ്പളങ്ങി നൈറ്റ്സിന്റെ നിർമാതാവെന്ന നിലയിലും ഫഹദിനും ഭാര്യ നസ്രിയയ്ക്കും ദിലീഷ് പോത്തനും പുരസ്കാരമുണ്ടായിരുന്നു.
ഇവർക്കെല്ലാം വേണ്ടി സഹ നിർമാതാവായ ശ്യാം പുഷ്കരൻ പുരസ്കാരം സ്വീകരിച്ചു. മികച്ച സിനിമയായ വാസന്തിയുടെ സംവിധായകരായ സഹോദരങ്ങൾ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ഒരുമിച്ചെത്തി പുരസ്കാരം സ്വീകരിച്ചപ്പോൾ രണ്ടാമത്തെ മികച്ച ചിത്രമായ കെഞ്ചിരയുടെ സംവിധായകനും നിർമാതാവുമായ മനോജ് കാന ഇരട്ട പുരസ്കാരങ്ങൾ ഒരുമിച്ചു സ്വീകരിച്ചു.
ശ്രുതി രാമചന്ദ്രൻ, നടൻ നിവിൻ പോളി, നടിമാരായ അന്ന ബെൻ, പ്രിയംവദ കൃഷ്ണൻ, ഛായാഗ്രാഹകൻ പ്രതാപ് പി.നായർ, തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, കഥാകൃത്ത് ഷാഹുൽ അലിയാർ, ചിത്ര സംയോജകൻ കിരൺ ദാസ്, കലാസംവിധായകൻ ജ്യോതിഷ് ശങ്കർ തുടങ്ങിയവർ അവാർഡ് സ്വീകരിച്ചു.
ടിവി രംഗത്തെ സമഗ്ര സംഭാവനയ്ക്കു പുരസ്കാരം നൽകുമെന്ന് ബാലൻ
തിരുവനന്തപുരം∙ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ അവാർഡിന്റെ മാതൃകയിൽ ടിവി രംഗത്തെ സമഗ്ര സംഭാവനയ്ക്കു രണ്ടു ലക്ഷം രൂപയുടെ അവാർഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ബാലൻ. 2020 ലെ ടിവി അവാർഡ് നിർണയം മുതൽ ഇതു പ്രഖ്യാപിച്ചു തുടങ്ങുമെന്നും സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച അദ്ദേഹം അറിയിച്ചു.
രാജ്യാന്തര ചലച്ചിത്രോത്സവം കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്നതു പ്രമാണിച്ച് ഇറക്കുന്ന തപാൽ സ്റ്റാംപ് ചീഫ് പിഎംജി മറിയാമ്മ തോമസിൽ നിന്ന് ഏറ്റു വാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ സംവിധായകൻ ഹരിഹരനെക്കുറിച്ചുള്ള പുസ്തകം മന്ത്രി കടകംപള്ളി സുരേന്ദ്രനു മന്ത്രി എ.കെ.ബാലൻ സമർപ്പിച്ചു.
സ്മരണിക ജൂറി ചെയർമാൻ മധു അമ്പാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിനു നൽകിയാണു പ്രകാശനം ചെയ്തത്. സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, കെടിഡിസി ചെയർമാൻ എം.വിജയകുമാർ, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ, ഉപാധ്യക്ഷ ബീന പോൾ, ഡോ.വി. രാജകൃഷ്ണൻ, പി.ശ്രീകുമാർ, അജോയ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.