ആഷിഖ് അബുവിന്റെ തിരിച്ചുവരവ്; ‘റൈഫിൾ ക്ലബ്ബിന്’ വമ്പൻ പ്രതികരണം
തിയറ്ററുകളിൽ ഗംഭീര പ്രതികരണവുമായി ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്’. അവതരണത്തിലും കാസ്റ്റിങിലും മികച്ചു നിൽക്കുന്ന ചിത്രം തികഞ്ഞ എന്റർടെയ്നർ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആഷിഖ് അബുവിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഉദ്വേഗം നിറഞ്ഞ ആക്‌ഷൻ

തിയറ്ററുകളിൽ ഗംഭീര പ്രതികരണവുമായി ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്’. അവതരണത്തിലും കാസ്റ്റിങിലും മികച്ചു നിൽക്കുന്ന ചിത്രം തികഞ്ഞ എന്റർടെയ്നർ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആഷിഖ് അബുവിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ഉദ്വേഗം നിറഞ്ഞ ആക്‌ഷൻ രംഗങ്ങളും താരങ്ങളുടെ കരുത്തുറ്റ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഹനുമാൻ കൈൻഡിന്റെ അരങ്ങേറ്റവും ഗംഭീരമായി.
ഒ.പി.എം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരനും ശ്യാം പുഷ്കരനും സുഹാസും ചേർന്നാണ്. ‘മായാനദി'ക്ക് ശേഷം ആഷിഖ് അബുവും ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും റെക്സ് വിജയനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഒപ്പം വിജയരാഘവൻ, റാഫി, സെന്ന ഹെഗ്‌ഡെ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് ഉൾപ്പടെയുള്ളവരും ചിത്രത്തിൽ അണിനിരക്കുന്നു.
വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് തിങ്ക് മ്യൂസിക്കാണ്.ആഷിഖ് അബു തന്നെയാണ് 'റൈഫിൾ ക്ലബി'ന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. അബിദ് അബുവും അഗസ്റ്റിൻ ജോർജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. വി.സാജനാണ് ചിത്രസംയോജകൻ. ശ്രീജിത്ത് ഡാൻസിറ്റിയാണ് നൃത്തസംവിധാനം. റോണക്സ് സേവ്യർ ചമയവും മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധായകൻ.
കിഷോര്‍ പുറക്കാട്ടിരി പ്രൊഡക്ഷന്‍ കണ്‍ട്രോളറും അര്‍ജുന്‍ കല്ലിങ്കൽ അക്ഷയൻ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡാൻ ജോസാണ് സൌണ്ട് മിക്സിംഗ് നിക്സൺ ജോർജ് സൌണ്ട് ഡിസൈൻ. അനീഷ് കുട്ടിയാണ് വി. എഫ്. എക്സ് ഡയറക്ടർ, ഡി. ഐ കളറിസ്റ്റ് രമേഷ് സി പി. ട്രെയിലർ മ്യൂസിക്ക് ചെയ്തിരിക്കുന്നത് 6091-ഉം അരുൺ സുരദയും ചേർന്നാണ്. ഓൾഡ് മങ്ക്സിന്റേതാണ് പബ്ലിസിറ്റി ഡിസൈൻ. എ.എസ് ദിനേശും ആതിര ദിൽജിത്തുമാണ് പി.ആര്‍.ഒ. മാർക്കറ്റിംഗും കമ്മ്യൂണിക്കേഷൻസും നിർവഹിക്കുന്നത് ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).