ഈ പുലി കൂടെ ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഇറങ്ങിയത്: ആന്റോ ജോസഫ്
മമ്മൂട്ടി എന്ന നടൻ നൽകിയ പിന്തുണയുടെ ധൈര്യത്തിലാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നല്ല ഓഫർ വന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു ഈ ചിത്രം തിയറ്ററുകളിലെത്തിക്കുക എന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനു മുമ്പുള്ള സിനിമകൾക്കു ലഭിച്ചതിനേക്കാൾ
മമ്മൂട്ടി എന്ന നടൻ നൽകിയ പിന്തുണയുടെ ധൈര്യത്തിലാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നല്ല ഓഫർ വന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു ഈ ചിത്രം തിയറ്ററുകളിലെത്തിക്കുക എന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനു മുമ്പുള്ള സിനിമകൾക്കു ലഭിച്ചതിനേക്കാൾ
മമ്മൂട്ടി എന്ന നടൻ നൽകിയ പിന്തുണയുടെ ധൈര്യത്തിലാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നല്ല ഓഫർ വന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു ഈ ചിത്രം തിയറ്ററുകളിലെത്തിക്കുക എന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനു മുമ്പുള്ള സിനിമകൾക്കു ലഭിച്ചതിനേക്കാൾ
മമ്മൂട്ടി എന്ന നടൻ നൽകിയ പിന്തുണയുടെ ധൈര്യത്തിലാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നല്ല ഓഫർ വന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു ഈ ചിത്രം തിയറ്ററുകളിലെത്തിക്കുക എന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനു മുമ്പുള്ള സിനിമകൾക്കു ലഭിച്ചതിനേക്കാൾ കൂടുതൽ കലക്‌ഷൻ ചിത്രത്തിനു ലഭിച്ചെന്നും സിനിമയെ വിജയത്തിലെത്തിച്ച പ്രേക്ഷകർക്കു നന്ദി പറയുന്നുവെന്നും ആന്റോ ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റോ ജോസഫിന്റെ വാക്കുകൾ:
രണ്ട് ദിവസം മുമ്പ് നിങ്ങളുടെ മുന്നിൽ ഇതുപോലെ വന്നിരുന്നത് പേടിച്ച് വിറച്ചാണ്. ഒരു സിനിമ റിലീസ് ആകാൻ പോകുന്നു, അതും അൻപത് ശതമാനം സീറ്റിൽ. കുടുംബപ്രേക്ഷകർ തിയറ്ററിലേക്ക് വരുമോ എന്ന ആശങ്ക മനസിൽ ഉണ്ടായിരുന്നു. മമ്മൂട്ടി എന്ന വലിയ നടന്റെ നല്ല മനസുകൊണ്ടാണ് ഈ സിനിമ ഉണ്ടായത്. ഏറെ വർഷത്തോളമായി മമ്മൂക്കയോടൊപ്പം സഞ്ചരിക്കുന്ന ആളാണ്. പുതുമുഖ സംവിധായകർക്ക് ഇത്രയേറെ അവസരങ്ങൾ നൽകിയ നടൻ ഇന്ത്യയിൽ ഉണ്ടാകില്ല.
ജോഫിൻ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ മുന്നോട്ടുപോകാൻ മമ്മൂക്ക, തന്നെയാണ് ആവശ്യപ്പെട്ടത്. അതിലേക്കെത്താൻ ഞങ്ങളൊരു മാർഗമുണ്ടാക്കി എന്നു മാത്രമേ ഒള്ളൂ.
ഈ വിജയം മലയാളസിനിമയുടെ വിജയമാണ്. ദൈവം തന്ന വിജയം. ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളമാണ് റിലീസ് നീണ്ടുപോയത്. ഫണ്ട് മുടങ്ങി കിടക്കുമ്പോൾ നിർമാതാക്കൾക്ക് ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് നിങ്ങൾക്കും അറിയാമായിരിക്കും. ഞങ്ങളും പലിശയ്ക്കും മറ്റും കടമെടുത്താണ് സിനിമ നിർമിക്കുന്നത്. ഒരുപാട് ടെൻഷനുണ്ട്. ഈ അവസ്ഥയിലും ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഞങ്ങളുടെ കൂടെ നിന്നു. അതിനെല്ലാം ഉപരി മമ്മൂക്ക തന്ന പിന്തുണ.
ഒടിടിയിൽ നിന്നും മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു, "മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ, നല്ല വില പറയുന്നുണ്ട് എന്ന്"
അപ്പോഴൊക്കെ മമ്മുക്ക പറയും, "നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷേ, നമ്മൾ ചെയ്യുന്നത് ശരിയാണോ ആന്റോ?’
അപ്പോൾ ഞാൻ ഒന്ന് പതറും. ഒരു മാസം കഴിഞ്ഞ് ടെൻഷൻ അടിച്ചു ഞാൻ വീണ്ടും ചോദിക്കും. അപ്പോൾ മമ്മുക്ക പറയും, ‘നീ പേടിക്കാതെ ഞാൻ കൂടെ ഉണ്ടല്ലോ? പ്രേക്ഷകർ ഈ ചിത്രം തിയറ്ററിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്യേണ്ടത് ആ കാഴ്ചാനുഭവം നൽകുന്ന സിനിമകളാണ്. ഈ സിനിമയൊക്കെ തിയറ്റർ അനുഭവം വേണ്ട സിനിമയാണ്. മാത്രമല്ല പുതുമുഖ സംവിധായകനെ സംബന്ധിച്ചടത്തോളം അവനത് തിയറ്ററിൽ റിലീസ് ചെയ്യുന്നത് കാണാനാകും ആഗ്രഹം.’
അതിനു ശേഷം തിയറ്ററുകൾ വീണ്ടും തുറന്നു. ഞാൻ സിനിമയുടെ ഡേറ്റും അനൗൺസ് ചെയ്തു. പക്ഷേ അപ്പോഴും ആശങ്ക. കാരണം പല നല്ല സിനിമൾകക്കും സെക്കൻഡ്ഷോ ഇല്ലാത്തതിനാൽ കലക്‌ഷൻ ഇല്ല. ആളുകൾക്കു സിനിമയ്ക്കു വരാനും കഴിയുന്നില്ല. അങ്ങനെ അവസാനനിമിഷം റിലീസ് മാറ്റി. സിനിമയ്ക്കു കിട്ടുന്ന ലാഭത്തിനുപരി ചിത്രത്തിന്റെ മുടക്കുമുതൽ കിട്ടണം എന്നെനിക്ക് ഉണ്ടായിരുന്നു. അപ്പോഴും മമ്മൂക്ക പിന്തുണച്ചെത്തി.
ഇത് തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് പറയുന്നതിന് മമ്മൂക്ക പറഞ്ഞൊരു കാരണമുണ്ട്. ‘നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, റെപ്രസെന്റേറ്റീവ്, തിയറ്റർ ഓപ്പറേറ്റേർസ്, കാന്റീൻകാരുണ്ട്, എന്തിനു ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാൽ ഓട്ടം കിട്ടുന്നതല്ലേ ? മാത്രമല്ല ഏറ്റവും വലിയ കാര്യം, അവന്റെ ആദ്യത്തെ പടമല്ലേ. അവന് ആഗ്രഹം കാണില്ലേ ജനങ്ങളെ തിയറ്ററിൽ കാണിക്കണം എന്ന്. സിനിമകൾ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. ആ റിസ്ക് നമ്മൾ എടുക്കണം. നീ ടെൻഷൻ അടിക്കേണ്ട. നിന്റെ കൂടെ ഞാനില്ലേ.’
മമ്മൂക്ക എനിക്കു തന്ന ഈ ധൈര്യത്തിലാണ് ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നത്. അല്ലെങ്കിൽ ഞാൻ മറിച്ചൊന്ന് ചിന്തിച്ചേനെ. ഇനി തിയറ്ററിൽ ആളുവന്നില്ലെങ്കിൽ പോലും ഞാനുണ്ട് കൂടെ എന്നു മമ്മൂക്ക പറഞ്ഞു. ഈ പുലി കൂടെ ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാനിത് തിയറ്ററിൽ എത്തിച്ചത്.
തിയറ്ററിലെ പ്രേക്ഷകരുടെ ആവേശം കണ്ട് ഒരുപാട് സന്തോഷം തോന്നി. ഫസ്റ്റ്ഡേ സിനിമയുടെ കലക്‌ഷനെക്കുറിച്ച് 3 കോടി, 4 കോടി ഗ്രോസ് പലരും എഴുതാറുണ്ട്. പക്ഷേ ഈ സിനിമയിൽ ഞാനതിന് തയാറാല്ല. കാരണം അത്രയ്ക്കു വലിയ ഷെയർ ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. കോവിഡിനു മുമ്പുള്ള കലക്‌ഷൻ എന്താണോ അതിലും വലിയ കലക്‌ഷനാണ് ഈ അൻപത് ശതമാനം occupancy–യിൽ വന്നിരിക്കുന്നത്. പ്രേക്ഷകരോടും മമ്മൂക്കയോടും ജോഫിനോടും നന്ദി പറയുന്നു.