കോഴിക്കോട്∙ തൊപ്പിയും വടിയുമായി, ഇരുണ്ട നിറമുള്ള ഫോർവീൽ ഡ്രൈവ് ഗൂർഖ ഓടിച്ചുവരുന്ന ഫാദർ കാർമൻ ബനഡിക്റ്റ്. പാരാസൈക്കോളജിസ്റ്റായ ഫാദർ ഒരു കുടുംബത്തിലെ തുടർആത്മഹത്യകളുടെ ചുരുളഴിക്കുന്നിടത്തുനിന്നാണ് ദ് പ്രീസ്റ്റ് സിനിമയുടെ കഥ തുടങ്ങുന്നത്. കോവിഡ് കാലത്ത് നിശ്ചലമായിക്കിടന്ന മലയാള സിനിമയ്ക്ക് പുതുജീവൻ

കോഴിക്കോട്∙ തൊപ്പിയും വടിയുമായി, ഇരുണ്ട നിറമുള്ള ഫോർവീൽ ഡ്രൈവ് ഗൂർഖ ഓടിച്ചുവരുന്ന ഫാദർ കാർമൻ ബനഡിക്റ്റ്. പാരാസൈക്കോളജിസ്റ്റായ ഫാദർ ഒരു കുടുംബത്തിലെ തുടർആത്മഹത്യകളുടെ ചുരുളഴിക്കുന്നിടത്തുനിന്നാണ് ദ് പ്രീസ്റ്റ് സിനിമയുടെ കഥ തുടങ്ങുന്നത്. കോവിഡ് കാലത്ത് നിശ്ചലമായിക്കിടന്ന മലയാള സിനിമയ്ക്ക് പുതുജീവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ തൊപ്പിയും വടിയുമായി, ഇരുണ്ട നിറമുള്ള ഫോർവീൽ ഡ്രൈവ് ഗൂർഖ ഓടിച്ചുവരുന്ന ഫാദർ കാർമൻ ബനഡിക്റ്റ്. പാരാസൈക്കോളജിസ്റ്റായ ഫാദർ ഒരു കുടുംബത്തിലെ തുടർആത്മഹത്യകളുടെ ചുരുളഴിക്കുന്നിടത്തുനിന്നാണ് ദ് പ്രീസ്റ്റ് സിനിമയുടെ കഥ തുടങ്ങുന്നത്. കോവിഡ് കാലത്ത് നിശ്ചലമായിക്കിടന്ന മലയാള സിനിമയ്ക്ക് പുതുജീവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ തൊപ്പിയും വടിയുമായി, ഇരുണ്ട നിറമുള്ള ഫോർവീൽ ഡ്രൈവ് ഗൂർഖ ഓടിച്ചുവരുന്ന ഫാദർ കാർമൻ ബനഡിക്റ്റ്. പാരാസൈക്കോളജിസ്റ്റായ ഫാദർ ഒരു കുടുംബത്തിലെ തുടർആത്മഹത്യകളുടെ ചുരുളഴിക്കുന്നിടത്തുനിന്നാണ് ദ് പ്രീസ്റ്റ് സിനിമയുടെ കഥ തുടങ്ങുന്നത്. കോവിഡ് കാലത്ത് നിശ്ചലമായിക്കിടന്ന മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിയാണ് മമ്മൂട്ടിയുടെ ഫാദർ കാർ‍മൻ ബനഡിക്റ്റ് തിരശ്ശീലയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച നടന്നുകയറിയത്. 

 

ADVERTISEMENT

കേരളം മുഴുവൻ ചർച്ചാവിഷയമായ ദ് പ്രീസ്റ്റിലെ പുരോഹിത കഥാപാത്രം പോലെ മലയാള സിനിമയിൽ അനേകം പുരോഹിത കഥാപാത്രങ്ങൾ അരങ്ങുതകർത്തിട്ടുണ്ട്. നെടുമുടിയും തിലകനും കരമനയും മുതൽ പുതുതലമുറക്കാരനായ അമിത് ചക്കാലയ്ക്കൽ വരെ പുരോഹിതവേഷത്തിലെത്തി തിളങ്ങിയവരാണ്. അത്തരം ചില പുരോഹിത കഥാപാത്രങ്ങളിതാ:

 

∙ ഫാ. വിൻസെന്റ് വട്ടോളി

 

ADVERTISEMENT

ഗിറ്റാറു വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഫാദർ. കുമരങ്കരി പള്ളിയിലെ കൊച്ചച്ചനായി ഗിറ്റാറും തൂക്കി ബോട്ടിൽ വന്നിറങ്ങുന്ന ഫാ. വിൻസെന്റ് വട്ടോളിയാണ് സോളമന്റെയും ശോശന്നയുടെയും പ്രണയത്തിനു കാവൽനിൽക്കുന്നത്. ലിജോജോസ് പെല്ലിശ്ശേരിയുടെ ആമേൻ അതിമനോഹരമായ കാവ്യമായി മാറുന്നത് ഇന്ദ്രജിത്തിന്റെ ഫാ.വട്ടോളി കാരണമാണ്.

 

∙ ഫാദർ ഒറ്റപ്ലാക്കൻ ‌‌‌

 

ADVERTISEMENT

രണ്ടു ഫാദർ ഒറ്റപ്ലാക്കൻമാരുണ്ട് മലയാള സിനിമയിൽ. ആടുതോമയെ പടിയടച്ച് ഇറക്കിവിട്ട ക്രൂരനായ അച്ഛൻ കടുവാചാക്കോയോട് കയർത്തു സംസാരിക്കുകയും ആടുതോമയുടെ നന്മകൾ തിരിച്ചറിയുകയും ചെയ്യുന്നത് കരമന ജനാർദനൻ അവതരിപ്പിച്ച ഫാ. ഒറ്റപ്ലാക്കനാണ്. ചാക്കോയുടെ മുഖത്തുനോക്കി ‘ഒലക്ക’ എന്ന ഡയലോഗു കാച്ചുകയും മുറ്റത്തുനട്ട പതിനെട്ടാംപട്ട തെങ്ങ് വലിച്ചുപറിച്ച് ദൂരെക്കളയുകയും ചെയ്യുന്ന ഒറ്റപ്ലാക്കൻ കരമനയുടെ മികച്ച കഥാപാത്രമാണ്.

 

ലിജോജോസ് പെല്ലിശ്ശേരിയ സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലാണ് രണ്ടാമത്തെ ഫാ.ഒറ്റപ്ലാക്കൻ. ജോയ് മാത്യു അവതരിപ്പിച്ച ക്രൂരനും അത്യാർത്തിക്കാരനുമായ വില്ലൻ കഥാപാത്രമാണ് ഫാ. ഒറ്റപ്ലാക്കൻ. ഒരു കുഴപ്പവുമില്ലാത്ത കുമരങ്കരി പള്ളി പൊളിച്ചുപണിയാനുള്ള തീരുമാനം  ഫാ. ഒറ്റപ്ലാക്കന്റേതായിരുന്നു.

 

∙ ഫാ. ക്ലമന്റ് കാളിയാർ

 

മലയാള സിനിമ കണ്ട ഏറ്റവും ക്രൂരനായ വില്ലൻ കഥാപാത്രങ്ങളിലൊരാളാണ് ഫാ. ക്ലമന്റ് കാളിയാർ. എ.കെ.സാജനും എ.കെ. സന്തോഷുമെഴുതി കെ.മധു സംവിധാനം ചെയ്ത വിവാദ ചിത്രം ക്രൈംഫയലിലെ വില്ലൻകഥാപാത്രങ്ങളിൽ ഒരാൾ. സിസ്റ്റർ അമലയുടെ കൊലപാതകത്തിനുപിന്നിലെ കറുത്ത കരങ്ങൾ കാളിയാറച്ചന്റേതാണെന്ന സംശയമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത്. വിജയരാഘവന്റെ കരുത്തുറ്റ പ്രകടനാണ് കാളിയാറച്ചനെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്.

 

∙ എബിയുടെ സ്വന്തം പേരില്ലാ ഫാദർ

 

പൊട്ടിപ്പോയൊരു പാഴ്മുളംതണ്ടിന്റെ കഥ. പഴയൊരു മൂട്ടക്കാർ ഓടിച്ചുവരുന്ന ഫാദർ. തലയിലൊരു തൊപ്പി. കഴുത്തിൽ മഫ്ലർ. ചുണ്ടത്ത് പുകയുന്ന  സിഗരറ്റ്. പുഴക്കരയിലെ പള്ളിവക സ്ഥലത്ത് ടെന്റുകെട്ടിയ എബി  അബ്രഹാമിനെയും അയാളുടെ കൂടെയുള്ള പത്തോളം കുട്ടികളെയും കണ്ടപ്പോൾ ഫാദറിന് ദേഷ്യമാണ് വന്നത്. എന്നാൽ അനാഥരായ ആ കുട്ടിക്കൂട്ടം തെരുവിൽ മാജിക്കുകാണിച്ചു ജീവിക്കുന്നതുകണ്ടപ്പോൾ അയാളുടെ മനസലിഞ്ഞു. അവരുടെ കഥ കേട്ടപ്പോൾ എബിക്കും കുട്ടികൾക്കുമായി പുതുവഴികൾ തേടാൻ ഫാദർ തന്നെ മുന്നിട്ടിറങ്ങുകയാണ്. കാണികളുടെ കണ്ണുകളെ ഈറനാക്കുന്ന ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന കമൽ ചിത്രത്തിലെ പേരില്ലാ ഫാദറായെത്തി അവിസ്മരണീയ പ്രകടനമാണ് തിലകൻ നടത്തിയത്.

 

ഫാദർ മാങ്കുളത്ത് പൈലി (മുരളി ഗോപി, താക്കോൽ)

 

കഴിഞ്ഞ വർഷമിറങ്ങിയ താക്കോൽ എന്ന സിനിമയിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമാണ് ഫാ. മാങ്കുളത്ത് പൈലി. കണിശക്കാരൻ. മൂക്കിൻതുമ്പത്ത് ദേഷ്യം. ഇന്ദ്രജിത്ത് അവതരിപ്പിച്ച കൊച്ചച്ചൻ കഥാപാത്രത്തെ വരച്ചവരയിൽ അടിമയെപ്പോലെ കൊണ്ടുനടക്കുന്ന ക്രൂരനായ കഥാപാത്രമാണ്. ജീവന്റെ രഹസ്യമാകുന്ന താക്കോൽ എന്ന അറിവിനെ ഏറെ വാൽസല്യത്തോടെ തന്റെ പിൻമുറക്കാരനു കൈമാറുന്ന കഥാപാത്രവുമാണ്.

 

∙ ഫാ.വിൻസെന്റ് കൊമ്പന

 

രജീഷ് മിഥില സംവിധാനം ചെയ്ത വാരിക്കുഴിയിലെ കൊലപാതകം ഒരു ഗ്രാമത്തിലെ പുരോഹിതന്റെ കഥയാണ് പറഞ്ഞത്.അമിത് ചക്കാലയ്ക്കൽ അവതരിപ്പിച്ച ഫാ. വിൻസെന്റ് കൊമ്പന കുട്ടിക്കാലത്ത് പൊലീസുകാരനാവാനാണ് ആഗ്രഹിച്ചത്. പിതാവ് ഐസക് കൊമ്പനയുടെ സകല കാർക്കശ്യവും കൈമുതലായുണ്ട്. ഗ്രാമത്തിൽ നടക്കുന്ന ഒരു കൊലപാതകവും അതിന്റെ ചുരുളഴിക്കുന്ന ഫാദറും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 

 

സർവകലാശാലയിലെ അച്ചൻമാർ

 

മലയാളികളുടെ ഗൃഹാതുരസിനിമയായ സർവകലാശാലയിൽ മൂന്നു ഫാദർമാരാണുള്ളത്. ജഗതി അവതരിപ്പിച്ച ഫാദർ കുട്ടനാടൻ, ശങ്കരാടി അവതരിപ്പിച്ച ഫാദർ ചാണകത്തറ, അടൂർ ഭാസി അവതരിപ്പിച്ച പ്രിൻസിപ്പലച്ചൻ എന്നിവരെ ഒരിക്കലും മറക്കാൻ കഴിയില്ല.

 

∙ അനേകമനേകം പുരോഹിതൻമാർ

 

എണ്ണിയാൽതീരാത്തത്ര പുരോഹിത കഥാപാത്രങ്ങൾ എല്ലാക്കാലത്തും മലയാള സിനിമയിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ചാമരത്തിൽ നെടുമുടി വേണു അവതരിപ്പിച്ച വിദ്യാർത്ഥി അച്ചൻ, മൃഗയയിൽ തിലകൻ അവതരിപ്പിച്ച ഫാദർ പനങ്ങോടൻ, വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച നാടകപ്രാന്തനായ ഫാദർ നെടുമരം, വിവാദ സിനിമ വിശുദ്ധനിൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച ളോഹ ഊരേണ്ടിവരുന്ന ഫാദർ സണ്ണി , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിൽ സിദ്ദിഖ് അവതരിപ്പിച്ച ഫാദർ വടക്കുംതല തുടങ്ങിയ അനേകമനേകം കഥാപാത്രങ്ങളുണ്ട്. ഫാ. പോളും ഫാ.സെബുവുമായി പുരോഹിത വേഷം കെട്ടി നാട്ടുകാരെ പറ്റിക്കുന്ന കഥാപാത്രങ്ങളായി കുഞ്ചാക്കോബോബനും ബിജുമേനോനും റോമൻസിൽ തിളങ്ങിയിട്ടുണ്ട്.