ചെറിയ കുട്ടികളെ ഉപയോഗിച്ച് പോലും സിനിമകളുടെ വ്യാജ പകർപ്പുകൾ പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് ഓപ്പറേഷൻ ജാവയുടെ സംവിധായകനായ തരുൺ മൂർത്തി. ചിത്രത്തിന്റെ വ്യാജ പകർപ്പ് പ്രചരിക്കുന്ന ചില യുട്യൂബ് ചാനലുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തരുൺ മൂർത്തിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ കുട്ടികളെ ഉപയോഗിച്ച് പോലും സിനിമകളുടെ വ്യാജ പകർപ്പുകൾ പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് ഓപ്പറേഷൻ ജാവയുടെ സംവിധായകനായ തരുൺ മൂർത്തി. ചിത്രത്തിന്റെ വ്യാജ പകർപ്പ് പ്രചരിക്കുന്ന ചില യുട്യൂബ് ചാനലുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENT

തരുൺ മൂർത്തിയുടെ വാക്കുകള്‍:

ADVERTISEMENT

ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്സുകാരന്റെ വ്ലോഗ് പോലെ ഒരു വിഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു, ആരോ വലിയ അണ്ണന്മാർ ഷൂട്ട്‌ ചെയുന്നതാണ്, അവർ തന്നെയാകണം യുട്യൂബിൽ അപ്‌ലോഡ് ചെയുന്നതും. കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു, 10 വയസ്സുകാരൻ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങൾ അത് യൂട്യൂബിൽ റിപ്പോർട്ട്‌ ചെയ്തു  നീക്കി..

ADVERTISEMENT

പക്ഷേ  ഇന്ന് വീണ്ടും മറ്റൊരു പത്തു വയസ്സുകാരൻ യുട്യൂബിൽ ഓപ്പറേഷൻ ജാവ ടെലിഗ്രാമിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ലോഗ്സ് വന്ന് തുടങ്ങി.

ഇത് എന്ത് തരം വ്യവസായമാണ്??..!!ടെലിഗ്രാമിൽ പടം വന്നു, റോക്കർസിൽ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികൾ മെസ്സേജുകൾ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മൾ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒകെ ചെയുന്നുമുണ്ട്!!

എന്റെ അപേക്ഷ ഇതാണ്. ഈ മോശം പ്രിന്റ് കാണാൻ വേണ്ടി നിങ്ങൾ ഈ വില പെട്ട എംബിയും സമയവും കളയല്ലേ...!! ജാവ ഒടിടിയിലും ചാനലുകളിലും വരുന്നുണ്ട്. തിയറ്ററിൽ വന്ന് കാണണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നില്ല..വാശി പിടിച്ചിട്ട് ഈ സാഹചര്യത്തിൽ കാര്യവും ഇല്ല, ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങൾ ഓരോ ആളുകൾ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്‌നമേ ഉള്ളു ഇത്... ഇപ്പോഴും ടെലിഗ്രാമിൽ നിന്നും പടം കണ്ട് അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന ആളുകൾ ഉള്ള നാട് ആണ്.. 

ലാസ്റ്റ് ദിവസവും വാ തോരാതെ  അഭിപ്രായങ്ങൾ പറഞ്ഞ ആളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലിഗ്രാമിൽ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമ വ്യവസായത്തിന്റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാൽ അത് ആർക്കും മനസിലാക്കുകയും ഇല്ല..പക്ഷേ... ജാവയുടെ ക്രിയേറ്റീവ് ഹെഡ് എന്ന നിലയിൽ ജാവയുടെ തിയറ്റർ പ്രിന്റ് കാണാൻ നിങ്ങൾ തീരുമാനിക്കുന്ന ഇടതാണ് എന്റെ സങ്കടം. അങ്ങനെ നിങ്ങൾ ജാവ കാണരുത്, കണ്ടില്ല എങ്കിൽ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കിൽ.. അത് പോലെ..ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പോലുള്ള ക്രൈമുകളിൽ ഉപയോഗിക്കരുത്...

ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകൻ തരുൺ മൂർത്തി..