വീണ്ടും ദൃശ്യം 2 ഷൂട്ടിങ് സെറ്റിൽ മീന!
2021 മീനയെ സംബന്ധിച്ചടത്തോളം നേട്ടങ്ങളുടെ വർഷമാണ്. സൂപ്പർഹിറ്റായ ഒരു ചിത്രത്തിന്റെ റീമേക്കിലും നായികയാകാൻ അവസരം ലഭിക്കുക. അതും ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ. ദൃശ്യം 2 തെലുങ്ക് പതിപ്പിലാണ് മീന നായികയാവുന്നത്. വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന

2021, മീനയെ സംബന്ധിച്ചടത്തോളം നേട്ടങ്ങളുടെ വർഷമാണ്. സൂപ്പർഹിറ്റായ ഒരു ചിത്രത്തിന്റെ റീമേക്കിലും നായികയാകാൻ അവസരം ലഭിക്കുക. അതും ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ. ദൃശ്യം 2 തെലുങ്ക് പതിപ്പിലാണ് മീന നായികയാവുന്നത്. വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.
മലയാള സിനിമയുടെ ഭാഗമായ മീന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ റാണിയായി മാറിയത് ദൃശ്യം എന്ന സിനിമയിലൂടെയാണ്. ജോർജ്കുട്ടിയുടെ നാട്ടിൻപുറത്തുകാരിയായ ഭാര്യയായി, അഞ്ചുവിന്റെയും അനുമോളുടെയും അമ്മയായി പ്രേക്ഷകർ മീനയെ എക്കാലത്തേക്കാളും സ്നേഹത്തോടെ നെഞ്ചിലേറ്റി. ഇപ്പോൾ ഈ സിനിമയുടെ ഭാഗമാവാൻ ഒരിക്കൽക്കൂടി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മീന. തെലുങ്കിലെത്തുമ്പോൾ ജ്യോതി എന്നാണ് കഥാപാത്രത്തിന്റെ പേര്.
ജോർജ്കുട്ടി തെലുങ്കിൽ രാംബാബു ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. തൊടുപുഴ തന്നെയാകും തെലുങ്ക് പതിപ്പിന്റെയും പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഇൻഡോർ ചിത്രീകരണങ്ങൾ 20 ദിവസം മുൻപ് ഹൈദരാബാദ് ആരംഭിച്ചിരുന്നു. തെലുങ്ക് സിനിമയുടെ പിന്നാലെ തമിഴ്, കന്നഡ ചിത്രങ്ങളും തൊടുപുഴ തന്നെ ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.