‘അമ്മ’യുടെ ചുമതലകളിൽ നിന്നു ഗണേഷ് കുമാർ ഒഴിയുന്നു
ചലച്ചിത്രതാര സംഘടനയായ ‘അമ്മ’യുടെ ചുമതലകളിൽ നിന്നു പൂർണമായും ഒഴിയുകയാണെന്നു നിലവിലെ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്കുമാർ. ഇനി ഭാരവാഹിത്വത്തിലേക്കു മൽസരിക്കില്ല. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം മനോരമ

ചലച്ചിത്രതാര സംഘടനയായ ‘അമ്മ’യുടെ ചുമതലകളിൽ നിന്നു പൂർണമായും ഒഴിയുകയാണെന്നു നിലവിലെ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്കുമാർ. ഇനി ഭാരവാഹിത്വത്തിലേക്കു മൽസരിക്കില്ല. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം മനോരമ ഓൺൈലനിനോടു പറഞ്ഞു.
അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ല. സംഘടന ഉണ്ടാക്കിയ കാലം മുതൽ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാൻ ഏറ്റവുമധികം പ്രയത്നിച്ചത് ഞാനും മണിയൻപിള്ള രാജുവും ആണ്. പക്ഷേ, ‘അമ്മ’ എഴുതുന്ന ചരിത്രത്തിൽ എന്തെഴുതും എന്ന് എനിക്കറിയില്ല. അന്ന് ഞാനും മണിയൻപിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടിൽ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലർ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയിൽ അംഗങ്ങളായി. അമ്മയിൽ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. വേണു നാഗവള്ളി, എം ജി സോമൻ, ഇവരെല്ലാം ആത്മാർഥമായി സഹകരിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇവരുടെ സൂപ്പർ സ്റ്റാർഡം ഉപയോഗിച്ചാണ് അമ്മ സമ്പന്നമായത്. പലരും പറയാറുണ്ട് മമ്മൂട്ടിക്കും മോഹൻലാലിനും ഇനി മാറി നിന്നുകൂടേ എന്ന്. ഒരിക്കലും കഴിയില്ല, അവരില്ലാതെ അമ്മയില്ല. അവരുടെ തണലിലാണു സംഘടന ഉണ്ടായത്. ഇതിനുവേണ്ടി ഞങ്ങളെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഞങ്ങൾ മാത്രം പ്രവർത്തിച്ചാൽ ഇങ്ങനെ ഒരു സംഘടന ഉണ്ടാകില്ല. സൂപ്പർതാരങ്ങൾക്കു കോടിക്കണക്കിനു രൂപ കിട്ടേണ്ട പരിപാടികളും, സിനിമയും സൗജന്യമായി ചെയ്തു തന്നതു സംഘടനയെ വളർത്താൻ വേണ്ടിയായിരുന്നു.’ – ഗണേഷ് പറയുന്നു.
അമ്മയ്ക്കുള്ള ആദ്യ പ്രവർത്തന മൂലധനം തന്നത് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നെന്നു ഗണേഷ്കുമാർ പറഞ്ഞു. ‘അരലക്ഷം രൂപ വീതം മൂന്നുപേരും തന്നു. ഇതാണ് സത്യം. ഞാനും മണിയൻ പിള്ളയും പണം ചെലവാക്കി തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ യാത്ര ചെയ്തു. വിലാസം കണ്ടു പിടിച്ച് ഓരോരുത്തരെയും പോയി കണ്ടു സംസാരിച്ചു. അങ്ങനെയാണ് അംഗത്വം ചേർത്തത്. വേണു നാഗവള്ളിയുടെ കൈ അക്ഷരത്തിലാണ് അമ്മയുടെ ബെലോ എഴുതി ഉണ്ടാക്കിയത്. എം ജി സോമൻ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. അദ്ദേഹം ജർമ്മനിയിൽ ഇരിക്കുമ്പോഴാണ് ഞങ്ങൾ യോഗം ചേർന്ന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു അഭിനേതാക്കൾക്ക് ഒരു സംഘടന എന്നുള്ളത്.’
‘ഞാൻ 25 വർഷം കൂടെ നിന്നു. ഇനി ബാക്കിയുള്ളവർ നന്നായി നടത്തട്ടെ. ഏതൊരു കമ്മറ്റിക്കും ഒരു രഹസ്യസ്വഭാവം ഉണ്ടല്ലോ. അവിടെ ഒരു ലൂസ് ടോക്ക് ഉണ്ടാകാൻ പാടില്ല. അമ്മയിൽ ഒരു ക്രമക്കേട് നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അമ്മ ആരെയും ഉപദ്രവിക്കുന്ന സംഘടന അല്ല. പക്ഷെ ഞാൻ ആവശ്യമില്ലാതെ ഓരോ വിവാദങ്ങളിൽ ചെന്നു ചാടുന്നത് അമ്മ കാരണം ആണ്. അത് എന്തിനാണ് എന്നാണു ഇപ്പോൾ തോന്നുന്നത്. അനാവശ്യമായ വിഷയങ്ങളിൽ അമ്മക്ക് വേണ്ടി എന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് എന്റെ സ്വന്തം സമാധാനത്തിനു വേണ്ടിയാണു ഞാൻ പിന്മാറിയത്. ഒരു രൂപ പോലും അമ്മയിൽ നിന്ന് പറ്റിയിട്ടില്ല. പിണങ്ങിയിട്ടല്ല, മതിയായിട്ടാണ്. വേണ്ടപ്പെട്ട പലരോടും സംഘടനക്ക് വേണ്ടി പിണങ്ങേണ്ടി വന്നു, ഇനി അതിനൊന്നും വയ്യ. അതുകൊണ്ടാണ് മാറിനിൽക്കാൻ തീരുമാനിച്ചത്. നല്ല സിനിമകൾ കിട്ടിയാൽ സിനിമയിൽ തുടരും ’ഗണേഷ് പറഞ്ഞു.
‘മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ദേശീയ പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ട്. മലയാള സിനിമ നൂറുകോടി ചെലവഴിച്ച് എടുത്തു എന്നുള്ളത് വലിയ കാര്യമാണ്. എന്നാൽ, സംസ്ഥാന പുരസ്കാരം നൽകാത്തതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്.’ ഗണേഷ് കൂട്ടിച്ചേർത്തു.